പത്തനംതിട്ടയിൽ സഹോദരങ്ങൾക്ക് തിളക്കമാർന്ന വിജയം
text_fieldsനെജിം രാജനും സനുജമോളും
റാന്നി: തദ്ദേശ തെരഞ്ഞെടുപ്പിൽ സഹോദരങ്ങൾക്ക് തിളക്കമാർന്ന വിജയം. പത്തനംതിട്ട മുനിസിപ്പാലിറ്റി പതിനൊന്നാം വാർഡിൽ നിന്ന് വിജയിച്ച കുമ്പഴ വെസ്റ്റ് സ്ഥാനാർഥി കോൺഗ്രസിലെ നെജിം രാജനും റാന്നി ഗ്രാമപഞ്ചായത്തിൽ നാലാം വാർഡിൽ നിന്ന് വിജയിച്ച സനുജ മോളും സഹോദരങ്ങളാണ്.
നെജിം രാജന് ഇത് കന്നിയങ്കമായിരുന്നു. സനുജ 2015ലെ തെരെഞ്ഞെടുപ്പിൽ മത്സരിച്ചു പരാജയപ്പെട്ടിരുന്നെങ്കിലും ഇക്കുറി 61 വോട്ട് ഭൂരിപക്ഷത്തിൽ വിജയിച്ചു. സി.പി.എമ്മിലെ അമ്പിളിയെ പരാജയപ്പെടുത്തി. സനുജയ്ക്ക് 297 വോട്ടും അമ്പിളി 236 വോട്ടും ബി ജെ പിയിലെ സുമയ്ക്ക് 42 വോട്ടും ലഭിച്ചു.
നെജിം രാജന് 423 വോട്ട് ലഭിച്ചു. സ്വതന്ത്ര ആമിന ഹൈദരലിക്ക് 365 ഉം സി.പി.ഐയിലെ അഡ്വ. ഷിനാജിന് 41 വോട്ടും ലഭിച്ചു. പരേതനായ ഹസ്സൻകുഞ്ഞ് രാജൻറെയും സഫിയ ബീവിയുടെ മക്കളാണ് ഇരുവരും. മറ്റൊരു സഹോദരൻ അനസ് രാജൻ.


