ഉത്തരമലബാർ ജലോത്സവത്തിന് ഇന്ന് തുടക്കം
text_fieldsനീലേശ്വരം: മഹാത്മാഗാന്ധി ട്രോഫി ഉത്തരമലബാർ ജലോത്സവം ബുധനാഴ്ച ഉച്ചക്ക് ഒന്നിന് നീലേശ്വരം കോട്ടപ്പുറത്ത് തുടക്കം കുറിക്കും. കോട്ടപ്പുറം ഹൗസ് ബോട്ട് ടെർമിനലിന് സമീപം നടക്കുന്ന വള്ളംകളിയുടെ ഹീറ്റ്‌സ് മത്സരങ്ങൾ ഉച്ചക്ക് ഒന്നിന് ആരംഭിക്കും. ജലോൽസവം കർണാടക ആരോഗ്യമന്ത്രി യു.ടി കാദർ ഉച്ചയക്ക് മൂന്നിന് ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് ഒന്നിന് എല്ലാ വിഭാഗത്തിന്‍റെയും ഹീറ്റ്സ് മൽസരങ്ങൾ ആരംഭിക്കും. 25 പേർ തുഴയുന്ന വിഭാഗവും 15 പേർ തുഴയുന്ന പുരുഷവിഭാഗത്തിന്‍റെയും മൽസരങ്ങളാണ് ആദ്യം നടക്കുക. 15 പേർ തുഴയുന്ന വനിതകളുടെ ഫൈനൽ മൽസരവും തുടർന്ന് കടക്കും. 25 പേർ തുഴയുന്ന വിഭാഗത്തിൽ ജലരാജ പട്ടം ചൂടുന്നവർക്ക് മഹാത്മ ഗാന്ധി ട്രോഫി തൃക്കരിപ്പൂർ എം.എൽ.എ ട്രോഫിയും സമ്മാനിക്കും. രണ്ടും മൂന്നും സ്ഥാനക്കാർക്കും ട്രോഫികൾ നൽകും.
15 പേർ വീതം തുഴയുന്ന പുരുഷ, വനിത വിഭാഗങ്ങളിൽ ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്കും ട്രോഫികൾ നൽകും. കൂടാതെ ഏറ്റവും മികച്ച അച്ചടക്കം പുലർത്തുന്ന ടീമിന് പ്രത്യേക ട്രോഫിയും നൽകും. 25 പേർ തുഴയുന്ന മത്സരത്തിലും 15 പേർ തുഴയുന്ന മത്സരത്തിലും പങ്കെടുക്കുന്ന ഓരോ ടീമിനും 40,000 വീതം യാത്രാബത്തയായി നൽകും. 15 പേർ തുഴയുന്ന വനിതാ വിഭാഗത്തിലും കൂടി ഒരു ടീം പങ്കെടുക്കുന്നുണ്ടെങ്കിൽ 10,000 അധികമായി നൽകും. വള്ളംകളി സുരക്ഷിതമായി നടത്തുന്നതിനായി പൊലീസ്, ഫയർ ആൻഡ് റെസ്ക്യൂ ഉൾപ്പെടെയുള്ള വിവിധ സർക്കാർ വകുപ്പുകളുടെ സഹകരണത്തോടെ ആവശ്യമായ സുരക്ഷ ക്രമീകരണങ്ങളുണ്ടാകും. 25 ആൾ തുഴയും പുരുഷ ടീം മത്സരത്തിൽ 14 ക്ലബുകളും 15 ആൾ തുഴയുന്ന പുരുഷവിഭാഗത്തിൽ 14 ടീമും മത്സരിക്കും. വനിത വിഭാഗം ആറുപേർ തുഴയുന്ന മൽസരത്തിർ ആറ് ടീമുകൾ പങ്കെടുക്കും.



