Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘കാഫിർ സ്ക്രീൻഷോട്ട്...

‘കാഫിർ സ്ക്രീൻഷോട്ട് റൂട്ട് മാപ്പ് ജനം തിരിച്ചറിഞ്ഞതുപോലെ സാദിഖലി തങ്ങളെ അപമാനിക്കാൻ ശ്രമിച്ച ക്രിമിനലിനെയും തിരിച്ചറിയും’ -പി.കെ. അബ്ദുറബ്ബ്

text_fields
bookmark_border
‘കാഫിർ സ്ക്രീൻഷോട്ട് റൂട്ട് മാപ്പ് ജനം തിരിച്ചറിഞ്ഞതുപോലെ സാദിഖലി തങ്ങളെ അപമാനിക്കാൻ ശ്രമിച്ച ക്രിമിനലിനെയും തിരിച്ചറിയും’ -പി.കെ. അബ്ദുറബ്ബ്
cancel

കോഴിക്കോട്: മുസ്‍ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങളെ അപമാനിക്കാൻ ശ്രമിച്ച ഫേസ്ബുക് പോസ്റ്റിന് ലൈക്കും ഷെയറും നൽകാൻ വന്നവരൊക്കെ സഖാക്കളാണെന്ന് മുസ്‍ലിം ലീഗ് നേതാവും മുൻമന്ത്രിയുമായ പി.കെ. അബ്ദുറബ്ബ്. വടകരയിൽ കാഫിർ സ്ക്രീൻ ഷോട്ട് വന്ന റൂട്ട് മാപ്പ് കേരള ജനത തിരിച്ചറിഞ്ഞതു പോലെ ഈ സൈബർ ക്രിമിനലിനെയും ജനം തിരിച്ചറിയും. ലീഗ് പാർട്ടി നൽകിയ പരാതി മുഖവിലക്കെടുത്ത് പെട്ടെന്ന് അന്വേഷണം നടത്തി കുറ്റവാളികളെ കണ്ടെത്തണം, അല്ലാത്ത പക്ഷം മുസ്‍ലിം ലീഗ് പാർട്ടി കയ്യും കെട്ടി നോക്കി നിൽക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

വ്യാജ ഫേസ്ബുക് അക്കൗണ്ടിലൂടെയാണ് ഇന്നലെ സാദിഖലി ശിഹാബ് തങ്ങൾക്കെതിരെ അജ്ഞാതൻ ലൈംഗിക ആരോപണം ഉന്നയിച്ചത്. ഇതിനെതിരെ മുസ്‍ലിം ലീഗ് നേതൃത്വം നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തു. സംഭവത്തിൽ അടിയന്തര ഇടപെടൽ വേണമെന്ന് ആവശ്യപ്പെട്ടതായി പാർട്ടി അഖിലേന്ത്യ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇതിനുപിന്നാലെ, ആരോപണം പോസ്റ്റ് ചെയ്തയാൾ അത് പിൻവലിക്കുകയും ഫേസ്ബുക് അക്കൗണ്ട് ഡിലീറ്റ് ചെയ്യുകയും ചെയ്തിരുന്നു.

അബ്ദുറബ്ബ് എഴുതിയ കുറിപ്പിന്റെ പൂർണരൂപം:

ഫെയ്ക്കായി ഒരു ഇമെയിലുണ്ടാക്കി,

ആ ഇമെയിലുപയോഗിച്ച്

ഫെയ്സ് ബുക്ക് ഐഡിയുണ്ടാക്കി, രാജ്യത്തിനു പുറത്തുള്ള നമ്പറും നൽകി, വി.പി.എൻ ഉപയോഗിച്ച് ലോഗിൻ ചെയ്ത ഒരു പ്രൊഫൈലിൽ

നിന്നാണ് പാണക്കാട് സയ്യിദ്

സാദിഖലി ശിഹാബ് തങ്ങളെ

അപമാനിക്കാൻ ശ്രമം നടന്നിരിക്കുന്നത്.

നിമിഷ നേരങ്ങൾ കൊണ്ട് ആ

പ്രൊഫൈലിൽ വന്ന് പോസ്റ്റിന്

ലൈക്കും ഷെയറും നൽകാൻ

വന്നവരൊക്കെ സഖാക്കളാണ്.

ആ പ്രൊഫൈൽ ഫോളോ ചെയ്യുന്ന

ഒരേ ഒരാൾ ഇടത് സൈബർ പോരാളി അഫ്സൽ പാണക്കാടാണ്.

ഈ അഫ്സൽ പാണക്കാടിന്

മാർക്സിസ്റ്റ് പാർട്ടി നേതാക്കളുമായും, മന്ത്രിമാരുമായും, മാർക്സിസ്റ്റ് /

സ്വതന്ത്ര എം.എൽ എ മാരുമായുള്ള ബന്ധം അദ്ദേഹത്തിൻ്റെ പ്രൊഫൈലിൽ

നിന്നും അറിയാവുന്നതുമാണ്.

വ്യാജ ഐഡിയിലൂടെ വന്ന ഈ

വ്യാജ പോസ്റ്റ് ആദ്യം ഷെയർ ചെയ്തത്

ഒറ്റപ്പാലത്തുള്ള കമ്മി സൈബർ

പോരാളിയുമാണ്.

തെരഞ്ഞെടുപ്പ് കാലം വന്നാൽ

ഫെയ്ക്ക് പോസ്റ്റുകളും,

ഫെയ്ക്ക് നോട്ടീസുകളും,

ഫെയ്ക്ക് സ്ക്രീൻ ഷോട്ടുകളും

ഇറക്കി എങ്ങനെയെങ്കിലും

വിജയിക്കാമെന്നാണ് സഖാക്കൾ

ഇപ്പോഴും കരുതുന്നത്.

കാഫിർ സ്ക്രീൻ ഷോട്ട് വന്ന

റൂട്ട് മാപ്പ് കേരള ജനത

തിരിച്ചറിഞ്ഞതു പോലെ

ഈ സൈബർ ക്രിമിനലിനെയും

ജനം തിരിച്ചറിയും. ലീഗ് പാർട്ടി

നൽകിയ പരാതി മുഖവിലക്കെടുത്ത്

പെട്ടന്ന് അന്വേഷണം നടത്തി

കുറ്റവാളികളെ കണ്ടെത്തണം,

അല്ലാത്ത പക്ഷം മുസ്ലിം ലീഗ്

പാർട്ടി കയ്യും കെട്ടി നോക്കി

നിൽക്കില്ല.

Show Full Article
TAGS:Kafir Screenshot Sadik Ali Shihab Thangal PK Abdurabb 
News Summary - kafir screenshot panakkad sadik ali shihab thangal
Next Story