ഹയര്‍സെക്കന്‍ഡറി മുന്നേറ്റത്തിന് റൈസ് പദ്ധതി
text_fieldsറൈസ് പദ്ധതിയുടെ ജില്ലതല ഉദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡന്റ് സാബു അബ്രഹാം നിർവഹിക്കുന്നു
തൃക്കരിപ്പൂർ: ഹയര്‍സെക്കന്‍ഡറി പരീക്ഷാ ഫലത്തില്‍ സംസ്ഥാനത്ത് പിന്നാക്കം നില്‍ക്കുന്ന ജില്ലയുടെ വിജയശതമാനം ഉയര്‍ത്തുന്നതിനായി ജില്ല പഞ്ചായത്ത് ആവിഷ്‌കരിച്ച റൈസ് പദ്ധതിയുടെ ജില്ലതല ഉദ്ഘാടനം തൃക്കരിപ്പൂരിൽ നടത്തി.
ജില്ല പഞ്ചായത്ത് പ്രസിഡന്റ് സാബു അബ്രഹാം പദ്ധതി ഉദ്ഘാടനം ചെയ്തു. പദ്ധതിയുടെ ഭാഗമായി ജില്ലയിലെ ഹയർ സെക്കൻഡറി വിദ്യാർഥികളുടെ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിനും മികച്ച അക്കാദമിക് പിന്തുണ ഉറപ്പാക്കുന്നതിനും വിവിധ ഇടപെടലുകൾ നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. അധ്യാപകരുടെയും വിദ്യാഭ്യാസ മേഖലയിലെ വിദഗ്ധരുടെയും സഹകരണത്തോടെ വിദ്യാർഥികൾക്ക് ആവശ്യമായ മാർഗനിർദേശവും പിന്തുണയും നൽകുകയാണ് പദ്ധതി ലക്ഷ്യം.
തൃക്കരിപ്പൂര്‍ ജി.വി.എച്ച്.എസ് സ്‌കൂളില്‍ നടന്ന പരിപാടിയിൽ ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ. സോയ അധ്യക്ഷത വഹിച്ചു. ആര്‍.ഡി.ഡി വിനോദ് കുമാര്‍, ഡി.ഡി.ഇ പി.വി. റഫീഖ്, തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാജിത സഫറുല്ല, ജില്ലാപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ ഒക്ലാവ് കൃഷ്ണൻ, റീന തോമസ്, തൃക്കരിപ്പൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. രജീഷ് ബാബു, മെംബർ ഫായിസ് ബീരിച്ചേരി, കാഞ്ഞങ്ങാട് ഡി.ഇ.ഒ രാഹുൽ എ രാജ്, എസ്.എസ്.കെ ജില്ല പ്രൊജക്റ്റ് കോഓഡിനേറ്റർ ഷൗക്കത്തലി അക്കാളത്ത്, ഡോമനിക് അഗസ്റ്റിൻ, പി.ടി.എ പ്രസിഡന്റ് യു.പി. ഷരീഫ്, എസ്.എം.സി ചെയർമാൻ അബ്ദുസമദ്, അധ്യാപക സംഘടന പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജില്ല പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം. മനു സ്വാഗതം പറഞ്ഞു.


