പോക്സോ; നാലുപേർക്കെതിരെ കേസ്, ഒരാൾ അറസ്റ്റിൽ
text_fieldsകാഞ്ഞങ്ങാട്: രണ്ടു പെൺകുട്ടികൾ പീഡനത്തിനിരയായ സംഭവത്തിൽ പൊലീസ് കേസെടുത്തു, ഒരാൾ അറസ്റ്റിൽ. നാലുപേരെ പ്രതി ചേർത്ത് നാല് പോക്സോ കേസുകളാണ് രജിസ്റ്റർ ചെയ്തത്.
ഹയർ സെക്കൻഡറി വിദ്യാർഥിനി നൽകിയ പരാതിയിൽ പിതാവ്, ബന്ധു, മറ്റൊരാൾക്കെതിരെയുമാണ് കേസ്. അമ്പലത്തറ പൊലീസ് രജിസ്റ്റർ ചെയ്ത കേസുകളിൽ പിതാവ് പ്രതിയായ കേസ് മേൽപറമ്പ് പൊലീസിന് കൈമാറി. പെൺകുട്ടിയുടെ ബന്ധുവായ പ്രതി ഗൾഫിലാണ്. അറസ്റ്റിലുള്ള പ്രതിയെ പൊലീസ് കോടതിയിൽ ഹാജരാക്കും.
മറ്റൊരു സംഭവത്തിൽ 16 കാരിയായ വിദ്യാർഥിനിയുടെ പരാതിയിൽ 17 കാരനെതിരെയും അമ്പലത്തറ പൊലീസ് കേസെടുത്തു. പെൺകുട്ടികൾ സ്കൂളിൽ നടന്ന കൗൺസലിങ്ങിലാണ് പീഡനവിവരം വെളിപ്പെടുത്തിയത്. തുടർന്ന് ചൈൽഡ് ലൈൻ അധികൃതർ പൊലീസിൽ വിവരമറിയിച്ച് കേസെടുക്കുകയായിരുന്നു.