Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകെ.സി.എച്ച്.ആർ ചെയർമാൻ...

കെ.സി.എച്ച്.ആർ ചെയർമാൻ നിയമനം വൻ അട്ടിമറി

text_fields
bookmark_border
കെ.സി.എച്ച്.ആർ ചെയർമാൻ നിയമനം വൻ അട്ടിമറി
cancel

തിരുവനന്തപുരം: കേരള ചരിത്ര ഗവേഷണ കൗൺസിൽ (കെ.സി.എച്ച്.ആർ) ചെയർമാൻ നിയമനം ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഇടപെട്ട് അട്ടിമറിച്ചെന്ന് സെർച്ച് കമ്മിറ്റി അംഗത്തിന്‍റെ കത്ത്. ചെയർമാൻ സ്ഥാനത്തേക്ക് സെർച്ച് കമ്മിറ്റി പരിഗണിക്കാത്ത കോളജ് അധ്യാപകൻ ഡോ. വിനോദ്കുമാർ കല്ലോലിക്കലിനെ നിയമിച്ച നടപടിയിൽ ശക്തമായ വിയോജനം രേഖപ്പെടുത്തി പ്രമുഖ ചരിത്രകാരനും സെർച്ച് കമ്മിറ്റി അംഗവുമായ പ്രഫ. സനൽ മോഹനാണ് കത്ത് നൽകിയത്. കമ്മിറ്റി കൺവീനറായി നിയമിച്ച കെ.സി.എച്ച്.ആർ ഡയറക്ടറുടെ ചുമതലയുള്ള കോളജ് വിദ്യാഭ്യാസ ഡയറക്ടറെ മറികടന്ന്, ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി. അശോക് നിയമനത്തിൽ ഇടപെട്ടതായി പ്രഫ. സനൽ മോഹൻ കത്തിൽ പറയുന്നു. ഡോ. വിനോദ്കുമാറിന്‍റെ പേര് കമ്മിറ്റി ഒരിക്കലും ചർച്ച ചെയ്തില്ലെന്നും എന്നാൽ, നിയമനം നൽകിയത് ഇദ്ദേഹത്തിനാണെന്നുമാണ് ആരോപണം.

സെർച്ച് കമ്മിറ്റി അംഗം മാത്രമായ ബി. അശോക് ഏകപക്ഷീയമായി യോഗം കൈകാര്യം ചെയ്യുകയും കൺവീനർക്ക് നിർദേശം നൽകുകയുമായിരുന്നു. ഒക്ടോബർ 24ന് നടന്ന യോഗ മിനിറ്റ്സിൽ കമ്മിറ്റി കൺവീനറെ മറികടന്ന് ബി. അശോക് ഒപ്പുവെച്ചതായും കത്തിൽ പറയുന്നു. ചെയർമാൻ നിയമനത്തിൽ സർക്കാറിന് അന്തിമ ശിപാർശ സമർപ്പിക്കുംമുമ്പ് ഒരു യോഗം കൂടി വിളിക്കാൻ കൺവീനർക്ക് ഇ-മെയിൽ അയച്ചെങ്കിലും മറുപടിയുണ്ടായില്ല. രണ്ടാമത്തെ യോഗശേഷം തയാറാക്കിയ പട്ടിക അംഗീകാരത്തിന് കമ്മിറ്റിക്ക് അയച്ചില്ല. ഏകപക്ഷീയവും ധാർഷ്ട്യം നിറഞ്ഞതുമായ നിയമന രീതിയാണുണ്ടായതെന്ന് സെർച്ച് കമ്മിറ്റി അംഗങ്ങൾക്ക് അയച്ച കത്തിൽ സനൽ മോഹൻ പറഞ്ഞു. നേരത്തെ കെ.സി.എച്ച്.ആർ ഡയറക്ടറായിരുന്ന സനൽ മോഹൻ എം.ജി സർവകലാശാലയിൽ സ്കൂൾ ഓഫ് സോഷ്യൽ സയൻസ് പ്രഫസറും ഡീനുമായിരുന്നു. പെൻസിൽവാനിയ സർവകലാശാല, മാക്സ്പ്ലാന്‍റ് ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങിയ ലോക പ്രശസ്ത സ്ഥാപനങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

ചരിത്ര പണ്ഡിതർ ഇരുന്ന കസേര

കെ.സി.എച്ച്.ആർ ചെയർമാൻ പദവിയിൽ ഇതുവരെ ഇരുന്നത് പ്രഗത്ഭ ചരിത്രപണ്ഡിതർ മാത്രം. പ്രഫ. കെ.എൻ. പണിക്കർ, പ്രഫ. മൈക്കൽ തരകൻ, പ്രഫ. കെ.എൻ. ഗണേഷ് എന്നിവർ ഇരുന്ന പദവിയിലേക്കാണ് എറണാകുളം മഹാരാജാസ് കോളജിലെ ചരിത്ര വിഭാഗം അധ്യാപകൻ പ്രഫ. വിനോദ്കുമാർ കല്ലോലിക്കലിനെ നിയമിച്ചത്. ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോണിന്‍റെ താൽപര്യപ്രകാരമാണ് നിയമനമെന്ന് ആരോപണമുണ്ട്. സെർച്ച് കമ്മിറ്റി യോഗത്തിൽ പ്രമുഖ ചരിത്ര ഗവേഷകരായ പ്രഫ. ജെ. ദേവിക (സെന്‍റർ ഫോർ ഡവലപ്മെന്‍റ് സ്റ്റഡീസ്), പ്രഫ. കെ.എസ്. മാധവൻ (കാലിക്കറ്റ് സർവകലാശാല), പ്രഫ. റയ്മണ്ട് (സംസ്ഥാന ആർകൈവ്സ് മുൻ ഡയറക്ടർ) എന്നീ പേരുകളാണ് ചെയർമാൻ സ്ഥാനത്തേക്ക് നിർദേശിച്ചത്. ഇവരെ വെട്ടിയാണ് ചർച്ച ചെയ്യാത്ത വിനോദ് കുമാറിനെ നിയമിച്ച് സർക്കാർ ഉത്തരവിറക്കിയത്. ചരിത്ര പഠനവും ഗവേഷണവുമായി ബന്ധപ്പെട്ട സംസ്ഥാനത്തെ ആധികാരിക സ്ഥാപനമാണ് ഉന്നത വിദ്യാഭ്യാസ വകുപ്പിന്‍റെ പരിധിയിൽ വരുന്ന കെ.സി.എച്ച്.ആർ.

പ്രഫ. വിനോദ്കുമാര്‍ ചുമതലയേറ്റു

കേരള ചരിത്ര ഗവേഷണ കൗണ്‍സിൽ ചെയര്‍പേഴ്സനായി പ്രഫ. വിനോദ് കുമാര്‍ കല്ലോലിക്കല്‍ ചുമതലയേറ്റു. എറണാകുളം മഹാരാജാസ് കോളജ് ചരിത്രവിഭാഗം പ്രഫസറായ അദ്ദേഹത്തിന് അധ്യാപനത്തിലും ചരിത്രഗവേഷണത്തിലും ദീർഘനാൾ പ്രവര്‍ത്തനപരിചയമുണ്ട്. അലിഗഢ് മുസ്‍ലിം സര്‍വകലാശാലയില്‍നിന്ന് ചരിത്രത്തില്‍ പി.എച്ച്.ഡി നേടിയ വിനോദ്കുമാർ ബംഗളൂരുവിലെ ട്രാന്‍സ്-ഡിസിപ്ലിനറി സര്‍വകലാശാലയില്‍നിന്ന് പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പും നേടി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:kchr Kerala appointment 
News Summary - KCHR Search Committee Member Protests
Next Story