Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Nov 2024 10:00 AM GMT Updated On
date_range 2024-11-26T15:30:44+05:30സാഹിത്യോത്സവങ്ങൾ: സർക്കാർ സഹായം ഡി.സിക്ക് മാത്രം, നൽകിയത് 65 ലക്ഷത്തോളം രൂപ
text_fieldsകോഴിക്കോട്: കേരളമൊട്ടാകെ വിവിധ സാംസ്കാരിക കൂട്ടായ്മകളും പ്രസാധകരും സർവകലാശാലകളുമെല്ലാം സാഹിത്യോത്സവങ്ങൾ സംഘടിപ്പിക്കുമ്പോഴും സർക്കാറിന്റെ സാംസ്കാരിക വകുപ്പ് ധനസഹായം ലഭിക്കുന്നത് വൻകിട പ്രസാധകന് മാത്രം.
ഡി.സി ബുക്സിന്റെ നിയന്ത്രണത്തിലുള്ള ഡി.സി കിഴക്കേമുറി ഫൗണ്ടേഷന് സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ 65 ലക്ഷത്തോളം രൂപ നൽകിയെന്നാണ് വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിനുള്ള മറുപടിയിൽ സാംസ്കാരിക വകുപ്പ് സാംസ്കാരിക വകുപ്പ് വെളിപ്പെടുത്തുന്നത്. 2017-18,2018-19, 2019-20 സാമ്പത്തിക വർഷങ്ങളിൽ 20 ലക്ഷം രൂപ വീതമാണ് അനുവദിച്ചത്. 2022-23 വർഷം അഞ്ചു ലക്ഷം രൂപ നൽകി.
ഇതിന് പുറമെ കാട്ടാക്കട കേന്ദ്രീകരിച്ച് സംഘടിപ്പിക്കുന്ന കാട്ടാൽ പുസ്തക മേളക്ക് 2017-18 സാമ്പത്തിക വർഷം അഞ്ച് ലക്ഷം രൂപയും 2022-23 വർഷത്തിൽ ഒരു ലക്ഷം രൂപയും അനുവദിച്ചു,
Next Story