Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകൊടുത്ത കണക്ക്...

കൊടുത്ത കണക്ക് അരമണിക്കൂറിൽ പുറത്തുവിട്ട ബേബി, പിരിച്ചതെത്ര എന്ന് ഇനിയും പറയാത്തതെന്ത്?’ -വിടാൻ ഒരുക്കമില്ലാതെ രാജു പി. നായർ

text_fields
bookmark_border
കൊടുത്ത കണക്ക് അരമണിക്കൂറിൽ പുറത്തുവിട്ട ബേബി, പിരിച്ചതെത്ര എന്ന് ഇനിയും പറയാത്തതെന്ത്?’ -വിടാൻ ഒരുക്കമില്ലാതെ രാജു പി. നായർ
cancel

കോഴിക്കോട്: വയനാട് പുനരധിവാസത്തി​​ന് വേണ്ടി സി.പി.എം പിരിവ് നടത്തിയതിന്റെ കണക്കുകൾ ചോദിച്ച് കോൺഗ്രസ് നേതാവ് രാജു പി. നായർ വീണ്ടും രംഗത്ത്. സർക്കാരിനോടും സി.പി.എമ്മിനോടും ഏഴ് ചോദ്യങ്ങൾ എന്ന പേരിൽ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് അദ്ദേഹം വീണ്ടും സി.പി.​എമ്മിനെതി​രെ ആരോപണങ്ങൾ ഉനനയിക്കുന്നത്.

ഉത്സവപ്പറമ്പിലെ പോക്കറ്റടിക്കാരാണ് സി.പി.എമ്മെന്നും അവർ നടത്തിയ ആസൂത്രിത കൊള്ള മറച്ചുവെക്കാൻ ആ കുറ്റം കോൺഗ്രസിൽ ആരോപിച്ച് രക്ഷപ്പെടാനാണ് നോക്കുന്നതെന്നും രാജു പി. നായർ പറഞ്ഞു.

സി.എം.ഡി.ആർ.എഫിൽ കൂടി അല്ലാതെ, വയനാട് ടൗൺഷിപ്പിന്റെ പേരിൽ പ്രോജെക്ട് ഇമ്പ്ലിമെന്റേഷൻ യുണിറ്റിലൂടെ എത്ര കോടി പിരിച്ചു? ടൗൺഷിപ്പിനായി ഊരാളുങ്കൽ സോസൈറ്റിക്ക് എത്ര രൂപയുടെ കരാറാണ് ടെൻഡർ പോലുമില്ലാതെ നൽകിയത്? ഇതുവരെ ദുരിതാശ്വാസ നിധിയിലേക്ക് മാത്രം സംഭാവന ചെയ്യാൻ പറഞ്ഞതിന് ശേഷം സി.പി.എം കേന്ദ്ര കമ്മിറ്റി ഡൽഹിയിൽ പ്രത്യേക ഫണ്ടിലൂടെ എത്ര കോടി പിരിച്ചു? ദുരിതാശ്വാസ നിധിക്ക് വേണ്ടി പാർട്ടിയുടെ അക്കൗണ്ടിൽ എന്ത് കൊണ്ട് പണം പിരിച്ചു? ഞാൻ ആരോപണം ഉന്നയിച്ച് അര മണിക്കൂറിനുള്ളിൽ കൊടുത്തതിന്റെ രേഖ പുറത്തു വിട്ട എം. എ. ബേബി, പണം പിരിച്ച കണക്ക് പുറത്തു പറയാൻ എന്ത് കൊണ്ട് രണ്ട് ദിവസം കഴിഞ്ഞിട്ടും മടിക്കുന്നു? കൊടുത്തതല്ല, പിരിച്ചത് എത്ര എന്നാണ് ചോദ്യം തുടങ്ങിയ ചോദ്യങ്ങളാണ് അദ്ദേഹം ഉന്നയിച്ചത്.

കുറിപ്പിന്റെ പൂർണരൂപം:

വയനാട് പുനരധിവസവുമായി ബന്ധപ്പെട്ട് സർക്കാരിനോടും സി. പി. എമ്മിനോട് ഏഴ് ചോദ്യങ്ങൾ

1. സി.എം.ഡി.ആർ.എഫിൽ കൂടി അല്ലാതെ, വയനാട് ടൗൺഷിപ്പിന്റെ പേരിൽ പ്രോജെക്ട് ഇമ്പ്ലിമെന്റേഷൻ യുണിറ്റിലൂടെ എത്ര കോടി പിരിച്ചു?

2. ടൗൺഷിപ്പിനായി ഊരാളുങ്കൽ സോസൈറ്റിക്ക് എത്ര രൂപയുടെ കരാറാണ് ടെൻഡർ പോലുമില്ലാതെ നൽകിയത്?

3. കരാർ പ്രകാരം എന്തൊക്കെ പ്രവർത്തികളാണ് അവിടെ ചെയ്യുന്നത്? (മാധ്യമങ്ങൾ പോലും അവിടെ 299 കോടി ഭീകരമായ കൊള്ളയാണെന്ന് സമ്മതിക്കുന്നുണ്ട്). കരാർ രേഖ പുറത്ത് വിടാൻ തയ്യാറുണ്ടോ?

4. ഇതുവരെ ദുരിതാശ്വാസ നിധിയിലേക്ക് മാത്രം സംഭാവന ചെയ്യാൻ പറഞ്ഞതിന് ശേഷം സി.പി.എം കേന്ദ്ര കമ്മിറ്റി ഡൽഹിയിൽ പ്രത്യേക ഫണ്ടിലൂടെ എത്ര കോടി പിരിച്ചു? ദുരിതാശ്വാസ നിധിക്ക് വേണ്ടി പാർട്ടിയുടെ അക്കൗണ്ടിൽ എന്ത് കൊണ്ട് പണം പിരിച്ചു? ഞാൻ ആരോപണം ഉന്നയിച്ച് അര മണിക്കൂറിനുള്ളിൽ കൊടുത്തതിന്റെ രേഖ പുറത്തു വിട്ട എം. എ. ബേബി, പണം പിരിച്ച കണക്ക് പുറത്തു പറയാൻ എന്ത് കൊണ്ട് രണ്ട് ദിവസം കഴിഞ്ഞിട്ടും മടിക്കുന്നു? കൊടുത്തതല്ല, പിരിച്ചത് എത്ര എന്നാണ് ചോദ്യം.

5. ഡി.വൈ.എഫ്.ഐ എന്ത് കൊണ്ട് ദുരിതാശ്വാസ നിധിയിൽ പണം നൽകാതെ പ്രോജെക്ട് ഇമ്പ്ലിമെന്റേഷൻ യുണിറ്റിന് (PIU) നൽകി? എങ്ങനെ ആണ് ഡി.വൈ.എഫ്.ഐ യുടെ പണം സി.എസ്.ആർ ആയി രേഖപ്പെടുത്തപ്പെട്ടത്?

6. ഡി.വൈ.എഫ്.ഐക്ക് വേണ്ടി ആ 20 കോടി നൽകിയത് ഊരാളുങ്കൽ സോസൈറ്റി ആണോ?

7. എന്ത് കൊണ്ട് രണ്ട് വർഷത്തോട് അടുക്കുമ്പോഴും ഒരാൾക്ക് പോലും താമസയോഗ്യമായ വീട് ഉണ്ടാക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടു?

ഉത്സവപ്പറമ്പിലെ പോക്കറ്റടിക്കാരാണ് സി.പി.എം. അവർ നടത്തിയ ആസൂത്രിതമായ കൊള്ള മറച്ചുവെക്കുന്നതിന് വേണ്ടി ആ കുറ്റം കോൺഗ്രസിൽ ആരോപിച്ച് രക്ഷപ്പെടാനാണ് നോക്കുന്നത്.

Show Full Article
TAGS:Kerala Assembly Election 2026 Raju P Nair CPM Wayanad landslide rehabilitation Wayanad Landslide 
News Summary - kerala assembly election 2026: raju p nair against cpm wayanad fund collection
Next Story