Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകെ-സ്മാർട്ട്​ സേവനങ്ങൾ...

കെ-സ്മാർട്ട്​ സേവനങ്ങൾ പഞ്ചായത്തുകളിലേക്കും

text_fields
bookmark_border
കെ-സ്മാർട്ട്​ സേവനങ്ങൾ പഞ്ചായത്തുകളിലേക്കും
cancel

തിരുവനന്തപുരം: സർക്കാർ സേവനങ്ങൾ പൂർണമായും ഓൺലൈനായി ലഭ്യമാക്കുന്ന കെ-സ്മാർട്ട്​ ആപ്ലിക്കേഷൻ ഇനി പഞ്ചായത്തുകളിലേക്കും. സംവിധാനം മുഖ്യമന്ത്രി പിണറായി വിജയൻ ഏപ്രിൽ 10ന്​ തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യും.

ആദ്യഘട്ടമായി 2024 ജനുവരി ഒന്നുമുതൽ സംസ്ഥാനത്തെ എല്ലാ കോർപറേഷനുകളിലും മുനിസിപ്പാലിറ്റികളിലും വിന്യാസം പൂർത്തീകരിച്ചിരുന്നു. 941 ഗ്രാമപഞ്ചായത്തുകളിലും 152 ​ബ്ലോക്ക്​ പഞ്ചായത്തിലും 14 ജില്ല പഞ്ചായത്തിലും കെ-സ്മാർട്ട്​ നിലവിൽ വരും.

കെ-സ്മാർട്ട്​ പ്രധാന സേവനങ്ങൾ (ലഭ്യമാകുന്ന സമയം)

  • ജനന സർട്ടിഫിക്കറ്റ്​ (10 മിനിറ്റിൽ താഴെ)
  • വിവാഹ സർട്ടിഫിക്കറ്റ്​ (30 മിനിറ്റ്​)
  • കെട്ടിട നിർമാണ പെർമിറ്റ്​ (അപേക്ഷിച്ച ഉടൻ)
  • ലൈസൻസ്​ പുതുക്കൽ (അപേക്ഷിച്ച ഉടൻ)
  • പരാതി പരിഹാരത്തിന്​ അവസരം
  • കെട്ടിടം ലിങ്ക്​ ചെയ്ത്​ നികുതി അടച്ചാൽ ബിൽഡിങ്​ സർട്ടിഫിക്കറ്റ്​ ഡൗൺലോഡ്​ ചെയ്യാം
  • കെട്ടിട നികുതി അടക്കാനും സ്വന്തമായി അത്​ കണക്കുകൂട്ടാനും അവസരം
Show Full Article
TAGS:k-smart 
News Summary - K-Smart services to be extended to panchayaths
Next Story