പാലാ നഗരസഭയിൽ ജയം തുടർന്ന് കേരള കോൺഗ്രസ് എം ദമ്പതികൾ
text_fieldsപാലാ: തദ്ദേശ തെരഞ്ഞെടുപ്പിൽ പാലാ നഗരസഭയിൽ കേരള കോൺഗ്രസ് എം സ്ഥാനാർഥികളായ ദമ്പതികൾക്ക് വിജയം. നഗരസഭയിലെ ഒന്നും രണ്ടും വാർഡുകളിലെ സ്ഥാനാർഥികളായ ഷാജു തുരുത്തേൽ ഭാര്യ അഡ്വ. ബെറ്റി ഷാജു തുരുത്തേൽ എന്നിവരാണ് വിജയിച്ചത്.
ഷാജു തുരുത്തൻ രണ്ടാം വാർഡ് മുണ്ടുപാലത്ത് നിന്നും ബെറ്റി ഷാജു തുരുത്തേൽ ഒന്നാം വാർഡ് പരമലകുന്നിൽ നിന്നുമാണ് തെരഞ്ഞെടുക്കപ്പെട്ടത്.
ഷാജു തുരുത്തൻ -371, സുബൻ കെ ഞാവള്ളി -89 (കേരള കോൺഗ്രസ്), സന്തോഷ് പുളിക്കൽ-60 എന്നിങ്ങനെയാണ് വോട്ട് നില. അഡ്വ. ബെറ്റി ഷാജു തുരുത്തേൽ - 318, ഓമന ജോയി-126, ജിതിക ജോസഫ്-77 എന്നിങ്ങനെയാണ് വോട്ട് നില.
പാലാ നഗരസഭയിലെ മുൻ അധ്യക്ഷനാണ് ഷാജു തുരുത്തൻ. ഇരുവരും നഗരസഭ കൗൺസിലർമാരായി കാൽ നൂറ്റാണ്ട് പിന്നിട്ടവരാണ്. ഷാജു ഒരു തവണയും ബെറ്റി രണ്ട് തവണയും നഗരസഭ അധ്യക്ഷ പദവി അലങ്കരിച്ചിട്ടുണ്ട്.
ബെറ്റി വനിത കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയും മീനച്ചിൽ സഹകരണ ഭൂപണയ ബാങ്ക് ഡയറക്ടറുമാണ്. ഷാജുവും സഹകരിയാണ്.


