കണ്ണൂർ-ഷാർജ പ്രത്യേക വിമാന സർവിസ്
text_fieldsമട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിൽനിന്ന് ഷാർജയിലേക്ക് 13, 14 തീയതികളിൽ എയർഇന്ത്യ എക്സ്പ്രസ് പ്രത്യേക വിമാന സർവിസ് നടത്തും. രണ്ടുദിവസവും രാത്രി 9.30ന് കണ്ണൂരിൽനിന്ന് പുറപ്പെട്ട് 12.05ന് ഷാർജയിൽ എത്തിച്ചേരും. പശ്ചിമേഷ്യയിലെ യുദ്ധം മൂലം രണ്ടാഴ്ചയായി കണ്ണൂർ വിമാനത്താവളത്തിൽ നിന്നുള്ള അന്താരാഷ്ട്ര സർവിസുകൾ നിർത്തിയിരിക്കുകയാണ്. മസ്ക്കറ്റ് സെക്ടറിലെ എയർഇന്ത്യ എക്സ്പ്രസിന്റെ സർവിസ് മാത്രമാണുള്ളത്.
കൊച്ചിയിൽനിന്ന് 33 വിമാന സർവിസുകൾ
നെടുമ്പാശ്ശേരി: കൊച്ചിയിൽനിന്ന് ബുധനാഴ്ച വിവിധ ഗൾഫ് സെക്ടറിലേക്കും തിരികെയും 33 വിമാനങ്ങൾ സർവിസ് നടത്തി. ഗൾഫിലെ മിക്ക രാജ്യങ്ങളിലേക്കും ഇപ്പോൾ കൊച്ചിയിൽനിന്ന് സർവിസുണ്ട്.
ബുധനാഴ്ച കൊച്ചിയിലേക്ക് അബൂദബിയിൽനിന്ന് നാല് സ ർവിസുകളുണ്ടായി. ദുബൈ, മസ്കത്ത് എന്നിവിടങ്ങളിൽനിന്ന് മൂന്നു വീതവും ഷാർജ, ജിദ്ദ എന്നിവിടങ്ങളിൽനിന്ന് രണ്ടുവീതവും ദമ്മാം, കുവൈത്ത്, റാസൽഖൈമ എന്നിവിടങ്ങളിൽനിന്ന് ഒന്നുവീതവും സർവിസുകളുണ്ടായിരുന്നു. അബൂദബിയിലേക്ക് നാലും ദുബൈ, മസ്കത്ത് എന്നിവിടങ്ങളിലേക്ക് മൂന്നുവീതവും സർവിസുകൾ നടത്തി.


