Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകൊല്ലം–തേനി ദേശീയപാത:...

കൊല്ലം–തേനി ദേശീയപാത: നാലുവരി പാത നിർമാണം ഏറ്റെടുത്ത് ദേശീയപാത അതോറിറ്റി

text_fields
bookmark_border
Kollam-Theni National Highway
cancel

കൊല്ലം: കൊല്ലം-തേനി ദേശീയപാത (എൻ.എച്ച്​-183) വികസന പ്രവൃത്തികൾ ദേശീയപാത അതോറിറ്റി നേരിട്ട് നടത്തും. ഇതുവരെ സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മുഖേന പുനരുദ്ധാരണ പ്രവൃത്തികൾ നടത്താനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. എന്നാൽ, ദേശീയപാത നാലുവരിയിൽ വികസിപ്പിക്കാൻ തീരുമാനിച്ചതോടെയാണ്​ പദ്ധതി നടപ്പാക്കുന്ന ഏജൻസിയിൽ മാറ്റം വന്നത്​.

കൊല്ലം കടവൂർ മുതൽ ചെങ്ങന്നൂർ ആഞ്ഞിലിമൂട് വരെ ഉൾപ്പെടുന്ന പുതുക്കിയ അലൈൻമെന്റ് അംഗീകരിച്ചതിന്റെ അടിസ്ഥാനത്തിൽ, കേരളത്തിലൂടെ കടന്നുപോകുന്ന ഏകദേശം 216 കിലോമീറ്റർ ഉൾക്കൊള്ളിച്ചുള്ള വികസന, പരിപാലന പ്രവൃത്തികൾ ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യ (എൻ.എച്ച്​.എ.ഐ) നേരിട്ട് ഏറ്റെടുത്ത്​ ഉത്തരവ് പുറത്തിറങ്ങിയതായി കൊടിക്കുന്നിൽ സുരേഷ്​ എം.പി അറിയിച്ചു. ദേശീയപാത അതോറിറ്റി നേരിട്ട് പദ്ധതി ഏറ്റെടുക്കുന്നതോടെ ആധുനിക രൂപകൽപന, ഉയർന്ന സാങ്കേതിക നിലവാരം, മതിയായ ഫണ്ടിങ്, സമയബന്ധിത നിർവഹണം എന്നിവ ഉറപ്പാക്കാൻ സാധിക്കുമെന്നും എം.പി പറഞ്ഞു.

അതേസമയം, ഭൂമിയേറ്റെടുപ്പ്, നഷ്ടപരിഹാരം, പുനരധിവാസം എന്നിവയിൽ ജനങ്ങളുടെ ആശങ്കകൾ പൂർണമായി പരിഹരിച്ചു കൊണ്ടായിരിക്കണം പദ്ധതി നടപ്പാക്കേണ്ടതെന്ന് എം.പി പറഞ്ഞു. പ്രദേശവാസികളുടെ ജീവിതവും ഉപജീവനവും സംരക്ഷിക്കുന്ന വിധത്തിൽ, സാമൂഹിക നീതിയും പരിസ്ഥിതി സംരക്ഷണവും ഉറപ്പാക്കിയാണ് വികസനം മുന്നോട്ടു കൊണ്ടുപോകേണ്ടത്.

റോഡ്​ വികസനവുമായി ബന്ധപ്പെട്ട എല്ലാ ഘട്ടങ്ങളിലും ജനപ്രതിനിധികൾ, ജില്ല ഭരണകൂടങ്ങൾ, ദേശീയപാത അതോറിറ്റി എന്നിവ തമ്മിലുള്ള ഫലപ്രദമായ ഏകോപനം ഉറപ്പാക്കണമെന്നും പ്രവൃത്തികൾ അനാവശ്യ വൈകലുകളില്ലാതെ ആരംഭിച്ച് പൂർത്തിയാക്കണമെന്നും കൊടിക്കുന്നിൽ സുരേഷ് എം.പി കേന്ദ്ര സർക്കാറിനോട്​ ആവശ്യപ്പെട്ടു.

കൊടിക്കുന്നിൽ സുരേഷിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്:

കൊല്ലം–തേനി ദേശീയപാത (NH-183) വികസന പ്രവർത്തനങ്ങൾ ദേശീയപാത അതോറിറ്റി നേരിട്ട് നടത്തും. പാതയുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നീണ്ട് പോകുന്നതുമായി ബന്ധപ്പെട്ടുള്ള തടസ്സങ്ങൾ നീക്കണമെന്ന് ആവശ്യപ്പെട്ട് നിരന്തരമായി കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രിയുമായി നടത്തിയ ഇടപെടലുകളുടെ ഫലമായിട്ടാണ് ഇത്തരത്തിൽ മാറ്റം. ഇതുവരെ സംസ്ഥാന പൊതുമരാമത്ത് വകുപ്പ് (PWD) മുഖേന പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടത്താനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. എന്നാൽ, ദേശീയപാതയുടെ വികസനം നാലുവരി നിലവാരത്തിലേക്ക് ഉയർത്തി നടപ്പാക്കുന്നതിനുള്ള തീരുമാനത്തോടെ പദ്ധതി നടപ്പാക്കുന്ന ഏജൻസിയിൽ മാറ്റം വന്നിരിക്കുകയാണ്.

കൊല്ലം കടവൂർ മുതൽ ചെങ്ങന്നൂർ ആഞ്ഞിലിമൂട് വരെ ഉൾപ്പെടുന്ന പുതുക്കിയ അലൈൻമെന്റ് അംഗീകരിച്ചതിന്റെ അടിസ്ഥാനത്തിൽ, കേരളത്തിലൂടെ കടന്നുപോകുന്ന ഏകദേശം 216 കിലോമീറ്റർ ദൂരം ഉൾക്കൊള്ളിച്ചുള്ള NH-183-ന്റെ വികസന, പരിപാലന പ്രവർത്തനങ്ങൾ ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യ (NHAI) നേരിട്ട് ഏറ്റെടുക്കുന്നതായി ബന്ധപ്പെട്ട ഉത്തരവ് പുറത്തിറങ്ങി.

ദേശീയപാത അതോറിറ്റി നേരിട്ട് പദ്ധതി ഏറ്റെടുക്കുന്നതോടെ ആധുനിക രൂപകൽപ്പന, ഉയർന്ന സാങ്കേതിക നിലവാരം, മതിയായ ഫണ്ടിംഗ്, സമയബന്ധിത നിർവഹണം എന്നിവ ഉറപ്പാക്കാൻ സാധിക്കുമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി വ്യക്തമാക്കി. ദശകങ്ങളായി അവഗണിക്കപ്പെട്ട ഈ ദേശീയപാത, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഗതാഗതം, വ്യാപാരം, വിനോദസഞ്ചാരം, കാർഷിക ഉൽപ്പന്നങ്ങളുടെ വിപണന സൗകര്യം എന്നിവയ്ക്ക് നിർണായകമാണ്.

അതേസമയം, ഭൂമിയേറ്റെടുപ്പ്, നഷ്ടപരിഹാരം, പുനരധിവാസം എന്നിവയിൽ ജനങ്ങളുടെ ആശങ്കകൾ പൂർണമായി പരിഹരിച്ചുകൊണ്ടായിരിക്കണം പദ്ധതി നടപ്പാക്കേണ്ടത്. പ്രദേശവാസികളുടെ ജീവിതവും ഉപജീവനവും സംരക്ഷിക്കുന്ന വിധത്തിൽ, സാമൂഹിക നീതിയും പരിസ്ഥിതി സംരക്ഷണവും ഉറപ്പാക്കിയാണ് വികസനം മുന്നോട്ടു കൊണ്ടുപോകേണ്ടത്.

NH-183 വികസനവുമായി ബന്ധപ്പെട്ട എല്ലാ ഘട്ടങ്ങളിലും ജനപ്രതിനിധികൾ, ജില്ലാ ഭരണകൂടങ്ങൾ, ദേശീയപാത അതോറിറ്റി എന്നിവ തമ്മിലുള്ള ഫലപ്രദമായ ഏകോപനം, പ്രവൃത്തികൾ അനാവശ്യ വൈകീടുകളില്ലാതെ ആരംഭിച്ച് പൂർത്തിയാക്കണം. ദേശീയപാതയുടെ സമഗ്ര വികസനം യാഥാർത്ഥ്യമാകുന്നതുവരെ എംപി എന്ന നിലയിൽ ശക്തമായ ഇടപെടലുകളും നിരന്തര പിന്തുടർച്ചയും തുടരും.

Show Full Article
TAGS:Kollam-Theni National Highway National Highways Authority Kottayam Latest News 
News Summary - Kollam-Theni National Highway: National Highways Authority takes over construction of four-lane highway
Next Story