Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതങ്ങളുടെ ബസുകളെ...

തങ്ങളുടെ ബസുകളെ ഇൻഷുറൻസിൽനിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് കെ.എസ്.ആർ.ടി.സി; അപകടങ്ങൾക്ക് ഇൻഷുറൻസ് ഉറപ്പാക്കണമെന്ന് മനുഷ്യാവകാശ കമീഷൻ

text_fields
bookmark_border
തങ്ങളുടെ ബസുകളെ ഇൻഷുറൻസിൽനിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് കെ.എസ്.ആർ.ടി.സി; അപകടങ്ങൾക്ക് ഇൻഷുറൻസ് ഉറപ്പാക്കണമെന്ന് മനുഷ്യാവകാശ കമീഷൻ
cancel
camera_alt

പ്രതീകാത്മക ചിത്രം

തിരുവനന്തപുരം : കെ.എസ്.ആർ.ടി.സി ബസുകൾ കാരണമുണ്ടാകുന്ന അപകടങ്ങൾക്ക് ഇരയാകുന്നവർക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പുവരുത്തുന്നതിനും യഥാസമയം ഇൻഷുറൻസ് ആനുകൂല്യങ്ങൾ ലഭിക്കുന്നതിനും വീഴ്ച വരുത്തരുതെന്ന് മനുഷ്യാവകാശ കമീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് കെ.എസ്.ആർ.ടി.സി മാനേജിങ് ഡയറക്ടർക്ക് നിർദേശം നൽകി.

കെ.എസ്.ആർ.ടി.സി യുടെ 50 ശതമാനം ബസുകളും ഇൻഷുറൻസ് പരിരക്ഷയില്ലാതെ സർവീസ് നടത്തുകയാണെന്ന് ആരോപിച്ച് സമർപ്പിച്ച പരാതിയിലാണ് നടപടി. വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകളുടെ അടിസ്ഥാനത്തിലാണ് പരാതി സമർപ്പിച്ചത്.

കെ.എസ്.ആർ.ടി.സി എം.ഡിയിൽ നിന്നും കമീഷൻ റിപ്പോർട്ട് വാങ്ങി. കെ.എസ്.ആർ.ടി.സി ബസുകളെ ഇൻഷുറൻസ് പോളിസി എടുക്കുന്നതിൽ നിന്നും ഒഴിവാക്കിയിട്ടുള്ളതായി ചീഫ് ലാ ഓഫീസർ സമർപ്പിച്ച റിപ്പോർട്ടിൽ പറഞ്ഞു.

യാത്രക്കാർക്കും ജീവനക്കാർക്കും ഗ്രൂപ്പ് ഇൻഷുറൻസ് പരിരക്ഷ നൽകിവരുന്നുണ്ട്. ന്യൂ ഇന്ത്യ ഇൻഷുറൻസ് കമ്പനി മുഖാന്തിരമാണ് ഇതു നടപ്പാക്കിയിട്ടുള്ളത്. ഇൻഷുറൻസ് ആനുകൂല്യം ലഭിക്കാൻ കാലതാമസമുണ്ടായാൽ പരാതി സമർപ്പിക്കാമെന്നും റിപ്പോർട്ടിൽ പറഞ്ഞു. പൊതുപ്രവർത്തകനായ വിനോദ് മാത്യു വിൽസൺ സമർപ്പിച്ച പരാതിയിലാണ് നടപടി.


Show Full Article
TAGS:KSRTC insurance Human Rights Commission 
News Summary - KSRTC Insurance Human Rights Commission
Next Story