Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകണ്ണൂർ സ്വദേശി...

കണ്ണൂർ സ്വദേശി ബംഗളൂരുവിൽ മരിച്ചു

text_fields
bookmark_border
കണ്ണൂർ സ്വദേശി ബംഗളൂരുവിൽ മരിച്ചു
cancel

ബംഗളൂരു: കണ്ണൂർ തലശ്ശേരി സ്വദേശിയായ യുവാവ് ബംഗളൂരുവിൽ മരിച്ചു. പള്ളൂർ സ്വദേശി വിവ സനോജ് ആണ് മരിച്ചത്. ഇന്ന് രാവിലെ സംഘടിപ്പിച്ച ക്രിക്കറ്റ് ടൂർണമെന്റിൽ പങ്കെടുക്കാനായി ഗ്രൗണ്ടിലെത്തിയ അദ്ദേഹത്തിന് പെട്ടെന്ന് അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെ (തലശ്ശേരി പള്ളൂർ) വസതിയിലേക്ക് കൊണ്ടുപോകും.

ബംഗളൂരുവിലെ സാമൂഹിക-സാംസ്കാരിക രംഗങ്ങളിൽ സജീവമായി പ്രവർത്തിച്ചിരുന്ന അദ്ദേഹം, ബാംഗ്ലൂർ മലയാളി ക്ലബ്ബിന്റെ സ്ഥാപകനും ബംഗളൂരു എ.ഐ.കെ.എം.സി.സിയുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന വ്യക്തിയുമായിരുന്നു. ഭാര്യ: കീർത്തന. മക്കൾ: അയാൻ, അർഹ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:Obitury news kannur Bengaluru Thalassery kannur local news 
News Summary - Kannur native dies in Bengaluru
Next Story