Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്വയംഭരണ കോളജുകൾ;...

സ്വയംഭരണ കോളജുകൾ; സർക്കാർ അയയുമ്പോൾ സർവകലാശാലകൾ മുറുക്കുന്നു

text_fields
bookmark_border
Ronji M. John
cancel
camera_alt

റോജി എം. ജോൺ

തിരുവനന്തപുരം: എൻ.ഒ.സി ഉൾപ്പെടെ ഒഴിവാക്കി സ്വയംഭരണ കോളജുകൾക്ക് മേലുള്ള നിയന്ത്രണങ്ങളിൽ സർക്കാർ അയവ് വരുത്തുമ്പോൾ കർശന നടപടികളുമായി സർവകലാശാലകൾ കടുപ്പിക്കുന്നു. സർവകലാശാലയുടെ അനുമതിയില്ലാതെ കോഴ്സുകൾ ആരംഭിക്കുകയും സീറ്റ് വർധിപ്പിക്കുകയും ചെയ്ത സ്വയംഭരണ കോളജുകൾക്ക് മേൽ പിഴ ഉൾപ്പെടെ ചുമത്താനും സർവകലാശാല നിയമങ്ങളും ചട്ടങ്ങളും പാലിക്കുമെന്ന് മാനേജ്മെന്‍റുകളിൽ നിന്ന് സത്യവാങ്മൂലം വാങ്ങാനും കഴിഞ്ഞ ദിവസം ചേർന്ന കാലിക്കറ്റ് സർവകലാശാല സിൻഡിക്കേറ്റ് തീരുമാനിച്ചു. മുൻകൂൾ അംഗീകാരം തേടാതെ കോഴ്സുകൾ ആരംഭിക്കില്ലെന്നും സീറ്റ് വർധിപ്പിക്കില്ലെന്നതടക്കമുള്ള നിബന്ധനകൾ ഉൾപ്പെടുത്തിയാണ് സത്യവാങ്മൂലം വാങ്ങുക.

അനുമതിയില്ലാതെ കോഴ്സ് തുടങ്ങിയ സ്വയംഭരണ കോളജുകൾക്ക് കേരള സർവകലാശാല സിൻഡിക്കേറ്റും പിഴ ചുമത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷം വരെ അനുവദിച്ച കോഴ്സുകൾക്ക് ഒറ്റത്തവണ തീർപ്പാക്കലിലൂടെ അംഗീകാരം നൽകാനും ഭാവിയിൽ ഇത് ആവർത്തിക്കുന്നത് ഒഴിവാക്കാൻ നയരേഖ തയാറാക്കാനും കേരള സർവകലാശാല സിൻഡിക്കേറ്റ് തീരുമാനിച്ചിട്ടുണ്ട്.

സർവകലാശാല നിയമം, യു.ജി.സി റഗുലേഷൻ എന്നിവ പരിശോധിച്ചായിരിക്കും സിൻഡിക്കേറ്റിന്‍റെ ഉപസമിതി നയരേഖക്ക് രൂപം നൽകുക. സ്വയംഭരണ കോളജുകളിലെ പുതിയ കോഴ്സുകൾക്ക് സർക്കാറിന്‍റെ എൻ.ഒ.സി നിർബന്ധമാണെന്ന് വ്യക്തമാക്കി സെപ്റ്റംബർ 11ന് ഇറക്കിയ സർക്കുലർ സ്വയംഭരണ കോളജ് മാനേജ്മെന്‍റുകളുടെ സമ്മർദത്തെ തുടർന്ന് തിരുത്തി നവംബർ ആറിന് പുതിയ സർക്കുലർ പുറപ്പെടുവിച്ച ഉന്നത വിദ്യാഭ്യാസ വകുപ്പിന്‍റെ നടപടി വിവാദമായിരുന്നു.

സ്വയംഭരണ കോളജുകൾക്ക് കൂടുതൽ ഇളവുകൾ നൽകുമെന്നായിരുന്നു മന്ത്രി റോജി എം. ജോണിന്‍റെ പ്രതികരണം. ഇളവ് പ്രഖ്യാപിച്ചുള്ള സർക്കുലർ പുറത്തിറങ്ങിയ ശേഷമാണ് കാലിക്കറ്റിൽ കർശന നടപടികൾക്ക് തീരുമാനിക്കുന്നത്. സ്വയംഭരണ കോളജുകളിലെ കോഴ്സുകൾക്ക് സർവകലാശാല അനുമതി മതിയെന്നാണ് മന്ത്രിയുടെ വാദം. എന്നാൽ സർവകലാശാല അനുമതി പോലും വാങ്ങാതെയാണ് സ്വയംഭരണ കോളജുകൾ കോഴ്സ് നടത്തുന്നതെന്ന് സർവകലാശാലകളുടെ നടപടികളിൽ നിന്ന് വ്യക്തവുമാണ്. നിയമവും ചട്ടവും പാലിക്കാത്ത കോളജുകൾക്ക് മന്ത്രി ഇടപെട്ട് കൂടുതൽ ഇളവുകൾ പ്രഖ്യാപിക്കുമ്പോൾ കർശന നടപടികളുമായി മുന്നോട്ടുപോകാനാണ് സർവകലാശാലകളുടെ തീരുമാനം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:autonomous colleges universities Kerala Universiy university of calicut 
News Summary - Universities Tighten Rules as Kerala Government Relaxes Norms for Autonomous Colleges
Next Story