Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകളമശ്ശേരിയില്‍...

കളമശ്ശേരിയില്‍ കിടക്കക്കമ്പനിയുടെ ഗോഡൗണില്‍ വന്‍ തീപിടിത്തം; ഹൈടെൻഷൻ വൈദ്യുതി ലൈൻ പൊട്ടിവീണു

text_fields
bookmark_border
കളമശ്ശേരിയില്‍ കിടക്കക്കമ്പനിയുടെ ഗോഡൗണില്‍ വന്‍ തീപിടിത്തം; ഹൈടെൻഷൻ വൈദ്യുതി ലൈൻ പൊട്ടിവീണു
cancel

കൊച്ചി: കളമശ്ശേരിയില്‍ ഗോഡൗണില്‍ വന്‍ തീപിടിത്തം. കളമശ്ശേരി ബിവറേജസ് ഔട്ട്‌ലെറ്റിന്റെ പിന്‍വശത്തുള്ള കിടക്കക്കമ്പനിയുടെ ഗോഡൗണിനാണ് തീ പിടിച്ചത്. ഏലൂര്‍, തൃക്കാക്കര യൂണിറ്റുകളില്‍നിന്നു ഫയര്‍ഫോഴ്‌സെത്തിയാണ് തീ അണച്ചത്.

രാവിലെ 10.15ഓടെയാണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തിൽ ഹൈടെൻഷൻ വൈദ്യുതി ലൈൻ പൊട്ടിവീണു. ഗോഡൗണിലുണ്ടായിരുന്ന വാഹനങ്ങളടക്കം കത്തിനശിച്ചു. വന്‍നഷ്ടമാണ് കണക്കാക്കുന്നത്.

തീപിടിത്തത്തിന്‍റെ കാരണം വ്യക്തമായിട്ടില്ല. കെട്ടിടത്തിനുസമീപം ജനവാസമേഖലയാണ്. തീ ഉയര്‍ന്നതോടെ പരിസരമാകെ പുകയില്‍ മൂടി. ഗോഡൗണിന് സമീപം ഇതരസംസ്ഥാന തൊഴിലാളികൾ താമസിച്ചിരുന്നു. ഇവർ ഈ സമയം അവിടെ ഉണ്ടായിരുന്നില്ല.

വനിതാദിനത്തിൽ ധീരതയോടെ ജെൻസയും പ്രമീളയും

ള​മ​ശ്ശേ​രി: വ​നി​താ​ദി​ന​ത്തി​ൽ കി​ട​ക്ക ഗോ​ഡൗ​ണി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ അ​ഗ്നി​ര​ക്ഷാ​സേ​ന​യി​ലെ വ​നി​ത ജീ​വ​ന​ക്കാ​രി​ക​ളു​ടെ ര​ക്ഷാ പ്ര​വ​ർ​ത്ത​നം ശ്ര​ദ്ധേ​യ​മാ​യി. ക​ള​മ​ശ്ശേ​രി​യി​ൽ സ്വ​കാ​ര്യ കി​ട​ക്ക ഗോ​ഡൗ​ണി​ൽ ഉ​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ തീ ​അ​ണ​ക്കാ​ൻ പു​രു​ഷ​ന്മാ​ർ​ക്കൊ​പ്പം പ്ര​വ​ർ​ത്ത​ന രം​ഗ​ത്ത് സ​ജീ​വ​മാ​യി​രു​ന്ന വ​നി​ത​ക​ളാ​ണ് ശ്ര​ദ്ധ യാ​ക​ർ​ഷി​ച്ച​ത്. ഗാ​ന്ധി​ന​ഗ​ർ യൂ​നി​റ്റി​ൽ നി​ന്നു​ള്ള വ​നി​താ ഫ​യ​ർ റെ​സ്ക്യൂ ഓ​ഫി​സ​ർ ജെ​ൻ​സ​യും ആ​ലു​വ യൂ​നി​റ്റ് സി​വി​ൽ ഡി​ഫ​ൻ​സി​ലെ പ്ര​മീ​ള​യു​മാ​ണ് ശ്ര​ദ്ധേ​യ​രാ​യ​ത്. ഒ​രു വ​ർ​ഷം മു​മ്പ്​ ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച ജെ​ൻ​സ നി​ര​വ​ധി ര​ക്ഷാ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​യാ​യി​ട്ടു​ണ്ട്.

എ​വി​ടെ​യാ​ണെ​ങ്കി​ലും പു​രു​ഷ​ന്മാ​ർ​ക്കൊ​പ്പം പ്ര​വ​ർ​ത്തി​ക്കാ​നും ഏ​ത് ദു​ര​ന്ത​മു​ഖ​ത്തി​റ​ങ്ങാ​നും ഭ​യ​മി​ല്ലെ​ന്നും പ​റ​വൂ​ർ സ്വ​ദേ​ശി​നി​യാ​യ ജെ​ൻ​സ പ​റ​ഞ്ഞു. ഏ​ത്​ പ്ര​തി​സ​ന്ധി​യെ​യും അ​തി​ജീ​വി​ക്കാ​നു​ള്ള പ​രി​ശീ​ല​നം തൊ​ഴി​ലി​ലൂ​ടെ ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്ന്​ ആ​ലു​വ മു​പ്പ​ത്ത​ടം സ്വ​ദേ​ശി​നി​യാ​യ പ്ര​മീ​ള പ​റ​ഞ്ഞു.

ക്ര​സ​ന്‍റ്​ ഫോം ​ഗോ​ഡൗ​ണി​ൽ ഉ​ണ്ടാ​യ തീ​പി​ടി​ത്തം അ​ണ​യ്ക്കു​ന്ന ജെ​ൻ​സയും പ്രമീളയും മറ്റ്​ ഉദ്യോഗസ്ഥർക്കൊപ്പം

ഹൈടെൻഷനിൽ ഒന്നര മണിക്കൂർ

ക​ള​മ​ശ്ശേ​രി: കി​ട​ക്ക ഗോ​ഡൗ​ണി​ൽ നി​ന്നും ഉ​യ​ർ​ന്ന തീ ​സ​മീ​പ വീ​ടു​ക​ളി​ലേ​ക്കും സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കും പ​ട​രു​ന്ന​ത്​ ത​ട​ഞ്ഞ​ത്​ പ്ര​ദേ​ശ​വാ​സി​ക​ളു​ടെ അ​വ​സ​രോ​ചി​ത​മാ​യ ഇ​ട​പെ​ട​ൽ. രാ​വി​ലെ പ​ത്ത് മ​ണി​യോ​ടെ​യാ​ണ് ഉ​ഗ്ര​ശ​ബ്ദ​ത്തോ​ടെ ഗോ​ഡൗ​ണി​ൽ തീ ​ഉ​യ​ർ​ന്ന​ത്. കി​ട​ക്ക​ക​ൾ കൂ​ട്ട​ത്തോ​ടെ ക​ത്തി​യ​തി​ൽ നി​ന്നും ക​റു​ത്ത്​ തി​ങ്ങി​യ പു​ക​യാ​ണ്​ ഉ​യ​ർ​ന്ന​ത്. ഇ​തി​നി​ടെ തൊ​ട്ട് മു​ക​ളി​ലൂ​ടെ പോ​കു​ന്ന 220 കെ.​വി ഹൈ​ടെ​ൻ​ഷ​ൻ മൂ​ന്ന് വൈ​ദ്യു​തി ലൈ​നു​ക​ളും പൊ​ട്ടി​വീ​ണു. സ്ഥ​ല​ത്ത് നി​ന്ന്​ തീ​യും പു​ക​യും ഉ​യ​രു​ന്ന​ത് ക​ണ്ട​തോ​ടെ സീ​പോ​ർ​ട്ട് റോ​ഡി​ലും എ​ച്ച്.​എം.​ടി റോ​ഡു​ക​ളി​ലും വാ​ഹ​ന​ങ്ങ​ൾ നി​ർ​ത്തി. ഇ​തോ​ടെ ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ട്ടു. ഇ​തി​നി​ടെ തീ ​ഉ​യ​ർ​ന്ന വി​വ​രം അ​ഗ്നി​ര​ക്ഷാ കേ​ന്ദ്ര​ങ്ങ​ളെ അ​റി​യി​ച്ച​ത​നു​സ​രി​ച്ച് പ​ല ഭാ​ഗ​ത്ത് നി​ന്നും യൂ​നി​റ്റു​ക​ൾ പാ​ഞ്ഞെ​ത്തി.

എ​ന്നാ​ൽ ഗ​താ​ഗ​ത കു​രു​ക്കി​ൽ സം​ഭ​വ​സ്ഥ​ല​ത്തെ​ത്താ​ൻ ത​ട​സ്സ​മാ​യി. ഇ​തോ​ടെ എ​ന്ത് ചെ​യ്യ​ണ​മെ​ന്ന​റി​യാ​തെ പ​ക​ച്ച് നി​ന്ന പ്ര​ദേ​ശ​വാ​സി​ക​ൾ പൊ​ലീ​സി​നൊ​പ്പം ചേ​ർ​ന്ന് അ​ഗ്നി​ര​ക്ഷാ വാ​ഹ​ന​ങ്ങ​ൾ​ക്ക് സം​ഭ​വ സ്ഥ​ല​ത്തെ​ത്താ​ൻ സൗ​ക​ര്യ​മൊ​രു​ക്കു​ക​യാ​യി​രു​ന്നു. ശ​ക്ത​മാ​യ നി​ല​യി​ൽ തീ ​ഉ​യ​രാ​ൻ തു​ട​ങ്ങി​യ​തോ​ടെ പൊ​ട്ടി​ത്തെ​റി​ക​ളും അ​തി​ൽ നി​ന്നും ഉ​യ​രു​ന്ന ശ​ബ്ദ​ങ്ങ​ളും പ്ര​ദേ​ശ​ത്തെ സ്ത്രീ​ക​ൾ അ​ട​ക്ക​മു​ള്ള​വ​രെ ഏ​റെ ആ​ശ​ങ്ക​യി​ലാ​ക്കി. തീ ​വ്യാ​പി​ച്ചാ​ൽ അ​പ​ക​ടം ഒ​ഴി​വാ​ക്കാ​ൻ വീ​ടു​ക​ളി​ലെ പാ​ച​ക​വാ​ത​ക സി​ലി​ണ്ട​റു​ക​ൾ എ​ടു​ത്ത് മാ​റ്റി സു​ര​ക്ഷി​ത​ത്വം ഉ​റ​പ്പി​ച്ചു. ഹൈ​ടെ​ൻ​ഷ​ൻ ലൈ​ൻ പൊ​ട്ടി​യ​തും ഗ​താ​ഗ​ത ത​ട​സ​ത്തി​ന് വ​ഴി​വെ​ച്ചു.

ക​ള​മ​ശ്ശേ​രി​യി​ൽ ക്ര​സ​ന്‍റ്​ ഫോം ഗോ​ഡൗ​ണി​ലെ തീ​പി​ടി​ത്തം അ​ണ​യ്ക്കു​ന്ന അ​ഗ്​​നിര​ക്ഷാസേ​ന

പൊ​ട്ടി വീ​ണ ലൈ​ൻ എ​ച്ച്.​എം.​ടി. റോ​ഡി​ന് കു​റു​കെ കി​ട​ക്കു​ക​യാ​യി​രു​ന്നു. സ​മീ​പ​ത്തെ വീ​ടു​ക​ളി​ലെ ഇ​ല​ക്ട്രി​ക് ഉ​പ​ക​ര​ണ​ങ്ങ​ൾ​ക്കും നാ​ശ​ന​ഷ്ട​മു​ണ്ടാ​യി. കൂ​ടം​കു​ള​ത്ത് നി​ന്നും പ​ള്ളി​ക്ക​ര​യി​ലേ​ക്കും അ​വി​ടെ നി​ന്നും ക​ള​മ​ശ്ശേ​രി​യി​ലേ​ക്കും വൈ​ദ്യു​തി എ​ത്തി​ക്കു​ന്ന ലൈ​ൻ ആ​ണ് പൊ​ട്ടി വീ​ണ​ത്. പൊ​ട്ടി വീ​ണ ലൈ​ൻ സാ​ധാ​ര​ണ നി​ല​യി​ലാക്കാ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഞാ​യ​റാ​ഴ്ച വൈ​കീ​ട്ടോ​ടെ പൂ​ർ​ത്തി​യാ​ക്കാ​നാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​.

Show Full Article
TAGS:fire accident 
News Summary - kalamassery fire accident
Next Story