Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവ്യാധികൾ പലവിധം, കേരളം...

വ്യാധികൾ പലവിധം, കേരളം രോഗക്കിടക്കയിൽ; പകർച്ചവ്യാധി നിയന്ത്രണ പദ്ധതിക്ക്​​ ഉന്നത സമിതിയെ നിയോഗിച്ചു

text_fields
bookmark_border
വ്യാധികൾ പലവിധം, കേരളം രോഗക്കിടക്കയിൽ; പകർച്ചവ്യാധി നിയന്ത്രണ പദ്ധതിക്ക്​​ ഉന്നത സമിതിയെ നിയോഗിച്ചു
cancel

തിരുവനന്തപുരം: കാലവർഷത്തിന്റെ വരവിന് പിന്നാലെ പകർച്ചവ്യാധികൾ കൂടി പിടിമുറുക്കിയതോടെ കേരളം രോഗക്കിടക്കയിൽ. ഷിഗല്ലെയും നിപയും ഒരു ഭാഗത്ത് പൊതുജനാരോഗ്യത്തിന് കനത്ത വെല്ലുവിളി ഉയർത്തുമ്പോൾ മറുഭാഗത്ത് പനിബാധിതരുടെ എണ്ണവും പ്രതിദിനം കുതിച്ചുയരുകയാണ്. ജൂണിലെ 16 ദിവസത്തെ മാത്രം കണക്കെടുത്താൽ പനിക്ക് ചികിത്സ തേടിയവർ 1,67,222 പേരാണ്. ഇതിൽ ഒരു മരണവും റിപ്പോർട്ട് ചെയ്തു.

മൂന്നോ നാലോ ദിവസം നീളുന്ന പനിയും ക്ഷീണവുമാണ് പ്രധാന ലക്ഷണം. ജലദോഷം, പനി, ചെവിവേദന, മൂക്കൊലിപ്പ്, ചുമ, തൊണ്ടവേദന തുടങ്ങിയ പതിവ് ലക്ഷണങ്ങൾ തന്നെയാണ് നിലവിൽ പടരുന്ന പനിക്കും. അപൂർവം ചിലർക്ക് ചുമയും ശ്വാസംമുട്ടലുമടക്കമാണ് പനി പിടിപെടുന്നത്. ചിലരിൽ പനി മാറിയാലും ക്ഷീണം അവശേഷിക്കുകയാണ്. പനി മാറി ഒരാഴ്ചയുടെ ഇടവേളയിൽ വീണ്ടും പനി വരുന്ന സ്ഥിതിയുമുണ്ട്. ഈ വർഷം ഇതുവരെ 10,40,798 പേർക്കാണ് പനി ബാധിച്ചത്.

ഡെങ്കിപ്പനിയുടെ കാര്യവും വ്യത്യസ്തമല്ല. ജൂണിലെ മാത്രം കണക്കനുസരിച്ച് 924 പേർക്കാണ് ഡെങ്കി പിടിപെട്ടത്. മൂന്ന് മരണങ്ങളും റിപ്പോർട്ട് ചെയ്തു. അഞ്ച് മരണങ്ങൾ ഡെങ്കിപ്പനി മൂലമാണെന്ന് സംശയവുമുണ്ട്. സംസ്ഥാനത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത ഡെങ്കി കേസുകളിൽ 27.24 ശതമാനവും ജൂണിലെ 16 ദിവസങ്ങളിലാണെന്നതും ഗൗരവതരം. ഡെങ്കി വൈറസിന്റെ നാല് വ്യത്യസ്ത വകഭേദങ്ങൾ സംസ്ഥാനത്ത് ഒരുപോലെ നിലനിൽക്കുന്നതിനാൽ, ഓരോ മൂന്നോ നാലോ വർഷം കൂടുമ്പോൾ രോഗബാധയുടെ തീവ്രത വർധിക്കുന്ന രീതി കേരളത്തിൽ കാണപ്പെടുന്നുണ്ട്.

ജനുവരി മുതൽ ജൂൺ വരെയുള്ള 167 ദിവസങ്ങളിൽ ആകെ 146 ഷിഗല്ലെ കേസുകളാണ് റിപ്പോർട്ട് ചെയ്തതെങ്കിൽ ഇതിൽ 70ഉം അവസാനത്തെ 16 ദിനങ്ങളിലെന്നത് തീവ്രവ്യാപനത്തിന്റെ സൂചന നൽകുന്നു. ആകെയുള്ള അഞ്ച് മരണങ്ങളും ജൂണിലാണ്. ഷിഗല്ലെ ബാക്ടീരിയ മൂലമുണ്ടാകുന്ന അതിസാരം അതീവ സമ്പർക്ക സ്വഭാവമുള്ള ജലജന്യ രോഗമാണ്. വളരെ വേഗത്തിൽ പകരുന്ന ഈ രോഗബാധ പൊതുജനാരോഗ്യത്തിന് വലിയ വെല്ലുവിളിയാകുമെന്ന് തിരിച്ചറിഞ്ഞ് വിപുലമായ പ്രതിരോധ ദൗത്യത്തിന് സർക്കാർ തുടക്കമിട്ടിട്ടുണ്ട്.

സംസ്ഥാനത്ത് സമീപകാലത്തുണ്ടായ അമീബിക് മസ്തിഷ്കജ്വര കേസുകളിലെ വർധന ചെറുതല്ലാത്ത ആശങ്കയുയർത്തുന്നു. 2016 മുതൽ 2023 വരെയുള്ള എട്ട് വർഷങ്ങളിൽ കേവലം എട്ട് കേസുകൾ മാത്രം റിപ്പോർട്ട് ചെയ്തിരുന്ന സ്ഥാനത്ത്, 2024ൽ 36 കേസുകളും 2025ൽ 201 കേസുകളും സ്ഥിരീകരിച്ചു. 2026 ജൂൺ 12 വരെയുള്ള കണക്കുകൾ പ്രകാരം 133 കേസുകളും ഇതിനകം രേഖപ്പെടുത്തിക്കഴിഞ്ഞു. 11 എലിപ്പനി കേസുകളും ജൂണിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

അതേസമയം, സം​സ്ഥാ​ന​ത്ത്​ പ​ക​ർ​ച്ച​വ്യാ​ധി നി​യ​ന്ത്ര​ണ​ത്തി​ന്​ ദീ​ര്‍ഘ​കാ​ല പ​ദ്ധ​തി ത​യാ​റാ​ക്കാ​ന്‍ ആ​രോ​ഗ്യ​വ​കു​പ്പ്​ ഉ​ന്ന​ത​ത​ല ക​മ്മി​റ്റി​ക്ക്​ രൂ​പം​ന​ൽ​കി. കാ​ലാ​വ​സ്ഥാ മാ​റ്റ​ത്തി​ന​നു​സ​രി​ച്ച് ഓ​രോ സീ​സ​ണി​ലും പ​ട​ർ​ന്നു​പി​ടി​ക്കാ​വു​ന്ന പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ സം​ബ​ന്​​ധി​ച്ച്​ ക​ല​ണ്ട​ർ ത​യാ​റാ​ക്കാ​നും നി​യ​ന്ത്ര​ണ ന​ട​പ​ടി സ്വീ​ക​രി​ക്കാ​നു​മാ​ണ്​ സ​മി​തി രൂ​പ​വ​ത്ക​രി​ച്ച​തെ​ന്ന്​ മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ൻ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

ലോ​കാ​രോ​ഗ്യ സം​ഘ​ട​ന ക​ൺ​സ​ൽ​ട്ട​ന്‍റ്​ ഡോ. ​എ​സ്.​എ​സ്.​ ലാ​ൽ ചെ​യ​ർ​മാ​നും ആ​രോ​ഗ്യ​വ​കു​പ്പ്​ സ്​​പെ​ഷ​ൽ സെ​ക്ര​ട്ട​റി ശ​ർ​മി​ള മേ​രി ജോ​സ​ഫ്​ കോ​ർ​ഡി​നേ​റ്റ​റും ഡോ. ​ശ്രീ​ജി​ത്ത്​ എ​ൻ. കു​മാ​ർ ക​ൺ​വീ​ന​റു​മാ​യ ക​മ്മി​റ്റി​യി​ൽ മെ​ഡി​ക്ക​ല്‍ വി​ദ്യാ​ഭ്യാ​സ, ആ​രോ​ഗ്യ ഡ​യ​റ​ക്ട​ര്‍മാ​ര്‍ക്കൊ​പ്പം സ​ർ​ക്കാ​ർ, സ്വ​കാ​ര്യ മേ​ഖ​ല​ക​ളി​ലെ വി​ദ​ഗ്​​ധ ഡോ​ക്ട​ർ​മാ​ർ, ഭ​ക്ഷ്യ​സു​ര​ക്ഷ, മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പു​ക​ളി​ലെ വി​ദ​ഗ്​​ധ​ർ, ത​ദ്ദേ​ശ സ്​​ഥാ​പ​ന പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ അം​ഗ​ങ്ങ​ളാ​ണ്.

സ​മി​തി സ്ഥി​രം സം​വി​ധാ​ന​മാ​ക്കും. അ​ടി​യ​ന്ത​ര​മാ​യി റി​പ്പോ​ര്‍ട്ട് ന​ൽ​കാ​ന്‍ സ​മി​തി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ആ​യു​ഷ്, ത​ദ്ദേ​ശം, മൃ​ഗ​സം​ര​ക്ഷ​ണം, ഭ​ക്ഷ്യ​സു​ര​ക്ഷ തു​ട​ങ്ങി​യ വ​കു​പ്പു​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി ത​യാ​റാ​ക്കു​ക.

സംസ്ഥാനത്ത് ഈ മാസം 70 പേര്‍ക്ക് ഷിഗല്ലെ

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസം മാത്രം 70 പേര്‍ക്ക് ഷിഗല്ലെ ബാധിച്ചതായി മന്ത്രി കെ. മുരളീധരന്‍ അറിയിച്ചു. ഈ വര്‍ഷം 146 പേര്‍ക്ക് രോഗം ബാധിക്കുകയും അഞ്ചുപേർ മരിക്കുകയും ചെയ്തു. മലപ്പുറം (രണ്ട്), കോഴിക്കോട് (രണ്ട്), തൃശൂര്‍ (ഒന്ന്) എന്നീ ജില്ലകളിലാണ് ഷിഗല്ലെ രോഗികള്‍ മരിച്ചത്. കോഴിക്കോട്ട് ചികിൽസയിലുള്ള കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്. പത്തനംതിട്ട, പാലക്കാട്, കാസര്‍കോട് ജില്ലകളില്‍ മാത്രമാണ് രോഗം റിപ്പോര്‍ട്ട് ചെയ്യാത്തത്.

നിപ ബാധിച്ച് കോഴിക്കോട് ചികിത്സയിലുള്ളയാളുടെ സമ്പര്‍ക്കപ്പട്ടികയിലുള്ള 37 പേരുടെയും പരിശോധനാഫലം നെഗറ്റീവ് ആണ്. നിപ ചികിത്സക്ക് ആവശ്യമായ എല്ലാ മരുന്നുകളും സംസ്ഥാനത്ത് സ്റ്റോക്കുണ്ടെന്നും മന്ത്രി പറഞ്ഞു.

Show Full Article
TAGS:Infectious diseases Department of Health Government of Kerala Public Health 
News Summary - Kerala is in a state of flux due to various diseases High-level committee appointed for epidemic control plan
Next Story