Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതിരുവനന്തപുരത്ത്...

തിരുവനന്തപുരത്ത് യു.ഡി.എഫിന്റെ മേയർ സ്ഥാനാർഥിയായി ശബരീനാഥൻ

text_fields
bookmark_border
K S Sabarinathan
cancel
Listen to this Article

തിരുവനന്തപുരം: നഗരസഭ മേയർ സ്ഥാനത്തേക്ക് യു.ഡി.എഫിന്റെ സ്ഥാനാർഥിയായി കെ.എസ്. ശബരീനാഥൻ മത്സരിക്കും. മേയർ, ഡെപ്യൂട്ടി സ്ഥാനങ്ങളിലേക്ക് മത്സരിക്കാൻ എൽ.ഡി.എഫും യു.ഡി.എഫും തീരുമാനിച്ചിരുന്നു. ആർ.പി. ശിവജിയാണ് എൽ.ഡി.എഫിന്റെ മേയർ സ്ഥാനാർഥി.

നിലവിലെ കൗൺസിലർമാരിൽ 50 അംഗങ്ങളാണ് ബി.ജെ.പിക്കുള്ളത്. ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്ന നിലയിൽ ബി.ജെ.പിക്ക് മേയർ സ്ഥാനത്തേക്ക് വിജയവും ഉറപ്പാണ്.

ഡിസംബർ 26ന് രാവിലെ 10.30നാണ് മേയർ തെരഞ്ഞെടുപ്പ്. ഉച്ചക്കു ശേഷം ഡെപ്യൂട്ടി മേയറെയും തെരഞ്ഞെടുക്കും.

അതേസമയം, ബി.ജെ.പിയുടെ മേയർ സ്ഥാനാർഥിയുടെ കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല. വി.വി. രാജേഷ്, മുൻ ഡി.ജി.പി ആർ. ശ്രീലേഖ എന്നിവരുടെ പേരുകളാണ് അവസാനവട്ടവും ചർച്ചയിലുള്ളത്. എന്നാൽ ബി.ജെ.പി അവസാന നിമിഷം അപ്രതീക്ഷിത സ്ഥാനാർഥിയെ കളത്തിലിറക്കുമെന്ന് പ്രതീക്ഷിക്കു​ന്നവരും കുറവല്ല.

Show Full Article
TAGS:thiruvananthapuram corporation Kerala Local Body Election 
News Summary - K.S Sabarinathan UDF candidate for mayor post in Thiruvananthapuram Corporation
Next Story