Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightകുമ്പളയിൽ...

കുമ്പളയിൽ മയക്കുമരുന്ന് വേട്ട; എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

text_fields
bookmark_border
കുമ്പളയിൽ മയക്കുമരുന്ന് വേട്ട; എം.ഡി.എം.എയുമായി യുവാവ് പിടിയിൽ
cancel

കുമ്പള: അനധികൃത വിൽപനക്കായി സ്കൂട്ടറിൽ കടത്തുകയായിരുന്ന മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവിനെ കുമ്പള പൊലീസ് അറസ്റ്റ് ചെയ്തു. അരിക്കാടി എൻ.എച്ച് 17 റോഡിൽ ഹനുമാൻ ക്ഷേത്രത്തിനു സമീപമുള്ള ന്യൂ ബദരിയ ഹൗസിൽ ഇബ്രാഹിമിന്റെ മകൻ അബ്ദുൽ സഹദാഫ് ഐ (33) ആണ് പൊലീസിന്റെ പിടിയിലായത്.

കട്ടത്തടുക്ക വികാസ് നഗറിലെ ഡീലക്സ് അപ്പാർട്മെന്റിലാണ് ഇയാൾ താമസിക്കുന്നത്. ശനിയാഴ്ച ഉച്ചക്ക് 2.30ഓടെ പുത്തിഗെ ഗ്രാമത്തിലെ വികാസ് നഗറിൽ വെച്ചാണ് കുമ്പള എസ്.ഐ സനീതിന്റെ നേതൃത്വത്തിലെ പൊലീസ് സംഘം പ്രതിയെ പിടികൂടിയത്. സ്കൂട്ടിയിൽ രഹസ്യമായി കടത്തുകയായിരുന്ന 6.46 ഗ്രാം എം.ഡി.എം.എ ഇയാളിൽനിന്നും കണ്ടെടുത്തു. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയിൽനിന്ന് മയക്കുമരുന്നും കടത്താൻ ഉപയോഗിച്ച വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ കുമ്പള പൊലീസ് കേസ് രജിസ്റ്റർചെയ്തു.

Show Full Article
TAGS:Kasargod Local News drug bust Youth arrested Crime 
News Summary - Drug bust in Kumbala; youth arrested with MDMA
Next Story