Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_right35 രൂപക്ക് കിലോ...

35 രൂപക്ക് കിലോ ഉള്ളിയുമായി മൊബൈൽ യൂനിറ്റ് ആരംഭിച്ചു

text_fields
bookmark_border
35 രൂപക്ക് കിലോ ഉള്ളിയുമായി മൊബൈൽ യൂനിറ്റ് ആരംഭിച്ചു
cancel
camera_alt

ഉള്ളി 35 രൂപക്ക് ലഭ്യമാക്കുന്നതിന്റെ ഭാഗമായുള്ള മൊബൈല്‍ യൂനിറ്റ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള ഫ്ലാഗ് ഓഫ് ചെയ്യുന്നു

കാസർകോട്: ഉള്ളിവില നിയന്ത്രണത്തിന് സര്‍ക്കാര്‍ വിപണി ഇടപെടലിന്റെ ഭാഗമായി, കൃഷി വകുപ്പ് ഹോര്‍ട്ടികോര്‍പ് മുഖേന കിലോക്ക് 35 രൂപ നിരക്കില്‍ ലഭ്യമാക്കുന്നതിന്റെ ഭാഗമായുള്ള മൊബൈല്‍ യൂനിറ്റ് സിവില്‍സ്റ്റേഷന്‍ കോമ്പൗണ്ടില്‍ കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള ഫ്ലാഗ് ഓഫ് ചെയ്തു.

എ.ഡി.എം പി. ഉദയകുമാര്‍ അധ്യക്ഷത വഹിച്ചു. . പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ ആര്‍. ബിന്ദു പദ്ധതി വിശദീകരിച്ചു. ഹോര്‍ട്ടികോര്‍പ് റീജിയനല്‍ മാനേജര്‍ സി.വി. ജിദേഷ്, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ മാരായ സി.വി. ശുഭ, പി.വി. ആര്‍ജിത, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ടി. വിനോദ് കുമാര്‍, ആര്‍. സുദര്‍ശന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

രണ്ട് മൊബൈല്‍ യൂനിറ്റുകള്‍ വഴിയും തെരഞ്ഞെടുക്കപ്പെട്ട ക്ലസ്റ്റര്‍ മാര്‍ക്കറ്റുകള്‍ വഴിയും 35 രൂപക്ക് ഉള്ളി ലഭിക്കും. ഒപ്പം കാര്‍ഷിക കര്‍മസേനയുടെ പച്ചക്കറികളും വാങ്ങിക്കാം. ഒന്നാം ഘട്ടത്തില്‍ 1.3 ടണ്‍ ഉള്ളിയാണ് സബ്സിഡി നിരക്കില്‍ വിൽപനക്കായി ജില്ലയില്‍ എത്തിയിട്ടുള്ളത്.

Show Full Article
TAGS:onion Mobile Unit started Kasrgod news 
News Summary - Mobile Unit Launched; Onion at ₹35 kg
Next Story