Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightജ്വല്ലറി ഉടമയിൽനിന്ന്...

ജ്വല്ലറി ഉടമയിൽനിന്ന് 93 ലക്ഷം രൂപ തട്ടി; രണ്ടുപേർക്കെതിരെ കേസ്

text_fields
bookmark_border
crime news
cancel

കാഞ്ഞങ്ങാട്: ഒരു കോടി രൂപയിലധികം വിലവരുന്ന സ്വർണം ഉണ്ടെന്ന് പറഞ്ഞ് ജ്വല്ലറി ഉടമയിൽനിന്ന് 93 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ ഡോക്ടർ അടക്കം രണ്ടുപേർക്കെതിരെ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു. ഡോ. മുഹമ്മദ് സഹീർ, അബ്ദുല്ല എന്നിവർക്കെതിരെയാണ് കേസെടുത്തത്.

കുമ്പളയിലെ യെസ് ഗോൾഡ് ഉടമ കോയിപ്പാടി റഹ്മത്ത് നഗറിലെ യൂസഫ് കോട്ടയുടെ (44) പരാതിയിലാണ് കേസെടുത്തത്. പഴയ സ്വർണം വാങ്ങുകയും വിൽക്കുകയും ചെയ്യുന്നയാളാണ് പരാതിക്കാരൻ. കഴിഞ്ഞ മെയ് 17ന് പഴയ സ്വർണം നൽകാനുണ്ടെന്ന് പറഞ്ഞ് 93 ലക്ഷം വാങ്ങി ആഭരണം നൽകിയില്ലെന്നും പണം തിരികെ ചോദിച്ചപ്പോൾ ഭീഷണിപ്പെടുത്തുന്നതായുമാണ് പരാതി.

Show Full Article
TAGS:CrimeNews Kasargode News cheating case Case filed 
News Summary - Case filed against two for cheating jeweller of Rs 93 lakh
Next Story