Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപെരുമ്പാവൂരിൽ...

പെരുമ്പാവൂരിൽ കൊല്ലപ്പെട്ട നിയമ വിദ്യാർഥിനി ജിഷയുടെ അമ്മ അന്തരിച്ചു

text_fields
bookmark_border
പെരുമ്പാവൂരിൽ കൊല്ലപ്പെട്ട നിയമ വിദ്യാർഥിനി ജിഷയുടെ അമ്മ അന്തരിച്ചു
cancel
camera_alt

രാജേശ്വരി

പെരുമ്പാവൂർ: പെരുമ്പാവൂരിൽ അതിക്രൂരമായി കൊല്ലപ്പെട്ട നിയമ വിദ്യാർഥിനി ജിഷയുടെ അമ്മ രാജേശ്വരി (62) അന്തരിച്ചു. ന്യുമോണിയ ബാധിച്ച് കളമശ്ശേരി മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയവേ തിങ്കളാഴ്ച വൈകിട്ടോടെയായിരുന്നു അന്ത്യം. മൃതദേഹം പെരുമ്പാവൂർ താലുക്കാശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംസ്കാരം നാളെ പെരുമ്പാവൂർ മലമുറി ശ്മശാനത്തിൽ നടക്കും.

എറണാകുളം ജില്ലയിലെ മറൈഡ്രൈവ് ഉൾപ്പടെയുള്ള സ്ഥലങ്ങളിൽ കുട്ടികളുടെ കളിപ്പാട്ടമായ ഇട്ടാപൊട്ടി വിൽപ്പന നടത്തിയായിരുന്നു ഉപജീവനം. 2016 ഏപ്രില്‍ 28നായിരുന്നു ജിഷയുടെ കൊലപാതകം. വീടിനുള്ളിൽ വെച്ചാണ് നിയമ ജിഷ കൊല്ലപ്പെട്ടത്.

Show Full Article
TAGS:jisha case Obituary Kerala News 
News Summary - Jishas mother passes away
Next Story