Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതൃശൂരിൽ റെയിൽവേ...

തൃശൂരിൽ റെയിൽവേ ട്രാക്കിലേക്ക് മണ്ണിടിഞ്ഞു; നാലു ട്രെയിനുകൾ പിടിച്ചിട്ടു

text_fields
bookmark_border
തൃശൂരിൽ റെയിൽവേ ട്രാക്കിലേക്ക് മണ്ണിടിഞ്ഞു; നാലു ട്രെയിനുകൾ പിടിച്ചിട്ടു
cancel

ആമ്പല്ലൂർ (തൃശൂർ): റെയിൽവേ ട്രാക്കിലേക്ക് മണ്ണിടിഞ്ഞ് വീണു. ഒല്ലൂരിനും പുതുക്കാടിനുമിടയിൽ ശനിയാഴ്ച രാവിലെ 10.30നാണ് സംഭവം. ഇതേതുടർന്ന്, നാല് ട്രെയിനുകൾ പിടിച്ചിട്ടു.

എറവക്കാട് ഗേറ്റ് കടന്നശേഷം ഒല്ലൂർ സ്റ്റേഷനു മുമ്പായിട്ടാണ് ട്രാക്കിലേക്ക് മണ്ണിടിഞ്ഞു വീണത്.

തിരുനെൽവേലി - പാലക്കാട് പാലരുവി എക്സ്പ്രസ്, എറണാകുളം - ബംഗളൂരു ഇന്‍റർസിറ്റി, തിരുവനന്തപുരം - കോഴിക്കോട് ജനശതാബ്ദി എക്സ്പ്രസ്, തിരുവനന്തപുരം - ഷൊർണൂർ വേണാട് എക്സ്പ്രസ് എന്നീ വണ്ടികൾ പുതുക്കാട് സ്റ്റേഷനിൽ നിർത്തിയിട്ടു. 10.45ന് ഗതാഗതം പുനഃസ്ഥാപിച്ചു.

Show Full Article
TAGS:landslide railway track 
News Summary - Landslide in railway track near Thrissur Ollur
Next Story