Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightദൃഢപ്രതിജ്ഞയുമായി...

ദൃഢപ്രതിജ്ഞയുമായി റോഡിൽ പൊലിഞ്ഞവരുടെ ഓർമദിനാചരണം

text_fields
bookmark_border
ദൃഢപ്രതിജ്ഞയുമായി റോഡിൽ പൊലിഞ്ഞവരുടെ ഓർമദിനാചരണം
cancel
camera_alt

റോഡപകടങ്ങളിൽ ഇരയായവരുടെ ഓർമദിനാചരണം നഗരസഭ കൗൺസിലർ സൗമ്യ സുനിൽ ഉദ്ഘാടനം ചെയ്യുന്നു

കാഞ്ഞങ്ങാട് : ഉള്ളുതൊടുന്ന അനുസ്മരണങ്ങളും ആവർത്തിക്കുന്ന അപകടങ്ങൾക്കെതിരെ നിതാന്ത ജാഗ്രത പാലിക്കുമെന്ന ദൃഢപ്രതിജ്ഞയുമായി റോഡ് അപകടങ്ങളിൽ ഇരയായവരുടെ ഓർമദിനം ആചരിച്ചു. കാഞ്ഞങ്ങാട് സബ് ആർ.ടി ഓഫിസിന്റെയും കാഞ്ഞങ്ങാട് റോട്ടറി ക്ലബിന്റെയും ആഭിമുഖ്യത്തിലാണ് വികാരനിർഭരമായ ഓർമദിനാചരണം ഒരുക്കിയത്. എല്ലാ വർഷവും നവംബർ മൂന്നാം ഞായറാഴ്ചയാണ് റോഡ് അപകടങ്ങളിൽ ഇരയായവരുടെ ഓർമദിനം.

റോഡ് അപകടങ്ങളിൽ ജീവൻ നഷ്ടപ്പെട്ടവരെ സ്മരിക്കാം, അതിജീവിച്ചവരെ ആദരിക്കാം, സുരക്ഷിതമായ റോഡുകൾക്കായി കൈകോർക്കാം എന്ന സന്ദേശത്തോടെ ആലാമിപ്പള്ളി ബസ് സ്റ്റാൻഡിൽ ഒരുക്കിയ പരിപാടിയിൽ ഏറ്റവും ഒടുവിൽ നടന്ന രണ്ട് റോഡ് അപകടങ്ങളിൽ ജീവൻ പൊലിഞ്ഞ നീലേശ്വരം പടിഞ്ഞാറ്റംകൊഴുവലിലെ ആനന്ദ് കൃഷ്ണൻ, അനുരാഗ് മനോജ്, ഓട്ടോഡ്രൈവർ മോഹനൻ എന്നിവരുടെ ബന്ധുക്കളും പങ്കെടുത്തു. കാഞ്ഞങ്ങാട് നഗരസഭ വാർഡ് കൗൺസിലർ സൗമ്യ സുനിൽ ഉദ്ഘാടനം ചെയ്തു.

മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ എം. വിജയൻ അധ്യക്ഷതവഹിച്ചു. സ്‌പെഷൽ ബ്രാഞ്ച് ഡിവൈ.എസ്.പി എം. സുനിൽകുമാർ മുഖ്യാതിഥിയായി. വാർഡ് കൗൺസിലർ റമീസ്, മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ ടി. വൈകുണ്ഠൻ, ഹോസ്ദുർഗ് എസ്.ഐ അബ്ദുൽബാസിത്, ദുരന്തനിവാരണ സെൽ ചുമതലയുള്ള ഡെപ്യൂട്ടി തഹസിൽദാർ പി.വി. തുളസിരാജ്, കാഞ്ഞങ്ങാട് റോട്ടറി ക്ലബ് പ്രസിഡന്റ് അഡ്വ. മനോജ് കുമാർ, റോട്ടറി ഭാരവാഹി എം. വിനോദ്, ഡ്രൈവിങ് സ്‌കൂൾ കൂട്ടായ്മ പ്രതിനിധി പ്രവീൺകുമാർ, ഓട്ടോത്തൊഴിലാളി യൂനിയൻ കോഓഡിനേഷൻ കമ്മിറ്റി ഭാരവാഹി കുഞ്ഞിരാമൻ, ബസ് ഓണേഴ്‌സ് ആൻഡ് ഓപറേറ്റേഴ്‌സ് അസോസിയേഷൻ പ്രതിനിധി ലക്ഷ്മണൻ, റോഡ് അപകടങ്ങളിൽ മരിച്ചവരുടെ ബന്ധുക്കളായ പി.യു. സൂരജ് നീലേശ്വരം, ശ്യാംബാബു വെള്ളിക്കോത്ത്, റിട്ട. സുബേദാർ കെ.വി. ബാബു, ഓട്ടോഡ്രൈവർ കാലിച്ചാംപൊതിയിലെ മോഹനന്റെ മകൻ അനുരാഗ് എന്നിവർ സംസാരിച്ചു.

ഉള്ളംകൈയിൽ ദീപം തെളിച്ചു വെച്ച് മോട്ടോർ വാഹനനിയമങ്ങൾ പാലിക്കുമെന്നും ശ്രദ്ധയോടെയും സുരക്ഷാനിർദേശങ്ങൾ പാലിച്ചും വിവേകത്തോടെയുള്ള ഡ്രൈവിങ് ഓരോരുത്തരുടെയും ഉത്തരവാദിത്വമാണെന്നും ദൃഢപ്രതിജ്ഞയെടുത്തു. മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ സി.എ. പ്രദീപ് കുമാർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കാഞ്ഞങ്ങാട് ജോയന്റ് ആർ.ടി.ഒ പി.വി. രതീഷ് സ്വാഗതവും അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ കെ.വി. നിജു നന്ദിയും പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:pledge road remembrance day 
News Summary - Road Accident Victims Remembered With Strong Pledge
Next Story