Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Jan 2025 12:21 PM GMT Updated On
date_range 2025-01-08T18:16:39+05:30ഈശ്വരൻ ആഗ്രഹിച്ചു; അഞ്ജലിയും ആര്യനും ചിലങ്കയണിഞ്ഞു
text_fieldscamera_alt
ആര്യനും അഞ്ജലിയും കുഞ്ഞനുജത്തി അലംകൃതക്കൊപ്പം
തിരുവനന്തപുരം: അഞ്ജലിയും ആര്യനും നർത്തകരാകണമെന്ന് തോട്ടം തൊഴിലാളിയായ 'ഈശ്വരന്' നിർബന്ധമായിരുന്നു. തമിഴ്നാട്ടിലെ കമ്പത്ത് നിന്ന് ഇടുക്കി ആമയാറിലെത്തിയതാണ് ഈശ്വരൻ്റെയും ഭാര്യ വസന്തിയുടെയും കുടുംബം. ഇരട്ട മക്കളായ അഞ്ജലിയെയും ആര്യനെയും നാലുവയസ് മുതൽ പിതൃസഹോദരൻ കുമാറാണ് നൃത്തം പഠിപ്പിക്കുന്നത്. വണ്ടൻമേട് സെൻ്റ് ആൻ്റണീസ് ഹൈസ്കൂൾ എട്ടാം ക്ലാസ് വിദ്യാർഥികളാണ് ഇരുവരും. അഞ്ജലി ഭരതനാട്യത്തിലും കുച്ചുപ്പുടിയിലും എ ഗ്രേഡ് നേടിയപ്പോൾ ആര്യൻ കുച്ചുപ്പുടിയിൽ എയും കഥകളിയിൽ ബിയും നേടി.
കുഞ്ഞു സഹോദരി അലംകൃതയും സബ്ജില്ല തലത്തിൽ നൃത്തത്തിൽ കഴിവുതെളിയിച്ചിട്ടുണ്ട്.
Next Story