Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 May 2026 8:45 AM GMT Updated On
date_range 1 May 2026 8:45 AM GMTപതിനാറുകാരി ഗർഭിണി; 16കാരനെതിരെ പോക്സോ കേസ്
text_fieldsകാഞ്ഞങ്ങാട്: വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച 16കാരി ഗർഭിണി. 16കാരനെതിരെ ഹോസ്ദുർഗ് പൊലീസ് പോക്സോ വകുപ്പ് പ്രകാരം കേസെടുത്തു. സ്റ്റേഷൻ പരിധിയിലെ പെൺകുട്ടിയാണ് പീഡനത്തെ തുടർന്ന് ഗർഭിണിയായത്. വീട്ടുകാരാണ് പെൺകുട്ടിയെ ആശുപത്രിയിലെത്തിച്ചത്. പരിശോധിച്ച ഡോക്ടർ വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു.
പൊലീസെത്തി മൊഴിയെടുത്തപ്പോഴാണ് 16കാരൻ പീഡിപ്പിച്ചതാണെന്ന് വ്യക്തമായത്. ഉത്സവസ്ഥലത്തും പിന്നീട് ട്യൂഷൻ സെന്‍ററിൽ വെച്ചുമാണ് പെൺകുട്ടിയെ 16കാരൻ പരിചയപ്പെട്ടതെന്ന് പറയുന്നു. 16കാരനെ ജുവനൈൽ ജസ്റ്റിസ് ബോർഡ് മുമ്പാകെ ഹാജരാക്കും.
Next Story


