Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘ജിസ്​മോളുടെ മരണം...

‘ജിസ്​മോളുടെ മരണം അവിശ്വസനീയം’; ധീരയായ അഭിഭാഷകയ്ക് സംഭവിച്ചതെന്ത്

text_fields
bookmark_border
‘ജിസ്​മോളുടെ മരണം അവിശ്വസനീയം’; ധീരയായ അഭിഭാഷകയ്ക് സംഭവിച്ചതെന്ത്
cancel
camera_alt

കോട്ടയം മെഡിക്കൽ കോളജിലെ പോസ്റ്റ്​മോർട്ടത്തിനുശേഷം ജിസ്​മോളുടേയും കുട്ടികളുടേയും മൃതദേഹം പുറത്തേക്കിറക്കുമ്പോൾ പൊട്ടിക്കരയുന്ന ബന്ധുക്കൾ

കോ​ട്ട​യം: ഏ​റ്റു​മാ​നൂ​രി​ൽ ര​ണ്ട് പി​ഞ്ചു​കു​ഞ്ഞു​ങ്ങ​ളു​മാ​യി ആ​ത്മ​ഹ​ത്യ ചെ​യ്ത ജി​സ്​​മോ​ളു​ടെ മ​ര​ണം ഉ​ൾ​ക്കൊ​ള്ളാ​നാ​കാ​തെ സു​ഹൃ​ത്തു​ക്ക​ളും സ​ഹ​പ്ര​വ​ർ​ത്ത​ക​രും. ചൊ​വ്വാ​ഴ്ച ഉ​ച്ച​ക്കാ​യി​രു​ന്നു അ​ഞ്ചും ര​ണ്ടും വ​യ​സു​ള്ള പി​ഞ്ചു​കു​ഞ്ഞു​ങ്ങ​ളു​മാ​യി ജി​സ്​​മോ​ൾ മീ​ന​ച്ചി​ലാ​റ്റി​ൽ ചാ​ടി ജീ​വ​നൊ​ടു​ക്കി​യ​ത്. അ​ഭി​ഭാ​ഷ​ക​യാ​യി ഹൈ​കോ​ട​തി​യി​ൽ സ​ജീ​വ​മാ​യി പ്രാ​ക്ടീ​സ് ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണ്​ ജി​സ്മോ​ൾ മു​ത്തോ​ലി പ​ഞ്ചാ​യ​ത്ത് അം​ഗ​മാ​യി തെ​ര​ഞ്ഞ​ടു​ക്ക​പ്പെ​ട്ട​ത്.

പി​ന്നീ​ട് 2019ൽ 24ാം ​വ​യ​സി​ൽ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റും ആ​യി. അ​തോ​ടെ അ​ഭി​ഭാ​ഷ​ക ജോ​ലി​യു​ടെ തി​ര​ക്കു​ക​ളി​ൽ നി​ന്ന് മാ​റി. അ​ഭി​ഭാ​ഷ​ക​യാ​യി​രി​ക്കെ ജി​സ്​​മോ​ൾ ന​ട​ത്തി​യ സാ​ഹ​സി​ക ഇ​ട​പെ​ട​ലും അ​ന്ന്​ കൂ​ടെ പ്ര​വ​ർ​ത്തി​ച്ച​വ​ർ ഓ​ർ​ക്കു​ന്നു. ഭ​ർ​ത്താ​വ് അ​ന്യാ​യ​മാ​യി മാ​ന​സി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലാ​ക്കി പൂ​ട്ടി​യി​ട്ട യു​വ​തി​യെ കാ​ണാ​ൻ വേ​ഷം​മാ​റി ജി​സ്​​മോ​ൾ അ​വി​ടെ ചെ​ന്ന​താ​യി സ​ഹ​പ്ര​വ​ർ​ത്ത​ക​ർ പ​റ​യു​ന്നു. യു​വ​തി​യു​ടെ ഭ​ർ​ത്താ​വി​നെ കാ​ണാ​നോ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​ക്കാ​നോ സാ​ധി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​യി​രു​ന്നു ജി​സ്​​മോ​ളു​ടെ സാ​ഹ​സി​ക ഇ​ട​പെ​ട​ൽ.

തു​ട​ർ​ന്ന്​ ഇ​വ​ർ ന​ൽ​കി​യ റി​പ്പോ​ർ​ട്ട്​ അ​നു​സ​രി​ച്ച്​ ജ​സ്റ്റി​സ് വി​നോ​ദ്ച​ന്ദ്ര​ൻ വി​ഷ​യം പ​രി​ശോ​ധി​ക്കാ​ൻ അ​മി​ക്ക​സ് ക്യൂ​റി​യെ നി​യോ​ഗി​ച്ചു. അ​മി​ക്ക​സ് ക്യൂ​റി നേ​രി​ട്ട് ആ​ശു​പ​ത്രി​യി​ൽ എ​ത്തി യു​വ​തി​യെ കാ​ണു​ക​യും ചി​കി​ത്സാ​രേ​ഖ​ക​ൾ ശേ​ഖ​രി​ക്കു​ക​യും ചെ​യ്തു. കൂ​ടാ​തെ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ വി​ദ​ഗ്ധ ഡോ​ക്ട​ർ​മാ​ർ​ക്ക് മു​ന്നി​ൽ ഹാ​ജ​രാ​ക്കി പ​രി​ശോ​ധി​പ്പി​ച്ചു. ഇ​തി​ന്‍റെ​യെ​ല്ലാം വി​വ​ര​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളി​ച്ച് ഹൈ​കോ​ട​തി​ക്ക് റി​പ്പോ​ർ​ട്ട് ന​ൽ​കു​ക​യും ചെ​യ്തു.

ഇ​തോ​ടെ പ​രാ​തി​ക്കാ​രി​യോ​ട് ഹാ​ജ​രാ​കാ​ൻ നി​ർ​ദേ​ശി​ച്ച ജ​ഡ്ജി അ​വ​രോ​ട്​ നേ​രി​ട്ട് സം​സാ​രി​ച്ചു. തു​ട​ർ​ന്നാ​ണ് മോ​ച​ന​ത്തി​ന് ഉ​ത്ത​ര​വാ​യ​ത്. ഇ​തി​ലെ​ല്ലാം അ​ഡ്വ. ജി​സ്മോ​ളു​ടെ പ​ങ്ക് നി​ർ​ണാ​യ​ക​മാ​യി​രു​ന്നെ​ന്ന്​ ഹൈ​കോ​ട​തി അ​ഭി​ഭാ​ഷ​ക​ർ ഓ​ർ​ക്കു​ന്നു.- അ​ത്ത​ര​ത്തി​ൽ ഇ​ട​പെ​ട​ൽ ന​ട​ത്തി​യ ജി​സ്​​മോ​ളു​ടെ ആ​ത്മ​ഹ​ത്യ ഇ​പ്പോ​ഴും വി​ശ്വ​സി​ക്കാ​നാ​കു​ന്നി​ല്ലെ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
TAGS:investigation 
News Summary - Jismol case
Next Story