Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightഎ.ടി.എം...

എ.ടി.എം കൗണ്ടറിലേക്കുള്ള 50 ലക്ഷം തട്ടിയ സംഭവം: മുഖ്യപ്രതി അറസ്റ്റിൽ

text_fields
bookmark_border
എ.ടി.എം കൗണ്ടറിലേക്കുള്ള 50 ലക്ഷം തട്ടിയ സംഭവം: മുഖ്യപ്രതി അറസ്റ്റിൽ
cancel
camera_alt

അ​റു​മു​ഖ​ൻ

കാ​സ​ർ​കോ​ട്: എ.​ടി.​എം കൗ​ണ്ട​റു​ക​ളി​ലേ​ക്ക് നി​റ​ക്കാ​ൻ കൊ​ണ്ടു​വ​ന്ന 50 ല​ക്ഷം രൂ​പ പ​ട്ടാ​പ്പ​ക​ൽ ത​ട്ടി​യ സം​ഭ​വ​ത്തി​ലെ മു​ഖ്യ​പ്ര​തി അ​റ​സ്റ്റി​ൽ. ത​മി​ഴ്നാ​ട് ഡി​ണ്ഡി​ഗ​ൽ സ്വ​ദേ​ശി അ​റു​മു​ഖ​ൻ എ​ന്ന കി​ട്ടു​വി​നെ​യാ​ണ് (54) ഛത്തി​സ്ഗ​ഢ് റാ​യി​പു​രി​ൽ മ​ഞ്ചേ​ശ്വ​രം പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. 2024 മാ​ർ​ച്ച് 27ന് ​ഉ​ച്ച ര​ണ്ടി​ന് ഉ​പ്പ​ള ടൗ​ണി​ലെ എ.​ടി.​എം കൗ​ണ്ട​റു​ക​ളി​ൽ നി​റ​ക്കാ​ൻ വ​ന്ന അ​ര​ക്കോ​ടി രൂ​പ​യ​ട​ങ്ങി​യ പെ​ട്ടി വാ​ഹ​ന​ത്തി​ന്റെ ഗ്ലാ​സ് ത​ക​ർ​ത്ത് ക​വ​ർ​ച്ച​ചെ​യ്ത കേ​സി​ലാ​ണ് അ​റ​സ്റ്റ്. കേ​സി​ലെ മ​റ്റ് ര​ണ്ടു പ്ര​തി​ക​ളെ നേ​ര​ത്തേ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. സ്വ​കാ​ര്യ ഏ​ജ​ൻ​സി എ.​ടി.​എ​മ്മു​ക​ളി​ൽ നി​റ​ക്കാ​ൻ കൊ​ണ്ടു​വ​ന്ന പ​ണ​മാ​ണ് വാ​ഹ​ന​ത്തി​ലെ ജീ​വ​ന​ക്കാ​ർ എ.​ടി.​എം കൗ​ണ്ട​റി​ലേ​ക്ക് പോ​യ സ​മ​യ​ത്ത് വാ​ഹ​ന​ത്തി​ന്റെ ഗ്ലാ​സ് ത​ക​ർ​ത്ത് പെ​ട്ടി​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന പ​ണം ക​വ​ർ​ച്ച​ചെ​യ്ത​ത്. ത​മി​ഴ്നാ​ട്ടി​ലെ കു​പ്ര​സി​ദ്ധ റാം​ജി ന​ഗ​ർ ഗ്യാ​ങ് അം​ഗ​മാ​ണ് അ​റു​മു​ഖ​ൻ. ഛത്തി​സ്ഗ​ഢി​ൽ മ​റ്റൊ​രു കേ​സി​ൽ ജ​യി​ലി​ൽ​നി​ന്ന് ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് മ​ഞ്ചേ​ശ്വ​രം പൊ​ലീ​സ് റാ​യ്പു​രി​ൽ എ​ത്തി വ​ല​വി​രി​ച്ച​ത്. നൂ​റോ​ളം സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ളും ശാ​സ്ത്രീ​യ തെ​ളി​വു​ക​ളും ശേ​ഖ​രി​ച്ചാ​ണ് പ്ര​തി​ക​ളെ തി​രി​ച്ച​റി​ഞ്ഞി​രു​ന്ന​ത്. മ​ഞ്ചേ​ശ്വ​രം സ്റ്റേ​ഷ​നി​ലെ​ത്തി​ച്ച പ്ര​തി​യെ വി​ശ​ദ​മാ​യി ചോ​ദ്യം​ചെ​യ്ത​ശേ​ഷം അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

Show Full Article
TAGS:Crime Kasargod money stolen case accused arrested 
News Summary - 50 lakhs stolen from ATM counter: Main accused arrested
Next Story