Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 May 2025 4:00 PM GMT Updated On
date_range 2025-05-08T23:38:56+05:30കോട്ടക്കലിൽ വാഹനങ്ങളിൽ ലോറി ഇടിച്ചുകയറി ഒരാൾ മരിച്ചു; 10 വാഹനങ്ങൾ തകർന്നു
text_fieldsകോട്ടക്കൽ: എടരിക്കോട് മമ്മാലിപ്പടിയിൽ ട്രെയിലർ വാഹനങ്ങളിൽ ഇടിച്ചു കയറി ഒരാൾ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. ഫർണിച്ചർ വ്യാപാരി വടക്കേതിൽ മുഹമ്മദലി (ബാവാട്ടി -47) ആണ് മരിച്ചത്.
പണി നടന്നുകൊണ്ടിരിക്കുന്ന ആറുവരി ദേശീയപാതയിൽ നിന്ന് ഇറങ്ങി വന്ന ട്രെയിലർ മമ്മാലിപ്പടിയിൽ 10ഓളം വാഹനങ്ങളിൽ ഇടിച്ചു കയറുകയായിരുന്നു. ഇന്ന് രാത്രി 8.30 ഓടെയാണ് അപകടം. പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
Next Story