Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightപത്താം ക്ലാസുകാരന്റെ...

പത്താം ക്ലാസുകാരന്റെ മരണം; വിശദ അന്വേഷണം വേണമെന്ന് പിതാവ്, ഡിവൈ.എസ്.പിക്ക് പരാതി നൽകി

text_fields
bookmark_border
പത്താം ക്ലാസുകാരന്റെ മരണം; വിശദ അന്വേഷണം വേണമെന്ന് പിതാവ്, ഡിവൈ.എസ്.പിക്ക് പരാതി നൽകി
cancel

നീലേശ്വരം: തൈക്കടപ്പുറം അഴിത്തലയിലെ സന്തോഷിന്റെ മകൻ നീരജിനെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ട സംഭവത്തിൽ സംശയം പ്രകടിപ്പിച്ച പിതാവ് സന്തോഷ് കാഞ്ഞങ്ങാട് ഡിവൈ.എസ്.പി. എം.വി. അനിൽകുമാറിന് പരാതി നൽകി. വിശദ അന്വേഷണം വേണമെന്നാണ് ആവശ്യം. ചെറുവത്തൂർ ടെക്നിക്കൽ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയായ നീരജിനെ തിങ്കളാഴ്ച ഉച്ചയോടെയാണ് കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

ഒരു പെൺകുട്ടിയുമായി നീരജിന് ഇഷ്ടമുണ്ടായിരുന്നുവെന്നും ഇതിന്റെ പേരിൽ സ്കൂളിൽ അധ്യാപകർ മാനസികമായും ശാരീരികമായും പീഡിപ്പിച്ചതായും ഒരു ദിവസം മുഴുവൻ സ്കൂളിലെ സ്റ്റോർ റൂമിൽ നിർത്തിച്ചതായും പരാതിയിൽ സൂചിപ്പിച്ചിട്ടുണ്ട്. സംഭവ ദിവസം ഉച്ചക്ക് നീരജ് വീട്ടിൽ നിന്നും ഇറങ്ങി കടിഞ്ഞിമൂല ഭാഗത്തേക്ക് ഓട്ടോയിൽ പോയി. തിരിച്ച് ബസിൽ സങ്കടകരമായ അവസ്ഥയിലാണ് വീട്ടിലെത്തിയത്.

മുഖത്തെ പാട് കണ്ട് കാര്യം തിരക്കിയവരോട് വീണതാണെന്ന് കുട്ടി പറഞ്ഞതായും പരാതിയിൽ പറയുന്നു. ഇതിനുശേഷമാണ് കുട്ടി വീട്ടിനകത്ത് ജീവനൊടുക്കിയത്. കുട്ടിയുടെ ഫോൺ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. രക്ഷിതാക്കളായ സന്തോഷും നിഷയും വാർഡ് കൗൺസിലർ കെ. പ്രകാശന്റെയും പ്രദേശവാസികളുടെയും സഹകരണത്തോടെയാണ് പരാതി നൽകിയത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:Deaths investigation father complaint dysp 
News Summary - 10th Grader’s Death: Father Seeks Detailed Probe
Next Story