Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമന്ത്രിയെന്ന നിലയിൽ...

മന്ത്രിയെന്ന നിലയിൽ സൂക്ഷ്മത വേണം; റേഞ്ച് റോവർ യാത്രയിൽ ഷാജിക്ക് വീഴ്ച പറ്റിയെന്ന് ലീഗ് മലപ്പുറം ജില്ലാ സെക്രട്ടറി

text_fields
bookmark_border
മന്ത്രിയെന്ന നിലയിൽ സൂക്ഷ്മത വേണം; റേഞ്ച് റോവർ യാത്രയിൽ ഷാജിക്ക് വീഴ്ച പറ്റിയെന്ന് ലീഗ് മലപ്പുറം ജില്ലാ സെക്രട്ടറി
cancel

മലപ്പുറം: റേഞ്ച് റോവർ യാത്രയിൽ മന്ത്രി കെ.എം ഷാജിക്ക് വീഴ്ച പറ്റിയെന്ന് മുസ്ലിം ലീഗ് മലപ്പുറം ജില്ലാ സെക്രട്ടറി അബ്ദുൽ ഹമീദ്. മന്ത്രിയെന്ന നിലക്ക് സൂക്ഷ്മത വേണമെന്നും സൂക്ഷ്മത പാലിക്കുന്നയാളാണ് ഷാജിയെന്നും അദ്ദേഹം പറഞ്ഞു. എങ്കിലും ചെറിയ പിഴവുകൾ ഉണ്ടാവും. ഷാജി ഉപയോഗിച്ചത് സുഹൃത്തിന്റെ വാഹനമാണെന്നും ഇത്തരം വിവാദങ്ങളൊക്കെ വരാതിരിക്കാനുള്ള ജാഗ്രത ഉണ്ടാവണമെന്നും അദ്ദേഹം ഓർമിപ്പിച്ചു. ഷാജി വലിയ അപകടത്തിൽ ചാടിയെന്ന് അഭിപ്രായമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സർക്കാരിന് നാലുമാസമേ ആയിട്ടുള്ളൂ. ചെറിയ കാര്യങ്ങൾ മാധ്യമങ്ങൾ ഇങ്ങനെ കൊണ്ടാടുന്നത് ശരിയല്ലെന്ന് പറഞ്ഞ അബ്ദുൽ ഹമീദ്, ഷാജിയെ കുഴപ്പത്തിലാക്കാൻ ചില മാധ്യമങ്ങൾ ശ്രമിക്കുകയാണെന്നും ആരോപിച്ചു.

അതേസമയം, ആഡംഭര കാറിൽ ഔദ്യോഗിക ബോർഡ് വെച്ച് യാത്ര ചെയ്ത മന്ത്രി കെ.എം. ഷാജിയെ പിന്തുണച്ച് മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ രംഗത്തെത്തി. മന്ത്രി കെ.എം. ഷാജി സ്വകാര്യ വാഹനത്തിൽ യാത്ര ചെയ്യുന്നതിൽ തെറ്റില്ലെന്ന് അദ്ദേഹം പറഞ്ഞു. അതിന് പ്രത്യേക അനുമതി വാങ്ങണമായിരുന്നു, അല്ലെങ്കിൽ എം.എൽ.എ. ബോർഡ് വെച്ച് യാത്ര ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. താനും അങ്ങനെ യാത്ര ചെയ്തിട്ടുണ്ട്. മുഖ്യമന്ത്രി വി.ഡി. സതീശൻ സൗജന്യ യാത്ര നടത്തിയത് തെറ്റാണ്. ആരാണ് സ്പോൺസർ എന്ന് മുഖ്യമന്ത്രി വെളിപ്പെടുത്തണം. 20 ലക്ഷത്തിന്റെ സൗജന്യ യാത്ര നടത്തുന്നതും അഴിമതിയുടെ പരിധിയിൽ വരുമെന്നും അദ്ദേഹം വ്യക്തമാക്കി.

റേഞ്ച് റോവർ വിവാദത്തിൽ വിശദീകരണവുമായി തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജിയും ഇന്ന് രംഗത്തെത്തിയിരുന്നു. ഊഹക്കഥകളാണ് പ്രചരിക്കുന്നതെന്നും സ്വകാര്യ വാഹനം നാടിനോ സർക്കാരിനോ വേണ്ടി ഉപയോഗിക്കുന്നതിൽ ഒരു തെറ്റുമില്ലെന്നും അദ്ദേഹം വിശദീകരിച്ചു. മാധ്യമങ്ങളിൽ വന്ന, താൻ കാറിനു മുന്നിൽ നിൽക്കുന്ന ചിത്രം എ.ഐ നിർമിതമാണെന്നും കെ.എം. ഷാജി മാധ്യമങ്ങളോട് പറഞ്ഞു.

താൻ ഉപയോഗിച്ച റേഞ്ച് റോവർ കാറിൽ 13-ാം നമ്പറും പതാകയും പതിച്ചതിൽ തെറ്റില്ല. മന്ത്രിമാർ സഞ്ചരിക്കുന്ന വാഹനത്തിലാണ് കൊടി വെക്കുന്നതെന്നും മന്ത്രി ന്യായീകരിച്ചു. മന്ത്രിമാർ പൊതുമുതലോ പദവിയോ സ്വന്തം നേട്ടങ്ങൾക്കായി ദുരുപയോഗം ചെയ്യരുതെന്നാണ് പൊതുബോധം. അതേസമയം വ്യക്തിപരമായ പ്രിവിലേജ് നാടിനു വേണ്ടിയോ സർക്കാരിനു വേണ്ടിയോ ഉപയോഗിക്കുന്നതിൽ യാതൊരു തെറ്റുമില്ലെന്നും ഷാജി ന്യായീകരിച്ചു.

Show Full Article
TAGS:K.M. Shaji RANGE ROVER Controversy political controversy Muslim League Malappuram 
News Summary - League Malappuram district secretary says Shaji has made a mistake
Next Story