Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightബദിയടുക്ക ടൗൺ ബസ്...

ബദിയടുക്ക ടൗൺ ബസ് സ്റ്റാൻഡിനായി എനി എത്രകാലം...?

text_fields
bookmark_border
ബദിയടുക്ക ടൗൺ ബസ് സ്റ്റാൻഡിനായി എനി എത്രകാലം...?
cancel
camera_alt

ബസ് സ്റ്റാൻഡ് കെട്ടിടമില്ലാത്ത ബദിയടുക്ക ടൗൺ ബസ് സ്റ്റാൻഡ്

ബദിയടുക്ക: ബദിയടുക്ക ടൗൺ ബസ് സ്റ്റാൻഡിനായി ഇനി എത്രകാലം കാത്തിരിക്കേണ്ടി വരുമെന്ന് ജനങ്ങൾ ചോദിക്കുന്നു. വർഷങ്ങളായി കാലപ്പഴക്കംചെന്ന ബസ് സ്റ്റാൻഡ് കെട്ടിടം പൊളിച്ചുനീക്കിയങ്കിലും പുതിയ കെട്ടിടം ഇതുവരെ പണിതില്ല എന്നാണ് ആക്ഷേപം. പഞ്ചായത്തിന് വരുമാനമുണ്ടാക്കിയ ബസ് സ്റ്റാൻഡ് ഷോപ്പിങ് കോംപ്ലക്സാണ് ഇതോടെ ഇല്ലാതായത്.

ആധുനികരീതിയിലുള്ള ശൗചാലയം ഉൾപ്പെടെ ബസ് സ്റ്റാൻഡ് കെട്ടിടം നിർമിക്കുമെന്ന പ്രഖ്യാപനം പലതവണ നടത്തിയതാണ്. മണ്ഡലം എം.എൽ.എ ടൗൺ വികസനത്തിന്റെ ഭാഗമായി കെട്ടിടത്തിന് ഒരുകോടി രൂപ നീക്കിവെച്ചതായി വാർത്ത വന്നിരുന്നു. എന്നാൽ, ആഫയൽ എങ്ങുമെത്താതെ അസ്തമിച്ചു എന്നതാണ് ജനങ്ങളുടെ പരാതി. ഗ്രാമപഞ്ചായത്ത് എല്ലാവർഷവും വാർഷിക പദ്ധതിയിൽ ബസ് സ്റ്റാൻഡിനായി ഫണ്ട് നീക്കിവെച്ചതായി കരട് ലിസ്റ്റിൽ വരാറുണ്ട്. എന്നാൽ, അതിലൊതുങ്ങുകയല്ലാതെ യാഥാർഥ്യമായില്ല. ദിനംപ്രതി കർണാടക ഉൾപ്പെടെ യാത്ര ചെയ്യുന്ന ആയിരക്കണക്കിന് ജനങ്ങൾ ബദിയടുക്ക ടൗണിലെത്തിയാൽ ബസ് സ്റ്റാൻഡ് ഇല്ലാത്തതുമൂലം ഏറെ പ്രയാസപ്പെടുന്ന സ്ഥിതിയാണ്.

ശനിയാഴ്ച നടക്കുന്ന ടൗണിലെ ആഴ്ചച്ചന്തയിലെത്തുന്ന സ്ത്രീകൾ ഉൾപ്പെടെയുള്ളവർക്ക് കാത്തിരിപ്പുകേന്ദ്രവും പ്രാഥമികാവശ്യങ്ങൾക്ക് ഇടമില്ലാത്തതും വലിയ ബുദ്ധിമുട്ടാണ്. പൊതുമരാമത്തിന്റെ പുതിയ റോഡ് വന്നെങ്കിലും ട്രാഫിക് നിയന്ത്രണമില്ല.

ഓട്ടോകൾ ഒരു നിയന്ത്രണവുമില്ലാതെയാണ് പാർക്ക് ചെയ്യുന്നത്. ഇതിന്റെ പേരിൽ വ്യാപാരികളും ഓട്ടൊത്തൊഴിലാളികളും പതിവായി വാക്കേറ്റവുമുണ്ടാകുന്നു. കെട്ടിടം പണിയേണ്ട സ്ഥലം പെട്ടിക്കടകൾ കൈയേറിവരുന്നുണ്ടെന്നും ആരോപണമുണ്ട്. റോഡുവക്കിൽ വെയിലും മഴയും കൊണ്ടുനിൽക്കുന്ന വിഷമാവസ്ഥക്ക് പ്രതിവിധിയായി ബസ് സ്റ്റാൻഡ് നിർമിക്കാനുള്ള നടപടി പെട്ടെന്നുണ്ടാകണമെന്നതാണ് യാത്രക്കാരുടെ ആവശ്യം.

Show Full Article
TAGS:Kasargod Local News Badiyadka 
News Summary - How long will I wait for the Badiyaduka Town Bus Stand?
Next Story