എം.എ.അറബിക് സാഹിത്യത്തിൽ സഫീദ മർയമിന്റെ റാങ്ക് നേട്ടം അഭിമാനമായി
text_fieldsരാഷ്ട്രപതി ദ്രൗപതി മുർമുവിൽ നിന്ന് സഫീദ മർയം പ്രശംസാപത്രം ഏറ്റുവാങ്ങിയപ്പോൾ
തൃക്കരിപ്പൂർ: മദ്രാസ് യുനിവേഴ്സിറ്റിയുടെ എം.എ.അറബിക് സാഹിത്യത്തിൽ ഒന്നാം റാങ്ക് നേടിയ തൃക്കരിപ്പൂർ ബീരിച്ചേരി സ്വദേശി സഫീദ മർയം നാടിനഭിമാനമായി. ചെന്നൈയിൽ യൂനിവേഴ്സിറ്റി കാമ്പസിൽ നടന്ന കോൺവൊക്കേഷനിൽ രാഷ്ട്രപതി ദ്രൗപതി മൂർമുവിൽ നിന്ന് പ്രശംസാപത്രം ഏറ്റുവാങ്ങി. ശാന്തപുരം അൽജാമിഅയിൽ നിന്ന് ബിരുദ പഠനത്തിന് ശേഷമാണ് മദ്രാസ് യൂനിവേഴ്സിറ്റിയിൽ ബിരുദാനന്തര ബിരുദത്തിന് ചേർന്നത്.
ഇപ്പോൾ ഇതേ കാമ്പസിൽ തന്നെ ഗവേഷണ വിദ്യാർഥിയാണ് സഫീദ. തൃക്കരിപ്പൂർ ഹിറ ഇസ്‌ലാമിക് സ്റ്റഡി സെന്റർ, സെന്റ് പോൾസ് എ.യു.പി.സ്‌കൂൾ, തായിനേരി എസ്.എ.ബി.ടി.എം . എന്നിവിടങ്ങളിലായിരുന്നു പ്രാഥമിക പഠനം. ബീരിച്ചേരിയിലെ കെ.വി.പി.കുഞ്ഞഹമ്മദ് - എം.ടി. സാജിദ ദമ്പതിമാരുടെ മകളായ സഫീദ പെരുമ്പ സ്വദേശി ഉബൈദ് മുഹമ്മദ് കുഞ്ഞിയുടെ ഭാര്യയാണ്. മുഹമ്മദ് സവാദ്, സായിഫ് അഹമദ്, ഷസ്നീൻ അഹമദ് എന്നിവർ സഹോദരങ്ങളാണ്.