Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightമ​ഴ​യേ, പെ​യ്യ​ല്ലേ......

മ​ഴ​യേ, പെ​യ്യ​ല്ലേ... കാ​ലി​ക്ക​ട​വ് മൈ​താ​നം കു​ള​മാ​കും

text_fields
bookmark_border
മ​ഴ​യേ, പെ​യ്യ​ല്ലേ... കാ​ലി​ക്ക​ട​വ് മൈ​താ​നം കു​ള​മാ​കും
cancel
camera_alt

കാ​ലി​ക്ക​ട​വ് പ​ഞ്ചാ​യ​ത്ത് മൈ​താ​നം

ചെ​റു​വ​ത്തൂ​ർ: പി​ലി​ക്കോ​ട്ടെ കാ​യി​ക പ്രേ​മി​ക​ൾ ഒ​രേ മ​ന​സ്സോ​ടെ പ​റ​യു​ന്നു,'' മ​ഴ​യേ മ​ഴ​യേ പെ​യ്യ​ല്ലേ​ന്ന് ''. ചെ​റു​മ​ഴ പെ​യ്താ​ൽ ത​ന്നെ വെ​ള്ളം കെ​ട്ടി​ക്കി​ട​ന്ന് കു​ള​മാ​കു​ന്ന അ​വ​സ്ഥ​യി​ലാ​ണ് കാ​ലി​ക്ക​ട​വ് പ​ഞ്ചാ​യ​ത്ത് മൈ​താ​നം ഉ​ള്ള​ത്. നി​ര​വ​ധി കാ​യി​ക താ​ര​ങ്ങ​ളെ സം​സ്ഥാ​ന​ത്തി​ന് സം​ഭാ​വ​ന ചെ​യ്ത കാ​ലി​ക്ക​ട​വ് മൈ​താ​ന​മാ​ണ് ഇ​ന്ന് ചെ​റു​മ​ഴ​യി​ൽ​ത​ന്നെ ഉ​പ​യോ​ഗ ശൂ​ന്യ​മാ​യി മാ​റു​ന്ന​ത്. ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യാ​ണ് മൈ​താ​ന വി​ക​സ​ന​ത്തി​നാ​യി പ​ഞ്ചാ​യ​ത്തും സ​ർ​ക്കാ​രും ഫ​ണ്ടി​ൽ​നി​ന്നും ചെ​ല​വ​ഴി​ച്ച​ത്.

മ​ണ്ണി​ട്ട് മൈ​താ​ന​ത്തി​ന് കു​ഴി​ക​ൾ അ​ട​ച്ച് കാ​യി​ക താ​ര​ങ്ങ​ൾ​ക്ക് ഉ​പ​യോ​ഗ​പ്ര​ദ​മാ​ക്കു​ക എ​ന്ന​താ​യി​രു​ന്നു ല​ക്ഷ്യം. എ​ന്നാ​ൽ, മ​ഴ​യി​ൽ മ​ണ്ണ് കു​റേ​യ​ധി​കം ഒ​ലി​ച്ചു​പോ​യി. മൈ​താ​ന​ത്തി​ന്റെ മ​ധ്യ​ഭാ​ഗ​ത്ത് വെ​ള്ളം കെ​ട്ടി​ക്കി​ട​ക്കു​ന്ന വി​ധ​ത്തി​ൽ രൂ​പ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. ദി​വ​സേ​ന നൂ​റു​ക​ണ​ക്കി​ന് കാ​യി​ക​താ​ര​ങ്ങ​ൾ ആ​ശ്ര​യി​ക്കു​ന്ന മൈ​താ​ന​മാ​ണി​ത്. സ്കൂ​ൾ കാ​യി​ക​മേ​ള അ​ടു​ത്ത​തോ​ടെ സ​മീ​പ വി​ദ്യാ​ല​യ​ങ്ങ​ളി​ലെ കു​ട്ടി​ക​ളു​ടെ പ​രി​ശീ​ല​നം പ്ര​ധാ​ന​മാ​യും ഇ​വി​ടെ നി​ന്നാ​ണ്. യൂ​നി​ഫോം ത​സ്തി​ക​ക​ളി​ലേ​ക്കു​ള്ള ഉ​ദ്യോ​ഗാ​ർ​ഥി​ക​ളും പ​രി​ശീ​ല​ന​ത്തി​നാ​യി തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത് കാ​ലി​ക്ക​ട​വി​നെ​യാ​ണ്.

നി​ല​വി​ൽ കാ​ടു​ക​ളെ​ല്ലാം വൃ​ത്തി​യാ​ക്കി മൈ​താ​നം മെ​ച്ച​പ്പെ​ട്ട രീ​തി​യി​ൽ ക്ര​മ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ങ്കി​ലും വേ​ണ്ട​ത്ര മ​ണ്ണി​ടാ​ത്ത​തി​നാ​ൽ മ​ഴ​വെ​ള്ളം കെ​ട്ടി​ക്കി​ട​ക്കു​ന്ന സ്ഥി​തി​യാ​ണ്. ദേ​ശീ​യ-​സം​സ്ഥാ​ന വ​നി​ത ഫു​ട്ബാ​ൾ ടീം ​അം​ഗ​ങ്ങ​ളു​ടെ ആ​ദ്യ പ​രി​ശീ​ല​ന​ക്ക​ള​രി​യും ഈ ​മൈ​താ​ന​മാ​യി​രു​ന്നു. കൗ​മു​ദി ട്രോ​ഫി അ​ട​ക്ക​മു​ള്ള സം​സ്ഥാ​ന നി​ല​വാ​ര​ത്തി​ലു​ള്ള ഫു​ട്ബാ​ൾ മ​ത്സ​ര​ങ്ങ​ൾ അ​ട​ക്കം അ​ര​ങ്ങേ​റി​യ മൈ​താ​ന​മാ​ണി​ന്ന് അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ മൂ​ലം സം​ര​ക്ഷ​ണം ഇ​ല്ലാ​തെ കി​ട​ക്കു​ന്ന​ത്. ദേ​ശീ​യ​പാ​ത നി​ർ​മാ​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി മൈ​താ​ന​ത്തി​ന്റെ ഒ​രു ഭാ​ഗം ന​ഷ്ട​മാ​യി​രു​ന്നു. നി​ല​വി​ലു​ള്ള മൈ​താ​ന​ത്തെ സം​ര​ക്ഷി​ച്ചു കാ​യി​ക പ​രി​ശീ​ല​ന​ത്തി​ന് പ​ര്യാ​പ്ത​മാ​ക്കു​ന്ന വി​ധ​ത്തി​ൽ മെ​ച്ച​പ്പെ​ടു​ത്ത​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Show Full Article
TAGS:Rain Kasaragod News Kasaragod 
News Summary - Heavy Rain Threatens to Flood Kaalikadavu Ground
Next Story