Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightത​ദ്ദേ​ശ...

ത​ദ്ദേ​ശ ​തെ​ര​ഞ്ഞെ​ടു​പ്പിലെ കരട്​ വോട്ടർ പട്ടിക: 42,201 പേരെ ഒഴിവാക്കാൻ നടപടി തുടങ്ങി

text_fields
bookmark_border
Local Body Election, Draft voter list
cancel

തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള ക​ര​ട് വോ​ട്ട​ർ പ​ട്ടി​ക​യു​ടെ പ​രി​ശോ​ധ​ന ഒ​രാ​ഴ്ച പി​ന്നി​ടു​മ്പോ​ൾ 42,201 പേ​രെ ഒ​ഴി​വാ​ക്കാ​ൻ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു. 1171 പേ​രെ ഇ​ല​ക്ട​റ​ൽ റ​ജി​സ്ട്രേ​ഷ​ൻ ഓ​ഫി​സ​ർ​മാ​ർ (ഇ.​ആ​ർ.​ഒ) സ്വ​മേ​ധ​യാ നീ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി നോ​ട്ടി​സ് ന​ൽ​കി.

41,030 പേ​രെ രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ൾ ഓ​ൺ​ലൈ​നാ​യി ന​ൽ​കി​യ പ​രാ​തി​ക​ൾ പ​രി​ഗ​ണി​ച്ചും നീ​ക്കം​ചെ​യ്യും. പേ​ര് നീ​ക്കാ​ൻ 123 പേ​ർ സ്വ​ന്ത​മാ​യി അ​പേ​ക്ഷ ന​ൽ​കി. 4000ത്തോ​ളം പേ​രെ പു​തു​താ​യി ചേ​ർ​ക്കാ​നു​ള്ള അ​പേ​ക്ഷ ഇ​ല​ക്ട​റ​ൽ റ​ജി​സ്ട്രേ​ഷ​ൻ ഓ​ഫി​സ​ർ​മാ​രാ​യ ത​ദ്ദേ​ശ സ്ഥാ​പ​ന സെ​ക്ര​ട്ട​റി​മാ​ർ അം​ഗീ​ക​രി​ച്ചു.

ല​ഭി​ച്ച 7.65 ല​ക്ഷം അ​പേ​ക്ഷ​ക​ളി​ൽ​നി​ന്ന് നേ​രി​ട്ട്​ ഹീ​യ​റി​ങ് ന​ട​ത്തി​യാ​ണ് ഇ​വ​രു​ടേ​ത് അം​ഗീ​ക​രി​ച്ച​ത്. ക​ര​ട് പ​ട്ടി​ക​യി​ൽ 2.66 കോ​ടി വോ​ട്ട​ർ​മാ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. വാ​ർ‍ഡ് വി​ഭ​ജ​നം വ​ഴി ഒ​രേ പ​ഞ്ചാ​യ​ത്തി​ലോ ന​ഗ​ര​സ​ഭ​യി​ലോ വാ​ർ​ഡു​ക​ൾ മാ​റി ഉ​ൾ​പ്പെ​ട്ട 38,814 പേ​ർ അ​ത് തി​രു​ത്തി സ്വ​ന്തം വാ​ർ​ഡി​ൽ ഉ​ൾ​പ്പെ​ടു​ത്താ​ൻ ന​ൽ​കി​യ അ​പേ​ക്ഷ​ക​ളി​ൽ 145 എ​ണ്ണം മാ​ത്ര​മാ​ണ് അം​ഗീ​ക​രി​ച്ച​ത്.

Show Full Article
TAGS:Local body election election commission kerala Draft voter list 
News Summary - Local Body Election Draft voter list: Action has been taken to exclude 42,201 people
Next Story