Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightകെ.എസ്.ഇ.ബി എൽ.ടി.എ.ബി...

കെ.എസ്.ഇ.ബി എൽ.ടി.എ.ബി കേബ്ൾ മോഷണം; നാലുപേർ അറസ്റ്റിൽ

text_fields
bookmark_border
കെ.എസ്.ഇ.ബി എൽ.ടി.എ.ബി കേബ്ൾ മോഷണം; നാലുപേർ അറസ്റ്റിൽ
cancel

ബദിയടുക്ക: കെ.എസ്.ഇ.ബി പെർള ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ റോഡരികിൽ സൂക്ഷിച്ചിരുന്ന ഏകദേശം നാലു ലക്ഷം രൂപ വിലവരുന്ന എൽ.ടി.എ.ബി കേബ്ൾ മോഷ്ടിച്ച കേസിൽ നാലു പേരെ ബദിയടുക്ക പൊലീസ് അറസ്റ്റ് ചെയ്തു. മോഷ്ടിച്ച കേബ്ൾ പെർളയിലെ ആക്രിക്കടയിൽ എത്തിച്ച് ഗോവയിലേക്ക് കടത്താനുള്ള ശ്രമത്തിനിടെയാണ് പ്രതികൾ പൊലീസ് പിടിയിലായത്. കേബിളും മോഷണത്തിനുപയോഗിച്ച വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു. മഞ്ചനാടി അസിജോളി സ്വദേശി നൗഷാദ് (34), പഞ്ചിക്കൽ സ്വദേശി ഇ. മുഹമ്മദ് (42), ബണ്ട്വാൾ താലൂക്ക് സ്വദേശി മുഹമ്മദ് ഷാഹിദ് (29), കല്ലിഗെ സ്വദേശി നവീൻ (48) എന്നിവരാണ് അറസ്റ്റിലായത്.

സെപ്റ്റംബർ 23ന് വൈകീട്ട് അഞ്ചിനും 24ന് രാവിലെ 9.30നും ഇടയിലാണ് കേബ്ൾ മോഷണം പോയത്. സംഭവത്തിൽ ബദിയടുക്ക പൊലീസ് സ്റ്റേഷനിൽ ക്രൈം നമ്പർ 467/26 ആയി ബി.എൻ.എസ് 305(ഇ) വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. സംഭവസ്ഥലത്തെയും പരിസരങ്ങളിലെയും സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെക്കുറിച്ച് പൊലീസിന് സൂചന ലഭിച്ചത്. സി.സി ടി.വി ദൃശ്യങ്ങളിൽ കണ്ടെത്തിയ കെ.എൽ14 എ.ഇ 9095 നമ്പർ വാഹനത്തെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളിലേക്ക് പൊലീസിനെ എത്തിച്ചത്. മോഷ്ടിച്ച കേബ്ൾ പെർളയിലെ ആക്രിക്കടയിൽ എത്തിച്ച ശേഷം കുറഞ്ഞ വിലയ്ക്ക് വാങ്ങി ഗോവയിലേക്ക് കടത്താനുള്ള ശ്രമത്തിനിടെയാണ് അന്വേഷണ സംഘം പ്രതികളെ കസ്റ്റഡിയിലെടുത്തത്.

കേബ്ൾ പൊലീസ് കണ്ടെടുത്തു. മോഷണത്തിന് ഉപയോഗിച്ച വാഹനവും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കേബ്ൾ മോഷണവുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെ സെപ്റ്റംബർ അഞ്ചിന് ബേള വിഷ്ണുമൂർത്തി നഗറിന് സമീപത്തുനിന്ന് പുതിയ പെട്രോൾ പമ്പ് പരിസരത്തുനിന്ന് മോഷണം പോയ ഏകദേശം ഒന്നര ലക്ഷം രൂപ വിലവരുന്ന മെഷീൻ ഇരുമ്പ് ഉൾപ്പെടെ സാധനങ്ങളും പൊലീസ് കണ്ടെത്തിയതായി അന്വേഷണ സംഘം അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് മൂന്ന് പ്രതികൾക്കെതിരെ പൊലീസ് സ്വമേധയാ മറ്റൊരു കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിച്ചതായും പൊലീസ് അറിയിച്ചു.

മോഷ്ടിച്ച സാധനങ്ങൾ കുറഞ്ഞ വിലയ്ക്ക് വാങ്ങി ഗോവയിലേക്ക് കടത്തുന്ന സംഘങ്ങളുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ അന്വേഷണത്തിൽ ലഭിച്ചതായും പൊലീസ് അറിയിച്ചു. ആക്രിക്കട ഉടമ ഉൾപ്പെടെ മൂന്നുപേരെ കൂടി പിടികൂടാനുണ്ടെന്നാണ് പൊലീസ് നൽകുന്ന വിവരം. ഇവരെ പിടികൂടുന്നതിലൂടെ നേരത്തേ നടന്ന സമാന മോഷണക്കേസുകൾക്കും തുമ്പുണ്ടാക്കാൻ കഴിയുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ. അറസ്റ്റിലായ നാലു പ്രതികളെയും കോടതിയിൽ ഹാജരാക്കി.

Show Full Article
TAGS:KSEB cable Theft Arrest Kerala Police 
News Summary - KSEB LTAB cable theft Four arrested
Next Story