Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightബേക്കൽ ജില്ലയിലെ...

ബേക്കൽ ജില്ലയിലെ മികച്ച പൊലീസ് സ്റ്റേഷൻ

text_fields
bookmark_border
ബേക്കൽ ജില്ലയിലെ മികച്ച പൊലീസ് സ്റ്റേഷൻ
cancel

കാ​സ​ർ​കോ​ട്​: വി​വി​ധ മേ​ഖ​ല​ക​ളി​ലെ മി​ക​വു​റ്റ പ്ര​ക​ട​നം കാ​ഴ്ച​വെ​ച്ച​തി​ന് ബേ​ക്ക​ൽ സ്റ്റേ​ഷ​ൻ ജി​ല്ല​യി​ലെ മി​ക​ച്ച പൊ​ലീ​സ് സ്റ്റേ​ഷ​നാ​യി തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. 2025 ആ​ഗ​സ്റ്റി​ലെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ മി​ക​വാ​ർ​ന്ന സേ​വ​നം കാ​ഴ്ച വെ​ച്ച പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ​യും പൊ​ലീ​സ് സ്റ്റേ​ഷ​നു​ക​ളെ​യും ജി​ല്ല പൊ​ലീ​സ് കാ​ര്യാ​ല​യ​ത്തി​ൽ ജി​ല്ല പൊ​ലീ​സ് മേ​ധാ​വി ബി.​വി. വി​ജ​യ​ഭാ​ര​ത് റെ​ഡ്‌​ഡി പ്ര​ശം​സ​പ​ത്ര​വും മെ​മ​ന്റോ​യും ന​ൽ​കി അ​നു​മോ​ദി​ച്ചു.

എ​സ്.​എ​ച്ച്.​ഒ എം.​വി. ശ്രീ​ദാ​സ് കൂ​ടാ​തെ പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​പാ​ല​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ത്തി​യ സ്പെ​ഷ​ൽ ഡ്രൈ​വി​ന്റെ ഭാ​ഗ​മാ​യി ജി​ല്ല പൊ​ലീ​സ് മേ​ധാ​വി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ ന​ട​ത്തി​യ സ്പെ​ഷ​ൽ ഡ്രൈ​വി​ൽ ബേ​ക്ക​ൽ പൊ​ലീ​സ് സ്റ്റേ​ഷ​ൻ ഒ​ന്നാം സ്ഥാ​ന​വും ച​ന്തേ​ര സ്റ്റേ​ഷ​ൻ ര​ണ്ടാം സ്ഥാ​ന​വും നേ​ടി.

പൊ​തു​ശു​ചി​ത്വ​വും വൃ​ത്തി​യു​ള്ള ശു​ചി​മു​റി സൗ​ക​ര്യം, മാ​ലി​ന്യ​സം​സ്ക​ര​ണം, ഇ​ല​ക്ട്രി​ക്ക​ൽ- മെ​ക്കാ​നി​ക്ക​ൽ സം​വി​ധാ​ന​ങ്ങ​ളു​ടെ ക്ഷ​മ​ത, സു​ര​ക്ഷ-​അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ലെ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ആ​വ​ശ്യ​മാ​യ സൗ​ക​ര്യ​ങ്ങ​ൾ, പൊ​ലീ​സ് സ്റ്റേ​ഷ​ൻ ചു​റ്റു​വ​ട്ടം പ​രി​പാ​ല​നം- ഗ്രൗ​ണ്ട് സൗ​ക​ര്യം, കീ​ട​നി​യ​ന്ത്ര​ണം, സ്റ്റേ​ഷ​നി​ലെ രേ​ഖ​ക​ളു​ടെ വ്യ​വ​സ്ഥാ​പി​ത​മാ​യ ക്ര​മീ​ക​ര​ണം എ​ന്നീ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പ്ര​കാ​ര​മാ​ണ് തി​ര​ഞ്ഞെ​ടു​ത്ത​ത്.

വി​ജ​യി​ക​ൾ​ക്കു​ള്ള ട്രോ​ഫി​യും പ്ര​ശം​സ​പ​ത്ര​വും ബേ​ക്ക​ൽ ഇ​ൻ​സ്പെ​ക്ട​ർ എം.​വി. ശ്രീ​ദാ​സ്, ച​ന്തേ​ര ഇ​ൻ​സ്‌​പെ​ക്ട​ർ കെ. ​പ്ര​ശാ​ന്ത് എ​ന്നി​വ​ർ ഏ​റ്റു​വാ​ങ്ങി. കൂ​ടാ​തെ, കാ​സ​ർ​കോ​ട് ട്രാ​ഫി​ക് എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്റ് യൂ​നി​റ്റും ജി​ല്ല പൊ​ലീ​സ് മേ​ധാ​വി​യി​ൽ​നി​ന്ന് പ്ര​ശം​സ​പ​ത്രം ഏ​റ്റു​വാ​ങ്ങി.

Show Full Article
TAGS:Kasargod News Latest News Police Station bekal 
News Summary - Bekal police station is the Best police station in the district
Next Story