Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകനത്ത മഴ;...

കനത്ത മഴ; കിടപ്പുരോഗികൾക്കും ഭിന്നശേഷിക്കാർക്കും താൽക്കാലിക താമസ സൗകര്യം ഒരുക്കി കോതമംഗലം പീസ് വാലി

text_fields
bookmark_border
Kothamangalam Peace Valley
cancel
camera_alt

കോതമംഗലം പീസ് വാലി

കോതമംഗലം: സംസ്ഥാനത്ത് കനത്ത മഴ തുടരുകയും വിവിധ പ്രദേശങ്ങളിൽ വെള്ളക്കെട്ടും മണ്ണിടിച്ചിലും രൂക്ഷമാവുകയും ചെയ്യുന്ന സാഹചര്യത്തിൽ കിടപ്പുരോഗികൾക്കും ഭിന്നശേഷിക്കാർക്കും വയോധികർക്കും കോതമംഗലം പീസ് വാലിയിൽ സുരക്ഷിതമായ താത്കാലിക താമസ സൗകര്യം ഒരുക്കിയതായി പീസ് വാലി അധികൃതർ അറിയിച്ചു. ദുരന്തസാഹചര്യത്തിൽ വീടുകളിൽ തുടരുന്നത് അപകടകരമാകുകയോ, ആവശ്യമായ പരിചരണവും ചികിത്സയും ലഭിക്കാതെ വരികയോ ചെയ്യുന്നവർക്ക് മുൻഗണന നൽകിയാണ് സൗകര്യം ഒരുക്കിയിരിക്കുന്നത്.

അടിയന്തരമായി സുരക്ഷിത കേന്ദ്രത്തിലേക്ക് മാറേണ്ട സാഹചര്യമുള്ളവർക്ക് ഈ സേവനം പ്രയോജനപ്പെടുത്താമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. താമസ സൗകര്യവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്കും സഹായത്തിനുമായി 9656918852, 9447872278, 9947922791 എന്നീ മൊബൈൽ നമ്പറുകളിൽ ബന്ധപ്പെടാം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:peace valley kothamangalam Heavy Rain temporary accommodation Latest News 
News Summary - കനത്ത മഴ: കിടപ്പുരോഗികൾക്കും ഭിന്നശേഷിക്കാർക്കും താൽക്കാലിക താമസ സൗകര്യം ഒരുക്കി കോതമംഗലം പീസ് വാലി
Next Story