യു.ഡി.എഫ് സ്ഥാനാർഥി പര്യടനത്തിൽ കാപ്പ കേസ് പ്രതി
text_fieldsയു.ഡി.എഫ് കഴക്കൂട്ടം സ്ഥാനാർഥി ശരത്ചന്ദ്ര പ്രസാദിന്റെ വാഹന പ്രചാരണ ജാഥയിൽ കാപ്പ കേസ് പ്രതി പങ്കെടുത്തപ്പോൾ
കഴക്കൂട്ടം: യു.ഡി.എഫ് സ്ഥാനാർഥി ശരത്ചന്ദ്ര പ്രസാദിന്റെ വാഹന ജാഥയിൽ കുപ്രസിദ്ധ ഗുണ്ട പഞ്ചായത്ത് ഉണ്ണിയും സംഘവും. 45ഓളം കേസുകളിലെ പ്രതിയായ പഞ്ചായത്ത് ഉണ്ണി എന്ന രതീഷാണ് യു.ഡി.എഫ് വാഹന ജാഥയിൽ സജീവമായത്. ഇയാൾ അഞ്ചു തവണ കാപ്പ നിയമപ്രകാരം ജയിൽവാസം അനുഭവിച്ചിട്ടുണ്ട്.
രതീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്നലെ രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്ത കഴക്കൂട്ടം യു.ഡി.എഫ് സ്ഥാനാർഥിയുടെ പര്യടനത്തിൽ ഉണ്ടായിരുന്നത്.
യു.ഡി.എഫ് സ്ഥാനാർഥിയുടെ പര്യടനത്തിൽ ഗുണ്ടകൾ പങ്കെടുത്തതുമായി ബന്ധപ്പെട്ട് സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട് നൽകി. വധശ്രമം, തീവെപ്പ്, ഗുണ്ട ആക്രമണം തുടങ്ങി 45ലധികം കേസുകൾ പഞ്ചായത്ത് ഉണ്ണിക്ക് എതിരെയുണ്ട്. രണ്ടു ദിവസം മുമ്പ് സ്ഥാനാർഥിക്കൊപ്പം നിൽക്കുന്ന ചിത്രം ഇയാൾ ഫേസ്ബുക്കിൽ പങ്കുവെച്ചിരുന്നു. അടുത്തിടെയാണ് കരുതൽ തടങ്ങൾ കഴിഞ്ഞ് പുറത്തിറങ്ങിയത്. സ്ഥാനാർഥിക്കൊപ്പം ഉള്ള ഗുണ്ടയുടെ ഫോട്ടോ എൽ.ഡി.എഫ് ക്യാമ്പ് വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്.


