Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകെ.എസ്.ആർ.ടി.സി മിന്നൽ...

കെ.എസ്.ആർ.ടി.സി മിന്നൽ ബസ് ഓട്ടോയിൽ ഇടിച്ച് മൂന്ന് പേർക്ക് ദാരുണാന്ത്യം; മരിച്ചത് മാതാപിതാക്കളും മകനും

text_fields
bookmark_border
കെ.എസ്.ആർ.ടി.സി മിന്നൽ ബസ് ഓട്ടോയിൽ ഇടിച്ച് മൂന്ന് പേർക്ക് ദാരുണാന്ത്യം; മരിച്ചത് മാതാപിതാക്കളും മകനും
cancel

വൈ​ത്തി​രി (വ​യാ​നാ​ട്): ദേ​ശീ​യ​പാ​ത പ​ഴ​യ വൈ​ത്തി​രി ക​യ​റ്റ​ത്തി​ൽ കെ.​എ​സ്.​ആ​ർ.​ടി.​സി മി​ന്ന​ൽ ബ​സ് ഓ​ട്ടോ​റി​ക്ഷ​യി​ലി​ടി​ച്ച് ഓ​ട്ടോ​യാ​ത്ര​ക്കാ​രാ​യ മാ​താ​പി​താ​ക്ക​ളും മ​ക​നും മ​രി​ച്ചു. ഓ​ട്ടോ ഓ​ടി​ച്ചി​രു​ന്ന സു​ൽ​ത്താ​ൻ ബ​ത്തേ​രി ചീ​രാ​ൽ സ്വ​ദേ​ശി മൂ​ച്ചി​യി​ൽ അ​റു​മു​ഖ​ന്റെ മ​ക​ൻ നാ​രാ​യ​ണ​ൻ എ​ന്ന ബാ​ബു (44), ഭാ​ര്യ സി​ജി (40), മ​ക​ൻ അ​ബി​ൻ (15) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഏ​ഴു മ​ണി​ക്കാ​ണ് നാ​ടി​നെ ന​ടു​ക്കി​യ ദു​ര​ന്തം. തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്നും മാ​ന​ന്ത​വാ​ടി​യി​ലേ​ക്കു വ​രി​ക​യാ​യി​രു​ന്ന കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സാ​ണ് അ​പ​ക​ട​മു​ണ്ടാ​ക്കി​യ​ത്.

നാ​രാ​യ​ണ​ൻ സം​ഭ​വ​സ്ഥ​ല​ത്തു​വെ​ച്ചും മ​റ്റു ര​ണ്ടു​പേ​ർ മേ​പ്പാ​ടി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ വെ​ച്ചു​മാ​ണ് മ​രി​ച്ച​ത്. മ​ക​ൻ എ​ബി​നെ ഡോ​ക്ട​റെ കാ​ണി​ക്കാ​ൻ കോ​ഴി​ക്കോ​ട്ടേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു കു​ടും​ബം. ബ​സ് തെ​റ്റാ​യ ദി​ശ​യി​ൽ സ​ഞ്ച​രി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​ക്കി​യ​തെ​ന്നു സ​മീ​പ​വാ​സി​ക​ൾ പ​റ​ഞ്ഞു. അ​പ​ക​ട​സ​മ​യ​ത്ത് സ്ഥ​ല​ത്ത് ന​ല്ല കോ​ട​മ​ഞ്ഞു​ണ്ടാ​യി​രു​ന്നു. വൈ​ത്തി​രി ഗ​വ. താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റു​മോ​ർ​ട്ട​ത്തി​ന് ശേ​ഷം മൃ​ത​ദേ​ഹ​ങ്ങ​ൾ സു​ൽ​ത്താ​ൻ ബ​ത്തേ​രി​യി​ലെ സ്വ​ദേ​ശ​ത്ത് സം​സ്ക​രി​ച്ചു. ബാ​ബു​വി​ന്റെ മ​റ്റൊ​രു മ​ക​ൻ: അ​ഭി​ജി​ത്ത്.

അഛ​നും അ​മ്മ​യും സ​ഹോ​ദ​ര​നും മ​ര​ണ​പ്പെ​ട്ട​തോ​ടെ അ​ഭി​ജി​ത്ത് ത​നി​ച്ചാ​യി. മാ​ന​ന്ത​വാ​ടി ഗാ​രേ​ജി​ലെ ബ​സാ​ണ് അ​പ​ക​ട​മു​ണ്ടാ​ക്കി​യ​ത്. ഡ്രൈ​വ​ർ സ​ന്തോ​ഷി​നെ​തി​രെ മ​നഃ​പൂ​ർ​വ​മ​ല്ലാ​ത്ത ന​ര​ഹ​ത്യ​ക്ക് വൈ​ത്തി​രി പൊ​ലീ​സ് കേ​സെ​ടു​ത്തു.

Show Full Article
TAGS:KSRTC minnal Accident family members Tragic death Latest News 
News Summary - KSRTC Minnal bus and auto collide; Three members of a family die tragically
Next Story