Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Nov 2026 6:48 AM GMT Updated On
date_range 1 Nov 2026 6:48 AM GMTമദ്യപിച്ച് വാഹനം ഓടിച്ചവർ കൂട്ടത്തോടെ പിടിയിൽ
text_fieldsകാഞ്ഞങ്ങാട്: വ്യാപക പൊലീസ് പരിശോധനയിൽ മദ്യപിച്ച് വാഹനം ഓടിച്ചവർ കൂട്ടത്തോടെ പിടിയിലായി. നിരവധി കാറുകളും ഇരു ചക്രവാഹനങ്ങളും പൊലീസ് കസ്റ്റഡിയിലെടുത്തു. 25ഓളം കേസുകൾ വിവിധ പൊലീസ് സ്റ്റേഷനുകളിലായി രജിസ്റ്റർ ചെയ്തു. കഴിഞ്ഞ രാത്രിയിലും പകലുമായി പൊലീസ് സംയുക്തമായി വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ കുടുങ്ങിയത്. രാജപുരം, അമ്പലത്തറ, ചിറ്റാരിക്കാൽ, വെള്ളരിക്കുണ്ട്, ഹോസ്ദുർഗ്, നീലേശ്വരം, ബേക്കൽ, മേൽപറമ്പ, വിദ്യാനഗർ പൊലീസ് സ്റ്റേഷനിൽ ഉൾപ്പെടെ കേസുകൾ രജിസ്റ്റർ ചെയ്തു. നിരവധി കുട്ടി ഡ്രൈവർമാരും കഴിഞ്ഞ ദിവസങ്ങളിൽ പിടിയിലായി. സംസ്ഥാനത്ത് മദ്യപിച്ച് വാഹനമോടിച്ച് അപടമുണ്ടാകുന്നത് വർധിച്ചതിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് പൊലീസ് പരിശോധന.
Next Story


