Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകിഫ്ബി ഭൂമി ഇടപാടിൽ...

കിഫ്ബി ഭൂമി ഇടപാടിൽ വിജിലന്‍സ് അന്വേഷണം; പ്രതിപക്ഷ എതിർപ്പിനെ അവഗണിച്ചാണ് സർക്കാർ നീക്കം, സഭയിൽ വാക്പോര്

text_fields
bookmark_border
https://www.madhyamam.com/tags/vd-satheesan
cancel
camera_alt

വി.ഡി. സതീശൻ

തി​രു​വ​ന​ന്ത​പു​രം: ക​ഴി​ഞ്ഞ എ​ൽ.​ഡി.​എ​ഫ്​ സ​ര്‍ക്കാ​റു​ക​ളു​ടെ കാ​ല​ത്ത്​ കോ​ടി​ക​ൾ ചെ​ല​വ​ഴി​ച്ച്​ കി​ഫ്ബി വ​ഴി ന​ട​ത്തി​യ ക​ണ്ണൂ​ര്‍ ജി​ല്ല​യി​ലെ ഭൂ​മി ഏ​റ്റെ​ടു​ക്ക​ല്‍ ഇ​ട​പാ​ടി​ൽ വി​ജി​ല​ന്‍സ് അ​ന്വേ​ഷ​ണം ന​ട​ത്താ​ന്‍ മ​ന്ത്രി​സ​ഭ യോ​ഗം തീ​രു​മാ​നി​ച്ചു.

പ്ര​തി​പ​ക്ഷ എ​തി​ർ​പ്പി​നെ അ​വ​ഗ​ണി​ച്ചാ​ണ്​ സ​ർ​ക്കാ​ർ നീ​ക്കം. ഇ​തു​സം​ബ​ന്ധി​ച്ച മ​ന്ത്രി​സ​ഭ ശി​പാ​ർ​ശ വി​ജി​ല​ന്‍സ് ഡ​യ​റ​ക്ട​ർ​ക്ക്​ കൈ​മാ​റും. വി​ജി​ല​ൻ​സ്​ ഡ​യ​റ​ക്ട​ർ മ​നോ​ജ്​ എ​ബ്ര​ഹാം അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ക്കും.

പ​ദ്ധ​തി​ക​ളു​ടെ പേ​ര്​ വ്യ​ക്​​ത​മാ​ക്കാ​തെ ക​ണ്ണൂ​ര്‍ ജി​ല്ല​യി​ല്‍ ആ​ദ്യം ആ​യി​രം ഏ​ക്ക​ര്‍ ഭൂ​മി ഏ​റ്റെ​ടു​ക്കാ​നു​ള്ള നി​ര്‍ദേ​ശ​ത്തി​ന്റെ മ​റ​വി​ല്‍ പി​ന്നീ​ട്​ 4200 ഏ​ക്ക​ര്‍ കൂ​ടി ഏ​റ്റെ​ടു​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​തു​ൾ​പ്പെ​ടെ കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ചാ​ണ് അ​ന്വേ​ഷ​ണം.

ധ​ന​കാ​ര്യ, റ​വ​ന്യൂ വ​കു​പ്പു​ക​ളു​ടെ സാ​ങ്കേ​തി​ക സ​ഹാ​യ​ത്തോ​ടെ വി​ശ​ദ അ​ന്വേ​ഷ​ണം ന​ട​ത്താ​ന്‍ സം​സ്ഥാ​ന വി​ജി​ല​ന്‍സി​നെ ചു​മ​ത​ല​പ്പെ​ടു​ത്താ​നാ​ണ്​ മ​ന്ത്രി​സ​ഭ തീ​രു​മാ​നി​ച്ച​ത്. കി​ഫ്​​ബി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ സ​ർ​ക്കാ​ർ നി​യോ​ഗി​ച്ച മു​ൻ ചീ​ഫ്​ സെ​ക്ര​ട്ട​റി സു​ധാ​പി​ള്ള​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള വി​ദ​ഗ്​​ധ ക​മ്മി​റ്റി​യു​ടെ റി​പ്പോ​ർ​ട്ടി​ൽ ഗു​രു​ത​ര​മാ​യ പ​ല ക​ണ്ടെ​ത്ത​ലു​ക​ളു​മു​ണ്ടാ​യി​രു​ന്നു.

പ​ല​യി​ട​ങ്ങ​ളി​ലും ഭൂ​മി വാ​ങ്ങി​ക്കൂ​ട്ടി​യെ​ന്നും പ്ര​ത്യേ​കി​ച്ച്​ ക​ണ്ണൂ​രി​ലാ​ണ്​ കൂ​ടു​ത​ലാ​യി വാ​ങ്ങി​യ​തെ​ന്നും റി​പ്പോ​ർ​ട്ടി​ൽ ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു. ക്വാ​റി​യി​ങ്ങി​നാ​യി ഉ​പ​യോ​ഗി​ച്ചി​രു​ന്ന ഭൂ​മി 12,000 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ച് വാ​ങ്ങാ​നു​ള്ള തീ​രു​മാ​ന​ത്തി​ലെ ക്ര​മ​ക്കേ​ടാ​ണ്​ പ്ര​ധാ​ന​മാ​യും വി​ജി​ല​ന്‍സ് വി​ശ​ദ​മാ​യി അ​ന്വേ​ഷി​ക്കു​ക. ഭൂ​മി ഏ​റ്റെ​ടു​ക്കാ​ന്‍ അ​നു​മ​തി ന​ല്‍കി​യ ന​ട​പ​ടി​ക്ര​മ​ങ്ങ​ളി​ലെ വീ​ഴ്ച​യും അ​ന്വേ​ഷി​ക്കും.

നി​ല​വി​ൽ ഭൂ​മി​യി​ട​പാ​ട്​ അ​ന്വേ​ഷി​ക്കാ​നാ​ണ്​ മ​ന്ത്രി​സ​ഭ തീ​രു​മാ​നി​ച്ച​തെ​ങ്കി​ലും കി​ഫ്​​ബി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​യ​മ​ന​ങ്ങ​ളും ധൂ​ർ​ത്തും അ​ന്വേ​ഷി​ക്കു​മെ​ന്ന്​ മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ നേ​ര​ത്തെ നി​യ​മ​സ​ഭ​യി​ൽ വ്യ​ക്​​ത​മാ​ക്കി​യി​രു​ന്നു.

വി​ക​സ​ന സാ​ധ്യ​ത​യു​ള്ള വി​ഴി​ഞ്ഞ​ത്തോ, കൊ​ച്ചി​യി​ലോ കോ​ഴി​ക്കോ​ടോ ഭൂ​മി എ​ടു​ക്കാ​തെ ക​ണ്ണൂ​രി​ൽ ഇ​ത്ര​യും ഭൂ​മി ഏ​റ്റെ​ടു​ത്ത​ത്​ എ​ന്തി​നെ​ന്ന​താ​ണ്​ സ​ർ​ക്കാ​റി​നെ സം​ശ​യ​ത്തി​ലാ​ക്കു​ന്ന​ത്. ആ​രെ​യൊ​ക്കെ​യോ സ​ഹാ​യി​ക്കാ​നാ​ണ്​ ഈ ​നീ​ക്ക​മെ​ന്നാ​ണ്​ സ​ർ​ക്കാ​റി​ന്‍റെ സം​ശ​യം. ​

ക​ണ്ണൂ​രി​ൽ ആ​യി​രം ഏ​ക്ക​ര്‍ ഭൂ​മി ഏ​റ്റെ​ടു​ക്കാ​ൻ തീ​രു​മാ​നി​ച്ചി​ട്ട് അ​ത്​ 5200 ഏ​ക്ക​ര്‍ ആ​ക്കി​യ​തും അ​തി​ൽ പ​ന്തീ​രാ​യി​രം കോ​ടി​ക്ക് നാ​ലാ​യി​രം ഏ​ക്ക​ര്‍ ഭൂ​മി വാ​ങ്ങി​യ​തും സം​ശ​യം ബ​ല​പ്പെ​ടു​ത്തു​ന്നു.

സ​ഭ​യി​ൽ വാ​ക്​​പോ​രും ഇ​റ​ങ്ങി​പ്പോ​ക്കും

തി​രു​വ​ന​ന്ത​പു​രം: കി​ഫ്ബി​യെ​ച്ചൊ​ല്ലി നി​യ​മ​സ​ഭ​യി​ൽ ഭ​ര​ണ-​പ്ര​തി​പ​ക്ഷ വാ​ക്‌​പോ​രും പ്ര​തി​പ​ക്ഷ വാ​ക്കൗ​ട്ടും. കി​ഫ്​​ബി​യെ ത​ക​ർ​ക്കാ​ൻ സ​ർ​ക്കാ​ർ ശ്ര​മി​ക്കു​ന്നു എ​ന്നാ​രോ​പി​ച്ച്​ പ്ര​തി​പ​ക്ഷ എം.​എ​ൽ.​എ​മാ​രാ​യ കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ, കെ. ​രാ​ജ​ൻ എ​ന്നി​വ​ർ കൊ​ണ്ടു​വ​ന്ന അ​ടി​യ​ന്ത​ര​പ്ര​മേ​യ​ത്തി​ന്​ അ​നു​മ​തി നി​ഷേ​ധി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ്​ പ്ര​തി​പ​ക്ഷം ഇ​റ​ങ്ങി​പ്പോ​യ​ത്.

കി​ഫ്ബി​യെ ഇ​ല്ലാ​താ​ക്കാ​നാ​കി​ല്ലെ​ന്നും ഈ ​സം​വി​ധാ​ന​ത്തി​ലൂ​ടെ നി​ര​വ​ധി വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ്​ സം​സ്ഥാ​ന​ത്ത്​ ന​ട​ന്ന​തെ​ന്നും പ്ര​തി​പ​ക്ഷം അ​വ​കാ​ശ​പ്പെ​ട്ടു. എ​ന്നാ​ൽ, കി​ഫ്ബി കേ​ര​ള​ത്തി​ന്‍റെ ഖ​ജ​നാ​വ് ത​ക​ര്‍ത്തെ​ന്നും ച​ക്ര​വ​ർ​ത്തി​യാ​യി തു​ട​രാ​ൻ ഈ ​സം​വി​ധാ​ന​ത്തെ അ​നു​വ​ദി​ക്കി​ല്ലെ​ന്നും ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ കാ​ര്യ​ങ്ങ​ളും അ​ന്വേ​ഷി​ക്കു​മെ​ന്നും​ മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ വ്യ​ക്​​ത​മാ​ക്കി. മു​ഖ്യ​മ​ന്ത്രി മ​റു​പ​ടി പ​റ​ഞ്ഞ​പ്പോ​ൾ പ​ല​പ്പോ​ഴും പ്ര​തി​പ​ക്ഷം ബ​ഹ​ളം വെ​ച്ച​തും അ​തി​നെ ചോ​ദ്യം ചെ​യ്ത്​ ഭ​ര​ണ​പ​ക്ഷാം​ഗ​ങ്ങ​ൾ രം​ഗ​ത്തെ​ത്തി​യ​തും പ​ല​പ്പോ​ഴും ബ​ഹ​ള​ത്തി​ന്​ കാ​ര​ണ​മാ​യി.

കി​ഫ്​​ബി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ ജോ​ലി​ക​ളും നി​ല​ച്ചു​വെ​ന്ന പ്ര​ചാ​ര​ണം ശ​രി​യ​ല്ലെ​ന്ന്​ മു​ഖ്യ​മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി. 31,261 കോ​ടി​യു​ടെ പ്ര​വൃ​ത്തി​ക​ൾ തു​ട​രാ​ൻ ഈ ​സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ, കി​ഫ്​​ബി വ​ഴി സം​സ്ഥാ​ന​ത്തി​ന്​ ബാ​ധ്യ​ത​യാ​ണു​ണ്ടാ​യ​ത്.

സ​ർ​ക്കാ​റു​മാ​യി യാ​തൊ​രു ബ​ന്ധ​വു​മി​ല്ലാ​തെ സ്വ​ത​ന്ത്ര​മാ​യാ​ണ്​ കി​ഫ്​​ബി പ്ര​വ​ർ​ത്തി​ച്ചു​വ​ന്ന​ത്. ഇ​നി അ​ത്​ അ​നു​വ​ദി​ക്കി​ല്ല. ധ​ന​വ​കു​പ്പി​ന്​ കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സം​വി​ധാ​ന​മാ​യി മാ​ത്ര​മേ കി​ഫ്​​ബി​യെ തു​ട​രാ​ൻ അ​നു​വ​ദി​ക്കൂ. കി​ഫ്​​ബി സം​ബ​ന്ധി​ച്ച വി​ദ​ഗ്​​ധ​സ​മി​തി റി​പ്പോ​ർ​ട്ട്​ കോ​ർ​പ​റേ​റ്റ്​ വ​ത്ക​ര​ണ അ​ജ​ണ്ട​യാ​ണെ​ന്ന പ്ര​ചാ​ര​ണം ശ​രി​യ​ല്ല -മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

കി​ഫ്​​ബി​യെ ത​ക​ർ​ത്ത്​ ​കേ​ന്ദ്ര​സ​ർ​ക്കാ​ർ മാ​തൃ​ക​യി​ൽ കോ​ര്‍പ​റേ​റ്റ് വ​ത്ക​ര​ണ അ​ജ​ണ്ട ന​ട​പ്പാ​ക്കാ​നാ​ണ് സ​ർ​ക്കാ​ർ ശ്ര​മി​ക്കു​ന്ന​തെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ന്‍ ആ​രോ​പി​ച്ചു. കി​ഫ്​​ബി​യെ വ​രു​മാ​ന​മാ​ർ​ഗം മാ​ത്ര​മാ​യി കാ​ണ​രു​ത്. സം​സ്ഥാ​ന​ത്തെ ആ​ശു​പ​ത്രി​ക​ൾ, സ്കൂ​ളു​ക​ൾ തു​ട​ങ്ങി​യ​വ​യു​ടെ നി​ർ​മാ​ണ​മെ​ല്ലാം ഈ ​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ്. കേ​ര​ള വി​ക​സ​ന​ത്തി​ലെ ഏ​റ്റ​വും വ​ലി​യ പി​ന്തി​രി​പ്പ​ൻ രേ​ഖ​യാ​ണ്​ സു​ധാ​പി​ള്ള ക​മ്മി​റ്റി റി​പ്പോ​ർ​ട്ടെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

ജ​ന​കീ​യ വി​ക​സ​ന മാ​തൃ​ക സൃ​ഷ്ടി​ച്ച പ്ര​സ്ഥാ​ന​മാ​ണ് കി​ഫ്ബി. കോ​ര്‍പ​റേ​റ്റ് എ​ന്ന വാ​ക്ക് കേ​ള്‍ക്കു​മ്പോ​ള്‍ മു​ഖ്യ​മ​ന്ത്രി​ക്ക് എ​ന്തോ വി​ഷ​മ​മു​ണ്ടെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ്​ ആ​രോ​പി​ച്ചു. കി​ഫ്ബി​യെ ത​ക​ർ​ത്ത ച​തി​യ​ൻ​ച​ന്തു യു.​ഡി.​എ​ഫ്​ ആ​ണെ​ന്ന്​ അ​ടി​യ​ന്ത​ര​പ്ര​മേ​യം കൊ​ണ്ടു​വ​ന്ന കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ കു​റ്റ​പ്പെ​ടു​ത്തി. ഭ​സ്മാ​സു​ര​ന് വ​രം കി​ട്ടി​യ പോ​ലെ​യു​ള്ള കാ​ര്യ​ങ്ങ​ളാ​ണ്​ ഈ ​സ​ർ​ക്കാ​ർ ചെ​യ്യു​ന്ന​ത്.

അ​തു​പോ​ലെ കി​ഫ്ബി​യെ ത​ക​ർ​ക്ക​രു​ത്. ജ​യി​ല​ർ സി​നി​മ​യി​ൽ കാ​ണി​ക്കു​ന്ന റോ​ഡു​ക​ൾ ന​മ്മു​ടേ​താ​ണ്. മു​ഖ്യ​മ​ന്ത്രി​യു​ടെ വി​ശ​ദീ​ക​ര​ണ​ത്തെ തു​ട​ർ​ന്ന്​ സ്പീ​ക്ക​ർ അ​ടി​യ​ന്ത​ര​പ്ര​മേ​യ​ത്തി​ന്​ അ​വ​ത​ര​ണാ​നു​മ​തി നി​ഷേ​ധി​ക്കു​ക​യും പ്ര​തി​പ​ക്ഷം ഇ​റ​ങ്ങി​പ്പോ​കു​ക​യു​മാ​യി​രു​ന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:KIIFBI vigilance probe Kerala Govt Niyamasabha 
Next Story