Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപ്രഫ. സനൽ മോഹനും...

പ്രഫ. സനൽ മോഹനും കെ.സി.എച്ച്.ആറിൽ നിന്ന് പടിയിറങ്ങി

text_fields
bookmark_border
പ്രഫ. സനൽ മോഹനും കെ.സി.എച്ച്.ആറിൽ നിന്ന് പടിയിറങ്ങി
cancel

തിരുവനന്തപുരം: സെർച് കമ്മിറ്റി നിർദേശം മറികടന്ന് കേരള ചരിത്രഗവേഷണ കൗൺസിൽ (കെ.സി.എച്ച്.ആർ) ചെയർമാനെ നിയമിച്ചതിനെതിരെ വിയോജനക്കത്ത് നൽകിയ പ്രമുഖ ചരിത്രകാരൻ പ്രഫ. പി. സനൽ മോഹൻ കെ.സി.എച്ച്.ആർ എക്സിക്യുട്ടീവിൽ നിന്നും രാജിവെച്ചു. ഇതോടെ എക്സിക്യുട്ടീവിൽ നിന്ന് രാജിവെക്കുന്നവരുടെ എണ്ണം നാലായി.

ചെയർമാനെ കണ്ടെത്തുന്നതിനായി സർക്കാർ രൂപവത്കരിച്ച സെർച് കമ്മിറ്റിയിൽ അംഗമായിരുന്നു കെ.സി.എച്ച്.ആർ മുൻ ഡയറക്ടർ കൂടിയായ പ്രഫ. സനൽ മോഹൻ. സെർച് കമ്മിറ്റിയുടെ പരിഗണനയിൽ പോലും വരാത്ത ഡോ. വിനോദ്കുമാർ കല്ലോലിക്കലിനെ ചെയർമാനാക്കിയതിന് പിന്നാലെ സനൽ മോഹനും മറ്റൊരംഗമായ ഡോ. വി.ജെ വർഗീസും (ഹൈദരാബാദ് സർവകലാശാല) വിയോജനക്കത്ത് നൽകിയിരുന്നു. സെർച് കമ്മിറ്റി അംഗമായ ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി അട്ടിമറിച്ചുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇരുവരുടെയും വിയോജനക്കത്ത്.




സെർച് കമ്മിറ്റിയിൽ ചരിത്രപണ്ഡിതർ എന്ന നിലയിൽ പ്രഫ. സനൽ മോഹൻ, പ്രഫ. വി.ജെ. വർഗീസ്, പ്രഫ. ജ്യോതി അത്വാൽ (ജവഹർലാൽ നെഹ്റു സർവകലാശാല) എന്നിവരാണ് അംഗങ്ങളായുണ്ടായിരുന്നത്. ചരിത്രഗവേഷണ കൗൺസിൽ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടേണ്ടതും ഇവർ നിർദേശിക്കുന്ന പേരുകളിൽ നിന്നുള്ള ഒരാളെയായിരുന്നു. എന്നാൽ യോഗത്തിൽ ചർച്ച പോലും ചെയ്യാതെ പിന്നീട് സർക്കാർ താൽപര്യപ്രകാരം ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി എഴുതി നൽകിയ ഡോ. വിനോദ്കുമാറിനെ ചെയർമാനാക്കി സർക്കാർ ഉത്തരവിറക്കുകയായിരുന്നു.

പ്രമുഖ ചരിത്രകാരൻമാരായ പ്രഫ. ജാനകി നായർ, പ്രഫ. ലക്ഷ്മി സുബ്രഹ്മണ്യൻ, പ്രഫ. മനു ദേവദേവൻ എന്നിവർ വഴിവിട്ട ചെയർമാൻ നിയമനത്തിൽ പ്രതിഷേധിച്ച് കെ.സി.എച്ച്.ആർ എക്സിക്യുട്ടീവിൽ നിന്ന് നേരത്തെ രാജി നൽകിയിരുന്നു. വ്യക്തിപരമായ കാരണങ്ങളാൽ എന്ന് രേഖപ്പെടുത്തിയാണ് പ്രഫ. സനൽ മോഹൻ എക്സിക്യുട്ടീവ് കമ്മിറ്റി അംഗത്വം രാജിവെച്ചത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:kchr Higher Education Kerala News 
News Summary - Historian Sanal Mohan Resigns KCHR
Next Story