Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightസൈക്കിൾ വാങ്ങാൻ...

സൈക്കിൾ വാങ്ങാൻ മാറ്റിവെച്ച സമ്പാദ്യം എസ്എംഎ ബാധിതരായ കുരുന്നുകൾക്ക് നൽകി രണ്ടാം ക്ലാസുകാരി

text_fields
bookmark_border
സൈക്കിൾ വാങ്ങാൻ മാറ്റിവെച്ച സമ്പാദ്യം എസ്എംഎ ബാധിതരായ കുരുന്നുകൾക്ക് നൽകി രണ്ടാം ക്ലാസുകാരി
cancel

നായന്മാർമൂല: കോഴിക്കോട് ഓമശ്ശേരിയിലെ എസ്എംഎ രോഗബാധിതരായ അരുൺ-ഷാൻവി ദമ്പതികളുടെ മൂന്ന് കുട്ടികളുടെ ചികിത്സാ സഹായത്തിന് തന്റെ സമ്പാദ്യം മുഴുവൻ നൽകി രണ്ടാം ക്ലാസുകാരി മാതൃകയായി.

നായന്മാർമൂല തൻബീഹുൽ ഇസ്‍ലാം ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർഥിനിയായ സഹ്‌റബത്തൂൽ ആണ് തന്റെ കാരുണ്യത്തിന്റെ കരങ്ങൾ അശരണർക്കായി നീട്ടിയത്.

ഒരു സൈക്കിൾ വാങ്ങണമെന്ന കൊച്ചു സ്വപ്നം യാഥാർഥ്യമാക്കാൻ മാസങ്ങളായി സ്വരൂപിച്ച തുകയാണ് കൈമാറിയത്. സ്‌കൂളിലെ സഞ്ചയിക പദ്ധതിയിൽ കഴിഞ്ഞ രണ്ട് വർഷത്തോളമായി അടച്ചു വന്ന നാലായിരം രൂപയാണ് ഈ കൊച്ചു മിടുക്കി നൽകിയത്.തുക കഴിഞ്ഞ ദിവസം സ്‌കൂൾ പ്രധാനാധ്യാപകൻ പി കെ അനിൽകുമാറിന് കൈമാറി.

സ്റ്റാഫ് സെക്രട്ടറി സജിത് ബാബു, സഞ്ചയിക ചുമതലയുള്ള അധ്യാപകൻ കെ അബ്‌ദുൽ ഹമീദ്, ബെറ്റ്സി ആൻറണി, കെ രേഖ, മുഹമ്മദ് സാബിഖ് എന്നിവർ സംബന്ധിച്ചു. ചെങ്കള കുഞ്ഞിക്കാനം പടിഞ്ഞാർമൂലയിലെ അഹമ്മദിന്റെയും ഫാത്തിമത്ത് തസ്ലീനയുടെയും മകളാണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:SMA Children treatment Kasaragod 
News Summary - Class 2 girl donates cycle savings for SMA-affected kids treatment
Next Story