Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightരക്ഷയില്ല,...

രക്ഷയില്ല, അഗ്നിരക്ഷനിലയത്തിനും വർഷങ്ങളായിട്ടും നിർമാണം പൂർത്തിയായില്ല

text_fields
bookmark_border
രക്ഷയില്ല, അഗ്നിരക്ഷനിലയത്തിനും വർഷങ്ങളായിട്ടും നിർമാണം പൂർത്തിയായില്ല
cancel
camera_alt

കാ​സ​ർ​കോ​ട് ന​ഗ​ര​മ​ധ്യ​ത്തി​ലെ അ​ഗ്നി​ര​ക്ഷാ നി​ല​യം

കാസർകോട്: തീപിടിത്തവും മുങ്ങിമരണവും ആവർത്തിക്കുന്ന ജില്ലയിൽ കൂടുതൽ അടിസ്ഥാന സൗകര്യമൊരുക്കി നിർമിക്കുന്ന അഗ്നിരക്ഷാ നിലയത്തിന്റെ കെട്ടിട പ്രവൃത്തിയിൽ മെല്ലെപ്പോക്ക്. ജീവനക്കാർ ദുരിതത്തിൽ. രാപ്പകൽ ജീവൻ രക്ഷാദൗത്യവുമായി ഓടുന്ന ജീവനക്കാർ തലചായ്ക്കുന്നത് നിലവിലെ കെട്ടിടത്തിന്റെ കുടുസ്സുമുറികളിലാണ്. നിർമാണം തുടങ്ങി വർഷങ്ങളായെങ്കിലും പൂർത്തിയാക്കാൻ ഇനിയും വർഷങ്ങളെടുക്കുന്ന അവസ്ഥയാണ്.

കാസർകോട് ഫയർ സ്റ്റേഷൻ കെട്ടിടം, ജില്ല ഫയർ ഓഫിസ്, ക്വാർട്ടേഴ്സ് കോംപ്ലക്സ് ഉൾപ്പെടെ 15 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതി കാസർകോട് വികസന പാക്കേജിൽ ഉൾപ്പെടുത്തിയാണ് നിർമിക്കുന്നത്. ഫണ്ടിന്റെ കാലതാമസമാണ് നിർമാണം നീളാൻ കാരണമെന്ന് പറയപ്പെടുന്നു. അപകടം വർധിക്കുമ്പോഴും ജില്ലയിലെ ആറ് അഗ്നിരക്ഷാ നിലയങ്ങൾക്കും വേണ്ടത്ര അടിസ്ഥാന സൗകര്യമൊരുക്കാൻ ബന്ധപ്പെട്ടവർക്ക് കഴിഞ്ഞിട്ടില്ല.

കഴിഞ്ഞ വർഷം ജില്ലയിൽ 2133 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. തീപിടിത്ത കേസുകളിൽ വാഹനം, വീടുകൾ, വ്യാപാരസ്ഥാപനങ്ങൾ എന്നിവയായിരുന്നു ഏറെയും. കാസർകോട് അഗ്നിരക്ഷാ നിലയത്തിന്റെ പരിധിയിലായിരുന്നു കേസുകൾ ഏറെയും. തീപിടിത്തം ഉണ്ടായാലും മുങ്ങിമരണം റിപ്പോർട്ട് ചെയ്താലും അപകട സ്ഥലത്തേക്ക് ഓടിയെത്തേണ്ട ദൂരത്തെക്കുറിച്ചാണ് ജീവനക്കാർക്ക് ആശങ്കയുള്ളത്. മലയോര മേഖലയിലെന്ന പോലെ മഞ്ചേശ്വരത്തും ബദിയടുക്കയിലും അഗ്നിരക്ഷാ നിലയം വേണമെന്ന ആവശ്യം നേരത്തെ തന്നെയുണ്ട്.

തത്വത്തിൽ സർക്കാർ ഇത് അംഗീകരിച്ചതുമാണ്. എട്ടുവർഷം പിന്നിട്ടിട്ടും നടപടി ചുവപ്പുനാടയിൽ കുടുങ്ങിക്കിടക്കുന്നു. നാഷനൽ ഫയർ പ്രൊട്ടക്ഷൻ അസോസിയേഷന്റെ നിർദേശപ്രകാരം 15 കിലോമീറ്റർ പരിധിയിൽ അഗ്നി രക്ഷാ സേന യൂനിറ്റ് വേണമെന്ന നിർദേശമാണുള്ളത്. എന്നാൽ ഈ നിർദേശത്തോട് ജില്ല മുഖം തിരിക്കുന്നുവെന്ന ആക്ഷേപമാണ് നാട്ടുകാർക്കുള്ളത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:fire station construction not completed Kasaragod News 
News Summary - No Escape: Fire Station Construction Delayed for Years
Next Story