ട്രൈബല്‍ പ്ലസ്; ജില്ലയില്‍ 1643 പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് 200 തൊഴില്‍ദിനം
text_fieldsട്രൈബല്‍ പ്ലസ് പദ്ധതി ഉദ്ഘാടന ചടങ്ങ്
കാസർകോട്: മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെട്ട പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് കൈത്താങ്ങായി സംസ്ഥാന സര്‍ക്കാറിന്റെ ‘ട്രൈബല്‍ പ്ലസ്’ പദ്ധതി.
കേന്ദ്രം അനുവദിക്കുന്ന 100 തൊഴില്‍ദിനങ്ങള്‍ക്ക് പുറമെ അധികമായി 100 ദിവസങ്ങള്‍ കൂടി നല്കുന്ന ഈ പദ്ധതിയിലൂടെ ജില്ലയിലെ 1643 കുടുംബങ്ങള്‍ക്ക് ട്രൈബല്‍ പ്ലസ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 41,509 അധിക തൊഴില്‍ദിനങ്ങള്‍ നല്കി. പട്ടികജാതി-വര്‍ഗ വികസനവകുപ്പാണ് പദ്ധതി നടപ്പാക്കുന്നത്.
പട്ടികവര്‍ഗ വിഭാഗങ്ങളുടെ സാമ്പത്തികസുരക്ഷിതത്വം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന പദ്ധതിയിലൂടെ ജില്ലയില്‍ ആകെ 18,403 പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് തൊഴില്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു. പദ്ധതിയുടെ ഭാഗമായി ഇതുവരെ ജില്ലയില്‍ ട്രൈബല്‍ കുടുംബങ്ങള്‍ക്ക് ആകെ 5,94,535 തൊഴില്‍ദിനങ്ങള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞു. 1904 ട്രൈബല്‍ കുടുംബങ്ങള്‍ നൂറ് തൊഴില്‍ദിനങ്ങള്‍ പൂര്‍ത്തിയാക്കി. പട്ടികവര്‍ഗമേഖലയിലെ തൊഴിലില്ലായ്മ പരിഹരിക്കാനും കുടുംബങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനും ട്രൈബല്‍ പ്ലസ് പദ്ധതി വഴിയൊരുക്കും.


