Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightചടയമംഗലത്ത് വികസനകാലം;...

ചടയമംഗലത്ത് വികസനകാലം; കിഫ്ബി പദ്ധതികൾ ഇങ്ങനെ..

text_fields
bookmark_border
ചടയമംഗലത്ത് വികസനകാലം; കിഫ്ബി പദ്ധതികൾ ഇങ്ങനെ..
cancel

നമ്മുടെ സംസ്ഥാനത്തിന്‍റെ പശ്ചാത്തല വികസന മേഖലയിൽ വലിയ കുതിപ്പാണ് കിഫ്ബിയുടെ സഹായത്താൽ കഴിഞ്ഞ ഒമ്പത് വർഷം സൃഷ്ടിക്കപ്പെട്ടത്. 2016ൽ പിണറായി വിജയൻ മുഖ്യമന്ത്രിയായി അധികാരത്തിൽ വന്ന സർക്കാരാണ് കേരളത്തിൻ്റെ വികസനക്കുതിപ്പിന് റോക്കറ്റ് വേഗത സൃഷ്ടിക്കുന്ന നിലയിൽ കിഫ്ബിയെ ഉപയോഗിച്ചത്. ഇപ്പോൾ കേരളത്തിന്‍റെ സകലമേഖലയിലും കിഫ്ബിയുടെ സഹായത്തോടെയുള്ള വികസനങ്ങൾ ഉടലെടുക്കുന്നുണ്ട്. ഓരോ വകുപ്പിലും മണ്ഡലങ്ങളിലും ഉത്തരവാദിത്തപ്പെട്ട മന്ത്രിമാരും എം.എൽ.എമാരും ആവശ്യത്തിനനുസരിച്ചുള്ള പദ്ധതികൾ നടപ്പാക്കാനുള്ള ഇടപെടലുകൾ നടത്തുന്നുമുണ്ട്.

മന്ത്രി ശ്രീമതി ചിഞ്ചു റാണിയുടെ മണ്ഡലത്തിൽ കിഫ്ബി വഴി ഒരുപാട് വികസന പദ്ധതികൾ നടപ്പിലാക്കുന്നുണ്ട്. കിഫ്ബി വഴി ചടയമംഗലത്ത് നടപ്പിലാക്കുന്നതും നിലവിൽ നടപ്പിലായതുമായ വ്യത്യസ്ത പദ്ധതികളെ കുറിച്ച് ചിഞ്ചു റാണി സംസാരിക്കുന്നുണ്ട്. ചടയമംഗലം പുതിയ മിനി സിവിൽ സ്റ്റേഷൻ നിർമാണത്തിനായി 11.75 കോടി രൂപയാണ് കിഫ്ബി അനുവദിച്ചത്. സബ് രജിസ്ട്രാർ ഓഫീസിനായി 8.20 കോടിയാണ് മന്ത്രി അനുവദിച്ചത്.

അമ്പലംകുന്ന് റോഡ് വിള പോരയിടം റോഡ് വികസനത്തിന് എട്ട് കോടി രൂപ അനുവദിച്ചിട്ടുണ്ട്. വിവിധ ഗവൺമെന്‍റ് സ്കൂളുകളുടെ വികസനത്തിനയും കെട്ടിട നിർമാണത്തിനുമായി ഓരോ കോടി വെച്ചും കുമ്മിൾ സർക്കാർ ഹൈ സ്കൾ കെട്ടിട നിർമാണത്തിന് മൂന്ന് കോടിയുമാണ് മാറ്റിയത്. കടക്കൽ യു.പി.സ്കൂളിനു, ജി.എച്ച്.എസ്. തേവന്നൂർ, ജി.എച്.എസ്സ് കരുവന്നൂർ എന്നീ സ്കൂളുകൾക്കെല്ലാം മൂന്ന് കോടി വെച്ച് നൽകി.

കടക്കൽ മാർക്കറ്റ് പുതുക്കി പണിയുന്നതിനായി 3.73 കോടി കിഫ്ബി നൽകിയുട്ടുണ്ടെന്നും നിർമാണം ആരംഭിച്ചെന്നും ചിഞ്ചു റാണി പറയുന്നുണ്ട്. കിഫ്ബിയുടെ കീഴിലുള്ള വികസനങ്ങളിലൂടെ കേരളം അടിസ്ഥാന തട്ട് മുതൽ ഡെവലപ്പാകുന്നതാണ് നമുക്ക് കാണാൻ സാധിക്കുന്നത്.

Show Full Article
TAGS:Kiffb J Chinju Rani 
News Summary - kiffb projects by chinju Rani
Next Story