വാട്ടര്‍ മെട്രോ; 80 ലക്ഷം പിന്നിട്ട് യാത്രക്കാര്‍, ഒക്ടോബര്‍ 31 വരെ ടിക്കറ്റ് വരുമാനത്തിലൂടെ 30.24 കോടി ലഭിച്ചു
text_fieldsകൊച്ചി: കൊച്ചിയുടെ അഭിമാനമായ വാട്ടര്‍ മെട്രോ മറ്റൊരു ചരിത്രനേട്ടം കൂടി സ്വന്തമാക്കി. സുസ്ഥിരവും പരിസ്ഥിതി സൗഹൃദവുമായ ജലഗതാഗത രംഗത്ത് മാതൃകയായ വാട്ടര്‍ മെട്രോ 80 ലക്ഷം യാത്രക്കാര്‍ എന്ന നേട്ടത്തിലെത്തി.
വാട്ടര്‍ മെട്രോ സര്‍വീസ് ആരംഭിച്ച ശേഷം 2026 നവംബര്‍ അഞ്ച് വരെയുള്ള മൂന്നര വര്‍ഷത്തിനിടെ 80,23,171 പേരാണ് യാത്ര ചെയ്തത്. 2023 ഏപ്രില്‍ 26നാണ് സര്‍വീസ് ആരംഭിച്ചത്. 2023-24 സാമ്പത്തിക വര്‍ഷം 18,44,375 പേരും 2024-25ൽ 21,08,148 പേരും 2025-26ൽ 24,64,559 പേരും നടപ്പ് സാമ്പത്തിക വര്‍ഷം ഒക്ടോബര്‍ 31 വരെ 15,69,802 പേരും വാട്ടര്‍ മെട്രോ പ്രയോജനപ്പെടുത്തി.
ഒക്ടോബര്‍ 31 വരെ ടിക്കറ്റ് വരുമാനത്തിലൂടെ 30.24 കോടി (30,24,58,384)യും ലഭിച്ചു. 2023-24 സാമ്പത്തിക വര്‍ഷം 4,13,20,240 രൂപയും 2024-25 സാമ്പത്തിക വര്‍ഷം 8,13,54,933 രൂപയും 2025-26 സാമ്പത്തിക വര്‍ഷം 10,89,86,929 രൂപയും 2026-27 സാമ്പത്തിക വര്‍ഷം ഒക്ടോബര്‍ 31 വവെ 7,07,96,281 രൂപയും ടിക്കറ്റ് വരുമാനത്തിലൂടെ മാത്രം ലഭിച്ചു.
തുടക്കം മുതല്‍ തന്നെ പൊതുജനങ്ങള്‍ നല്കിയ വലിയ പിന്തുണയും സ്വീകാര്യതയുമാണ് ഈ നേട്ടത്തിനു കാരണമെന്ന് കെ.എം.ആർ.എൽ അധികൃതർ പറഞ്ഞു. രാജ്യത്തിനകത്തും പുറത്തുനിന്നും വാട്ടര്‍ മെട്രോയെക്കുറിച്ച് അറിഞ്ഞ് വിനോദസഞ്ചാരികള്‍ ഉള്‍പ്പെടെ എത്തി.


