Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎ.കെ.എം അഷ്റഫിനെ...

എ.കെ.എം അഷ്റഫിനെ മന്ത്രിയാക്കാത്തത് വേദനാജനകമെന്ന് കെ. സുരേന്ദ്രൻ: ‘രാഷ്ട്രീയത്തിൽ ശത്രുക്കളില്ല, എതിരാളികൾ മാത്രം’

text_fields
bookmark_border
എ.കെ.എം അഷ്റഫിനെ മന്ത്രിയാക്കാത്തത് വേദനാജനകമെന്ന് കെ. സുരേന്ദ്രൻ: ‘രാഷ്ട്രീയത്തിൽ ശത്രുക്കളില്ല, എതിരാളികൾ മാത്രം’
cancel

കോഴിക്കോട്: മഞ്ചേശ്വരത്ത് തന്നെ തോൽപ്പിച്ച മുസ്‍ലിം ലീഗിലെ എ.കെ.എം അഷറഫിന് മന്ത്രി പദവ ലഭിക്കണമായിരുന്നുവെന്ന് ബി.ജെ.പി മുൻ സംസ്ഥാന പ്രസിഡന്റ് ​കെ. സുരേന്ദ്രൻ. മികച്ച ഭൂരിപക്ഷം നേടി മഞ്ചേശ്വരത്ത് വിജയിച്ച എ.കെ.എം അഷറഫിന് മന്ത്രി പദവി ലഭിക്കാതെ പോയത് അങ്ങേയറ്റം വേദനാജനകമാണെന്ന് അദ്ദേഹം ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.

‘രാഷ്ട്രീയത്തിൽ എതിരാളികളേയുള്ളൂ ശത്രുക്കളില്ലാ എന്നതാണ് ഞാൻ വിശ്വസിക്കുന്നത്. എന്തിനിതു പറയുന്നു എന്ന് ചോദിച്ചാൽ കാസർകോടിന് ഒരു മന്ത്രി പദവി ലഭിക്കണം എന്ന് ആത്മാർത്ഥമായി ആഗ്രഹിച്ചിരുന്നു. അതിനുള്ള കാരണം കേരളത്തിലെ ഏറ്റവും അവികസിത ജില്ല കാസർകോടാണ് എന്നുള്ളതാണ്. വിദ്യാഭ്യാസം, ആരോഗ്യം, വ്യവസായം, അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങി എല്ലാ മേഖലകളിലും. മികച്ച ഭൂരിപക്ഷം നേടി മഞ്ചേശ്വരത്ത് വിജയിച്ച ശ്രീ. എ. കെ. എം അഷ്റഫിന് മന്ത്രി പദവി ലഭിക്കാതെ പോയത് അങ്ങേയറ്റം വേദനാജനകമാണ്’ -സുരേന്ദ്രൻ കുറിപ്പിൽ പറഞ്ഞു. അഷ്റഫിന്റെ ഫോട്ടോ സഹിതമാണ് ഫേസ്ബുക് ​പോസ്റ്റ്.

‘കുത്തിത്തിരിപ്പില്ലാതെ മനസ്സറിഞ്ഞു പറഞ്ഞതെന്ന് വിശ്വസിക്കുന്നു..പറഞ്ഞത് നൂറ് ശതമാനം കറക്റ്റ് .. എന്നും കാസറഗോഡിന് അവഗണന തന്നെ..ഇദ്ദേഹത്തെ മന്ത്രിയാക്കണമായിരുന്നു ലീഗ്..’ എന്നാണ് ഒരാൾ ഇതിന് കമൻറ് ചെയ്തത്. ‘മുതലക്കണ്ണീർ’ എന്ന് പരിഹസിക്കുന്നവരും ഉണ്ട്. ‘കുത്തിത്തിരിപ്പ് വേണ്ട. വികസനം കേരളം മൊത്തം ഉണ്ടാവും. വേർതിരിവ് ഉണ്ടാവില്ല. അത് ബിജെപി ജയിച്ച മണ്ഡലമായാലും’ എന്നായിരുന്നു മറ്റൊരു കമന്റ്.

വി.​ഡി സ​തീ​ശ​ൻ സ​ർ​ക്കാ​റി​ൽ പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി​ക്ക്​ പു​റ​മെയുള്ള നാ​ല്​ പേ​രും മ​ന്ത്രി​സ​ഭ​യി​ൽ പു​തു​മു​ഖ​ങ്ങ​ളാ​ണ്. എ​ൻ. ഷം​സു​ദ്ധീ​ൻ, കെ.​എം ഷാ​ജി, പി.​കെ ബ​ഷീ​ർ, വി.​ഇ അ​ബ്​​ദു​ൽ ഗ​ഫൂ​ർ എ​ന്നി​വ​രാ​ണ്​ മ​റ്റ്​ മ​ന്ത്രി​മാ​ർ. ര​ണ്ട​ര വ​ർ​ഷം പൂ​ർ​ത്തി​യാ​കു​​മ്പോ​ൾ ​ഇ​തി​ൽ ഒ​രാ​ൾ മാ​റി പ​ക​രം പാ​റ​ക്ക​ൽ അ​ബ്​​ദു​ല്ല മ​ന്ത്രി​യാ​കും. വി.​ഇ അ​ബ്​​ദു​ൽ ഗ​ഫൂ​റി​നെ മാ​റ്റി പാ​റ​ക്ക​ൽ അ​ബ്​​ദു​ല്ല​യെ മ​ന്ത്രി​യാ​ക്കാ​നാ​ണ്​ പാ​ർ​ട്ടി ത​ല​ത്തി​ലെ ധാ​ര​ണ.

പി.​കെ കു​ഞ്ഞാ​ലി​ക്കു​ട്ടി, എ​ൻ. ഷം​സു​ദ്ധീ​ൻ, കെ.​എം ഷാ​ജി എ​ന്നി​വ​ർ നേ​ര​ത്തെ ത​ന്നെ മ​ന്ത്രി​സ്ഥാ​നം ഉ​റ​പ്പി​ച്ച​പ്പോ​ൾ മ​റ്റ്​ ര​ണ്ട്​ പേ​രു​ടെ കാ​ര്യ​ത്തി​ൽ അ​നി​ശ്​​ചി​ത​ത്വം തു​ട​ർ​ന്നു. പി.​കെ ബ​ഷീ​ർ പു​റ​ത്താ​കു​മെ​ന്ന വാ​ർ​ത്ത പ​ര​ന്ന​തോ​ടെ പാ​ർ​ട്ടി കേ​ന്ദ്ര​ങ്ങ​ളി​ൽ പ്ര​​തി​ഷേ​ധ​മു​യ​ർ​ന്നു. പ​ക​രം പാ​റ​ക്ക​ൽ അ​ബ്​​ദു​ല്ല​യെ പ​രി​ഗ​ണി​ക്കു​ന്നു​വെ​ന്നാ​യി​രു​ന്നു വാ​ർ​ത്ത. പി​ന്നാ​ലെ പി.​കെ ബ​ഷീ​റി​നെ നി​ല​നി​ർ​ത്തി വി.​ഇ അ​ബ്​​ദു​ൽ ഗ​ഫൂ​റി​നെ​യും പാ​റ​ക്ക​ൽ അ​ബ്​​ദു​ല്ല​യെ​യും ടേം ​വ്യ​വ​സ്ഥ​യി​ൽ പ​രി​ഗ​ണി​ക്കാ​ൻ തീ​രു​മാ​നി​ച്ചു. ആ​ദ്യ​മാ​യി സ​ഭ​യി​​ലെ​ത്തു​ന്ന വി.​ഇ അ​ബ്​​ദു​ൽ ഗ​ഫൂ​റി​നെ, സീ​നി​യ​ർ അം​ഗ​ങ്ങ​ളെ ത​ഴ​ഞ്ഞ്​ മ​ന്ത്രി​സ​ഭ​യി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​തി​ൽ പാ​ർ​ട്ടി​ക്ക​ക​ത്ത്​ പ്ര​തി​ഷേ​ധം ഉ​യ​ർ​ന്നു.

ക​ഴി​ഞ്ഞ യു.​ഡി.​എ​ഫ്​ സ​ർ​ക്കാ​റി​ൽ ലീ​ഗ്​ കൈ​കാ​ര്യം ചെ​യ്ത വ​കു​പ്പു​ക​ൾ അ​തേ​പ​ടി തു​ട​രാ​നാ​യി​രു​ന്നു ആ​ദ്യ​ധാ​ര​ണ. എ​ന്നാ​ൽ, പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്​ നി​ല​നി​ർ​ത്തി ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്​ കോ​ൺ​ഗ്ര​സി​ന്​ ന​ൽ​കാ​ൻ ഉ​ഭ​യ​ക​ക്ഷി ച​ർ​ച്ച​യി​ൽ ഏ​റെ​ക്കു​റെ ധാ​ര​ണ​യാ​യി. പ​ക​രം ഫി​ഷ​റീ​സ്​ വ​കു​പ്പ്​ ലീ​ഗി​ന്​ ന​ൽ​കും. പി.​കെ കു​ഞ്ഞാ​ലി​ക്കു​ട്ടി വ്യ​വ​സാ​യം, ഐ.​ടി, ഹ​ജ്ജ്​-​വ​ഖ​ഫ്​ വ​കു​പ്പു​ക​ളാ​കും കൈ​കാ​ര്യം ചെ​യ്യു​ക. എ​ൻ. ഷം​സു​ദ്ധീ​ൻ -പൊ​തു​വി​ദ്യാ​ഭ്യാ​സം, കെ.​എം ഷാ​ജി -ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണം, പി.​കെ ബ​ഷീ​ർ -പൊ​തു​മ​രാ​മ​ത്ത്, വി.​ഇ അ​ബ്​​ദു​​ൽ ഗ​ഫൂ​ർ -ഫി​ഷ​റീ​സ്​ എ​ന്നി​ങ്ങ​നെ​യാ​ണ്​ ലീ​ഗ്​ മ​ന്ത്രി​മാ​രു​ടെ വ​കു​പ്പു​ക​ളി​ലെ ധാ​ര​ണ.

Show Full Article
TAGS:K Surendran akm ashraf BJP Muslim League 
News Summary - k surendran akm ashraf manjeswar minister post
Next Story