പത്തനംതിട്ട വെച്ചൂച്ചിറയിൽ പുലിയെ കണ്ടിടത്ത് പുലിക്കൂടും നിരീക്ഷണ കാമറയും സ്ഥാപിച്ചു
text_fieldsറാന്നി (പത്തനംതിട്ട): വെച്ചൂച്ചിറയിൽ പുലിയുടെ സാന്നിധ്യം കണ്ട പ്രദേശത്ത് വനം വകുപ്പ് പുലിക്കൂടും നിരീക്ഷണ കാമറയും സ്ഥാപിച്ചു. പഞ്ചായത്തിന്‍റെ വിവിധ സ്ഥലങ്ങളിൽ പുലിയിറങ്ങിയെന്ന സ്ഥിരീകരണത്തിലാണ് നടപടി.
നിരവ്, നൂറേക്കാട്, നെല്ലിശ്ശേരപ്പാറ ഭാഗങ്ങളിൽ വനം വകുപ്പ് ഉദ്യോഗസ്ഥ സംഘം പരിശോധന നടത്തി. ചൊവ്വാഴ്ച നെല്ലിശ്ശേരിപ്പാറ എക്സ് സർവീസ് മെൻ റബ്ബർ തോട്ടത്തിൽ റാന്നി റേഞ്ച് ഫോറസ്റ്റ് ഓഫിസർ ബി.ആർ. ജയന്‍റെ നേതൃത്വത്തിൽ പുലിക്കൂടും നിരീക്ഷണ കാമറകളും വച്ചു.
അഡ്വ. പ്രമോദ് നാരായണൻ എം.എൽ.എ, വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഇ.വി. വർക്കി, വാർഡ് മെബർമാർ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ എന്നിവർ സന്നിഹിതരായിരുന്നു. കരികുളം, കണമല ഫോറസ്റ്റ് സ്റ്റേഷൻ ഉദ്യോഗസ്ഥർ, റാന്നി റാപ്പിഡ് റെസ്പോൺസ് ടീം എന്നിവർ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.
നെല്ലിശ്ശേരിപ്പാറ എക്സ് സർവ്വീസ് മെൻ റബർ തോട്ടത്തിൽ റാന്നി റേഞ്ച് ഫോറസ്റ്റ് ഓഫിസർ ബി.ആർ. ജയന്‍റെ നേതൃത്വത്തിൽ പുലിക്കൂട് സ്ഥാപിക്കുന്നു